ബൈക്ക് അപകടത്തില്‍ നടന്‍ സെല്‍വകുമാര്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ആര്‍ സെല്‍വകുമാര്‍ അന്തരിച്ചു. ബൈക്ക് അപകടത്തില്‍ വെള്ളിയാഴ്ചയാണ് സെല്‍വകുമാര്‍(59) മരിച്ചത്. ചെന്നൈയ്ക്ക് സമീപം ടി നഗറിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സെല്‍കുമാര്‍ സംഭവ സ്ഥലത്തുനിന്നു തന്നെ മരണപ്പെടുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം ഉണ്ടാകുന്നത്. ബൈക്കിന്റെ പുറകില്‍ മറ്റൊരു തമിഴ് നടനുമുണ്ടായിരുന്നു. പുറകിലുണ്ടായിരുന്ന നടന്‍ കോവൈ സെന്തലിനും പരിക്കേറ്റിരുന്നു. സെന്തലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തമിഴ് സിനിമാ-സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ആര്‍ സെല്‍വകുമാര്‍. 300ഓളം സിനിമകളില്‍ ഇതിനോടകം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അന്ന്യന്‍, രമണാ തുടങ്ങിയ മികച്ച ചിത്രങ്ങളിലും സെല്‍വകുമാര്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സിങ്കം ത്രീയില്‍ സെല്‍വകുമാര്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. സെല്‍വകുമാറിന് രണ്ട് മക്കളാണ് ഉള്ളത്. ബൈക്കിന്റെ ടയറില്‍ വള്ളി കുരുങ്ങി നിയന്ത്രണം വിട്ട് ബൈക്ക് മറയുകയാണുണ്ടായത്.












Click it and Unblock the Notifications