നടി യഷിക ആത്മഹത്യ ചെയ്തു! പിന്നില്‍ കാമുകനെന്ന് മരിക്കും മുന്‍പ് അമ്മയ്ക്ക് വാട്സ് ആപ് സന്ദേശം
തമിഴ് യുവ നടി യഷികയെ ചെന്നൈയിലെ പേരാവല്ലൂരിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാമുകന് മോഹന്‍ ബാബുവാണ് തന്റെ മരണത്തിന് കാരണമെന്ന് അമ്മയ്ക്ക് വാട്സ് ആപ്പ് സന്ദേശം അയച്ച പിന്നാലെയാണ് നടി ആത്മഹത്യ ചെയ്തത്.
രണ്ട് ദിവസം മുന്‍പാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നടന് വിമലിന്റെ മന്നന് വൈഗര എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.സംഭവം ഇങ്ങനെ

പ്രണയം
വടപളനിയില്‍ ഉള്ള ഹോസ്റ്റലില്‍ ആയിരുന്ന യഷിക താമസിച്ചിരുന്നത്. മേരി ഷീല ജെബരാനി എന്നാണ് യഷികയുടെ യഥാര്‍ത്ഥ പേര്.ഇവിടെ വെച്ച് മോഹന്‍ ബാബു അക അരവിന്ദ് എന്ന ആളുമായി യഷിക പ്രണയത്തിലായി.

തര്‍ക്കം
മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും പെരുവല്ലൂരിലെ ജികെഎം കോളനിക്ക് സമീപത്ത് വാടക വീടെടുത്ത് താമസം മാറി. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. മോഹന്‍ വീട് വിട്ട് പോയി

ഉത്തരവാദി
ഇതോടെ നടി ആത്മഹത്യയ്ക്കൊരുങ്ങുകയായിരുന്നു. അവസാനമായി നടി അമ്മയ്ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശത്തില്‍ മോഹന്‍ ബാബുവാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് വ്യക്തമാക്കിയത്.

ക്രൂരപീഡനം
വിവാഹം കഴിക്കാന്‍ മോഹന്‍ ബാബു തയ്യാറാവുന്നില്ലെന്നും നിരന്തരം തന്നെ മര്‍ദ്ദിക്കുന്നുണ്ടെന്നും യഷിക സന്ദേശത്തില്‍ പറയുന്നു. മോഹന്‍ ബാബുവിന് കടുത്ത ശിക്ഷ തന്നെ വാങ്ങി നല്‍കണമെന്നും താരം വ്യക്തമാക്കി.

അന്വേഷണം തുടങ്ങി
മോഹന്‍ ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പെരുവള്ളൂര്‍ സ്റ്റേഷനിലെ പോലീസ് അറിയിച്ചു. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. നടിയെ മൃതശരീരം പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ് വീട്ടുകാര്‍ക്ക് വിട്ടുനല്‍കുമെന്നും പോലീസ് വ്യക്തമാക്കി.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications