നടന്‍ ചിമ്പു ആശുപത്രിയില്‍; സിനിമാ ചിത്രീകരണത്തിനിടെ അണുബാധ
ചെന്നൈ: തമിഴ് നടന്‍ സിലമ്പരസന്‍ (ചിമ്പു) ആശുപത്രിയില്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവര്‍ത്തിപ്പിച്ചിട്ടുള്ളത്. അണുബാധയാണ് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊവിഡ് ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹവുമായി ബന്ധമുള്ളവര്‍ തള്ളി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുതിയ സിനിമയുടെ ഷൂട്ടിങിലായിരുന്നു ചിമ്പു. ഈ വേളയിലുണ്ടായ അണുബാധയാണെന്ന് കരുതുന്നു. വേന്ത് തനിന്തത് കാട് ആണ് ചിമ്പുവിന്റെ പുതിയ സിനിമ. ഇതിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗൗതം മേനോന്‍ നിര്‍മിക്കുന്ന ആക്ഷനന്‍ ത്രില്ലര്‍ ചിത്രമാണിത്.

ചിത്രീകരണം അന്തിമഘട്ടത്തിലാണ്. ഇതിനിടെയാണ് ചിമ്പുവിന് കടുത്ത പനി ബാധിച്ചു എന്ന വാര്‍ത്ത. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും തൊണ്ടവേദനയുമാണുള്ളത്. അണുബാധയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഈ വിവരം പുറത്തുവന്നതോടെ ചിമ്പുവിന് വേണ്ടി ആരാധകരുടെ പ്രാര്‍ഥനാ പ്രവാഹമാണ്. അദ്ദേഹം സുഖപ്പെട്ട് വേഗത്തില്‍ തിരിച്ചുവരട്ടെ എന്നാണ് തമിഴ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.
വെങ്കട്ട് പ്രഭുവിന്റെ മാനാട് എന്ന ചിത്രത്തിലാണ് ചിമ്പു ഒടുവില്‍ അഭിനയിച്ചത്. നവംബര്‍ 25ന് പുറത്തിറങ്ങിയ ഈ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. നിരവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് സിനിമ പങ്കുവെക്കുന്നത്. വേന്ത് തനിന്തത് കാടിന് പുറമെ ഗൗതം മേനോനൊപ്പം മറ്റൊരു സിനിമ കൂടി ചിമ്പു ചെയ്യുന്നുണ്ട്. ഇഷാരി ഗണേഷ് ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. വേന്ത് തനിന്തത് കാടിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ പതു തല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലേക്ക് ചിമ്പു എത്തുമെന്ന് അറിയിച്ചിരുന്നു. അതിനിടെയാണ് അസുഖം ബാധിച്ചിരിക്കുന്നത്.
കാരവനില്‍ മീര ജാസ്മിന്റെ അടിപൊളി നൃത്തം!! ചിരിച്ചുല്ലസിച്ച് നടി... അതിനൊരു കാരണവുമുണ്ട്












Click it and Unblock the Notifications