Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടന്റെ ഇന്നത്തെ അവസ്ഥ ദയനീയം; ചികില്‍സയ്ക്ക് പണില്ല, സഹായിക്കണം

ചെന്നൈ: വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ് എന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുക. അല്ലെങ്കില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചവര്‍. സിനിമയില്‍ രസകരമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും പിന്നീട് വിധിയുടെ വിളയാട്ടങ്ങള്‍ക്ക് ഇരകളാക്കപ്പെടുകയും ചെയ്ത എത്രയോ താരങ്ങള്‍ നമുക്കിടയിലുണ്ട്. ജീവിതത്തിന്റെ സായാഹ്നത്തില്‍ ഒരുപക്ഷേ ഒരു കൈതാങ്ങിന് കൊതിക്കുന്നവര്‍. അത്തരത്തിലൊരു വ്യക്തിയാണ് തവസി.

Recommended Video

cmsvideo
    പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടന്റെ ഇന്നത്തെ അവസ്ഥ ദയനീയം

    തമിഴ് സിനിമകളിലെ ഹാസ്യ രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന തവസിയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. രോഗബാധിതനായ അദ്ദേഹത്തെ ചികില്‍സിക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുകയാണ് കുടുംബം. കഴിഞ്ഞദിവസം ഒരു വീഡിയോ പുറത്തുവന്നപ്പോള്‍ ആശ്ചര്യത്തോടെയാണ് ജനം ഈ വിവരം അറിഞ്ഞത്....

    ആരാണ് തവസി

    ആരാണ് തവസി

    ഒട്ടേറെ തമിഴ് സിനിമകളില്‍ വേഷമിട്ട വ്യക്തിയാണ് തവസി. വര്‍ഷങ്ങളോളം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്നു. കൂടുതലും പൂജാരിയുടെയും ജ്യോല്‍സ്യന്റെയും വേഷങ്ങളിലാണ് എത്തിയിരുന്നത്. ശിവകാര്‍ത്തികേയന്‍ നായകനായ വരുതപടാത വാലിബര്‍ സംഘത്തില്‍ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തിരുന്നു തവസി.

     ക്യാന്‍സര്‍ ബാധിതന്‍

    ക്യാന്‍സര്‍ ബാധിതന്‍

    കുറച്ച് കാലമായി തവസി ക്യാന്‍സര്‍ ബാധിതനായി ചികില്‍സയിലാണ്. ദൃഢഗാത്രനായി കാണപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ മെലിഞ്ഞ് അവശനായിരിക്കുന്ന തവസിയെ ആണ് കണ്ടത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി.

    വീഡിയോ പുറത്ത് വിട്ട് മകന്‍

    വീഡിയോ പുറത്ത് വിട്ട് മകന്‍

    തമിഴ് സിനിമാ താര സംഘടനയായ നടികര്‍ സംഘം തവസിയുടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. തവസിയുടെ മകന്‍ അര്‍മുഖം ആണ് വീഡിയോ പുറത്തുവിട്ടത്. പിതാവിന്റെ ചികില്‍സയ്ക്ക് പണം ആവശ്യമാണെന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം. നടികര്‍ സംഘം തവസിയുടെ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട് എന്നാണ് വിവരം.

    ചികില്‍സ മുടങ്ങി

    ചികില്‍സ മുടങ്ങി

    ലക്ഷക്കണക്കിന് ആളുകളെ പൊട്ടിച്ചിരിപ്പിച്ചുരുന്ന നടന്റെ ഇന്നത്തെ അവസ്ഥ ആരെയും കരയിപ്പിക്കുന്നതാണ്. സിനിമാ രംഗത്തുള്ളവരും മറ്റു പ്രമുഖരും അദ്ദേഹത്തിന്റെ സഹായത്തിന് എത്തുമെന്നാണ് കുടുംബം കരുതുന്നത്. പണമില്ലാത്തതിനാല്‍ പിതാവിന്റെ ചികില്‍സ മുടങ്ങിയിരിക്കുകയാണെന്ന് അര്‍മുഖം പറയുന്നു.

    തവസിയുടെ വാക്കുകള്‍

    തവസിയുടെ വാക്കുകള്‍

    വര്‍ഷങ്ങളോളം സിനിമയിലുണ്ടായിരുന്നു. നിരവധി സിനിമകളില്‍ വേഷമിട്ടു. ഇങ്ങനെ ഒരു രോഗം എന്നിലുണ്ടായിരുന്നു എന്നറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥയായി. സംസാരിക്കാന്‍ പോലും പ്രയാസം നേരിടുന്നു. സിനിമാ രംഗത്തുള്ളവര്‍ എന്നെ സഹായിക്കണം. രോഗം ഭേദമാകണം. സിനിമയില്‍ തിരിച്ചെത്തണമെന്നും തവസി വീഡിയോയില്‍ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+