കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമൽ ഹാസനെ പുകഴ്ത്തി വിശാൽ; ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്തു, പുതിയ രാഷ്ട്രീയ നീക്കം?

  • By Desk
Google Oneindia Malayalam News

ചെന്നൈ: കഴിഞ്ഞ ദിവസമാണ് ഉലക നായകൻ കമൽ ഹാസൻ മധുരയിൽ തന്റെ പാർട്ടി പ്രഖ്യാപനം നടത്തിയത്. മക്കള്‍ നീതി മയ്യം എന്നാണ് കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര്. നിരവധി പേർ കമൽ ഹാസമന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. എന്നാൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച നടൻ വിശാലും കമല് ഹാസന് ആശംസകളുമായി എത്തി.

ശരിയായ കാര്യം ശരിയായ സമയത്തുചെയ്യുന്ന താങ്കള്‍ എനിക്ക് പ്രചോദനമാണ്. ജീവിതത്തില്‍ എല്ലാ പാതകളിലൂടെയും സഞ്ചരിച്ച താങ്കള്‍ക്ക് ഇപ്പോള്‍ തിരഞ്ഞെടുത്ത വഴിയില്‍ വിജയം ഉണ്ടാവും. നിങ്ങള്‍ക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ. ഒരു പടയാളിയെപ്പോലെ സമൂഹത്തിനൊപ്പം എന്നും നില്‍ക്കാന്‍ സാധിക്കട്ടെ എനാണ് വിശാൽ തന്റെ ട്വിറ്ററിൽ കുറിച്ചത്.

പ്രഖ്യാപനം പര്യടനത്തിന് ശേഷം

പ്രഖ്യാപനം പര്യടനത്തിന് ശേഷം

മാസങ്ങള്‍ക്കുമുമ്പേ കമല്‍ രാഷ്ട്രീയപ്രവേശന സൂചനകള്‍ നല്‍കിയിരുന്നെങ്കിലും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നില്ല. രാമശ്വേരത്ത് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന്റെ വസിതിയില്‍ നിന്നാരംഭിച്ച പര്യടനത്തിനുശേഷമാണ് കമല്‍ പാര്‍ട്ടിപ്രഖ്യാപനം നടത്തിയത്.

പ്രവർത്തകരാണ് യഥാർത്ഥ നേതാക്കൾ

പ്രവർത്തകരാണ് യഥാർത്ഥ നേതാക്കൾ

പ്രവർത്തകരാണ് യഥാർഥ നേതാക്കളെന്ന പ്രഖ്യാപനത്തോടെ തമിഴ് സൂപ്പർ താരം പാർട്ടി പ്രഖ്യാപനം നടത്തിയത്. മധുരയിലെ ഒത്തക്കട മൈതാനത്ത് വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു പാർട്ടി പ്രഖ്യാപനം. ജന നീതി കേന്ദ്രം എന്ന് അർത്ഥം വരുന്ന വാക്കാണ് മക്കൾ 'നീതി മയ്യം'.

മുഖ്യ അതിഥി അരവിന്ദ് കെജ്രിവാൽ

മുഖ്യ അതിഥി അരവിന്ദ് കെജ്രിവാൽ

രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങൾക്കു ശേഷമാണ് മധുരയിൽ പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടിയുടെ ആശയം വിശദീകരിച്ച കമൽ, പാർട്ടിയുടെ പതാകയും ഉയർത്തി. ആംആദ്‌മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളായിരുന്നു ചടങ്ങിലെ മുഖ്യ അതിഥി.

വെള്ളയും ചുകപ്പും

ചേർത്തുപിടിച്ച ആറു കൈകളും അതിനു മധ്യത്തിൽ ഒരു നക്ഷത്രവുമാണ് പാർട്ടിയുടെ ചിഹ്നം. ഇതിൽ മൂന്നു വീതം കൈകൾ വെള്ള, ചുവപ്പ് നിറങ്ങളിലുമാണ്. മുൻ ദില്ലി നിയമമന്ത്രി സോമനാഥ് ഭാരതി, കർഷക നേതാവ് പിആർ പാണ്ഡ്യൻ തുടങ്ങിയവർ പാർട്ടി പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പതിനഞ്ചംഗ ഉന്നത സമിതിയാണ് പാർട്ടിക്കുളളത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ എജി മൗര്യ, നടി ശ്രീപ്രിയ, തമിഴ് പ്രഫസറും നടനുമായ എഎസ് ജ്ഞാനസംബന്ധൻ, നടൻ നാസറിന്റെ ഭാര്യ കമീല നാസർ, സാഹിത്യകാരൻ സു കാ തുടങ്ങിയവർ ഈ ഉന്നതസമിതിയിൽ അംഗങ്ങളാണ്.

സൗദി അറേബ്യ വീണ്ടും ഞെട്ടിക്കുന്നു; 6400 കോടി മുടക്കി ആനന്ദം!! ഒപെറയും 5000 ഷോകളുംസൗദി അറേബ്യ വീണ്ടും ഞെട്ടിക്കുന്നു; 6400 കോടി മുടക്കി ആനന്ദം!! ഒപെറയും 5000 ഷോകളും

സൗദി പിണങ്ങി; അമേരിക്ക വീണു, പാകിസ്താന്‍ പൊട്ടിച്ചിരിച്ചു!! പട്ടാളത്തെ അയക്കുന്നതിന് പ്രത്യുപകാരംസൗദി പിണങ്ങി; അമേരിക്ക വീണു, പാകിസ്താന്‍ പൊട്ടിച്ചിരിച്ചു!! പട്ടാളത്തെ അയക്കുന്നതിന് പ്രത്യുപകാരം

English summary
Tamil Actor Vishal tweet about Kamal Hasan's political entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X