കനയ്യ കുമാറിന്റെ ശബ്ദം സത്യസന്ധമാണെന്ന് നടന്‍ പ്രകാശ് രാജ്
ദില്ലി: എംബി രാജേഷ് എംപി മാത്രമല്ല തമിഴ് താരങ്ങളും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ പിന്തുണച്ച് രംഗത്തെത്തി. എംബി രാജേഷിനെ പോലെ കനയ്യയുടെ പ്രസംഗത്തെ അഭിനന്ദിച്ചാണ് താരങ്ങളും രംഗത്തെത്തിയത്. കനയ്യ കുമാറിന്റെ പ്രസംഗം കേട്ടതിനെക്കുറിച്ച് തമിഴ് പ്രശസ്ത താരം പ്രകാശ് രാജാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
താന്‍ കേട്ടത് കനയ്യ കുമാറിന്റെ സത്യസന്ധമായ വാക്കുകളാണെന്ന് പ്രകാശ് രാജ് ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ നേതാക്കളും കേട്ടു പഠിക്കേണ്ട വാക്കുകളാണത്. രാഷ്ട്രത്തെ നിര്‍മ്മിക്കുന്ന ഒരു തലമുറയുടെ ശബ്ദമാണ് കനയ്യയുടെ സ്വരത്തില്‍ നിന്നും കേട്ടതെന്നും പ്രകാശ് രാജ് പറയുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചശേഷം പുറത്തുവന്ന കനയ്യ നേരെ ചെന്നത് ജെഎന്‍യു കാമ്പസിലേക്കാണ്. അവിടെവെച്ചാണ് തീപ്പൊരി പ്രസംഗം നടത്തിയത്. പ്രസംഗത്തിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഇതിനോടകം വന്നു കഴിഞ്ഞു. എന്നാല്‍, കനയ്യയുടെ വാക്കുകള്‍ക്ക് വെടിയുണ്ടകളേക്കാള്‍ സ്‌ഫോടന ശക്തിയുണ്ടെന്നാണ് ചില നേതാക്കള്‍ പറഞ്ഞത്.
ശ്രീകൃഷ്ണന്‍ കാളിയന്റെ പത്തിയില്‍ നര്‍ത്തനമാടിയതു പോലെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വിഷപ്പത്തി ചവിട്ടി മെതിച്ച ഒരു കാളിയമര്‍ദ്ധനമായിരുന്നു കനയ്യയുടെ പ്രസംഗമെന്നാണ് എംബി രാജേഷ് എംപി അഭിപ്രായപ്പെട്ടത്.
Listened to #KanhaiyaKumar s honest voice at #JNU .. Voice of a generation which will build this nation . Jaihind
Posted by Prakash Raj on Thursday, March 3, 2016












Click it and Unblock the Notifications