Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈം​ഗിക അതിക്രമങ്ങളിൽ പരാതി നൽകാൻ സമിതിയെ നിയോ​ഗിച്ച് നടികർ സംഘം; നടി രോഹിണി അധ്യക്ഷ

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തമിഴ് സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ‌ തടയാൻ നടികർ സംഘം. സിനിമാ മേഖലയിലെ അതിക്രമത്തെക്കുറിച്ച് പരാതി നൽകാൻ താര സംഘടനയായ നടികർ സംഘം കമ്മിറ്റിയെ നിയോ​ഗിച്ചു. നടി രോ​ഹണിയെ കമ്മിറ്റി അധ്യക്ഷയായി നിയോ​ഗിച്ചു.

2019 മുതൽ താര സംഘടനയായ നടികർ സംഘത്തിൽ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനം സജീവമായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ആഴ്ച ചേർന്ന യോ​ഗത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോ​ഗിച്ചത്.

sangham

ലൈം​ഗികാതിക്രമം നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് സിനിമയിൽ നിന്ന് വിലക്കാൻ തമിഴ് താര സംഘടനയായ നടികർ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതടക്കമുള്ള നിർ‌ദ്ദേശങ്ങളും തീരുമാനങ്ങളും ഉൾപ്പെടുത്തി നടകർ സംഘം പ്രമേയം പാസാക്കിയിരുന്നു.
നടികർ സംഘവും അതിന്റെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയിം ( ജി എസ് ഐ സി സി ) ചെന്നൈയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം. ലൈം​ഗികാതിക്രമങ്ങൾ പരിഹരിക്കുന്നതിനും ഇരകളാവുന്ന ആളുകൾക്ക് പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പ്രമേയങ്ങളാണ് യോ​ഗം പാസാക്കിയത്.

പരാതി അന്വേഷണത്തിന് ശേഷം ശരിയാണെന്ന് ബോധ്യപ്പെട്ടാൽ സിനിമ മേഖലയിൽ ലൈം​ഗികാതിക്രമങ്ങൾ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കണമെന്നതാണ് സമിതി പാസാക്കിയ പ്രമേയങ്ങളിൽ പ്രധാനം. ഈ ശുപാർശ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൈമാറും. പരാതിയുമായി എത്തുന്നവർക്ക് നിയമ സഹായം നൽകുമെന്ന് കമ്മിറ്റി അറിയിച്ചു. ഏഴ് പ്രമേയങ്ങളാണ് യോ​ഗത്തിൽ നടികർ സംഘം പാസാക്കിയത്.

ആരോപണ വിധേയർക്ക് ആദ്യം മുന്നറിയിപ്പ് നൽകുമെന്നും അതിന് ശേഷം പരാതിയിൽ കഴമ്പുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രമേയത്തിൽ പറയുന്നു. ‌പരാതികൾ ഉള്ളവർ‌ മാധ്യമങ്ങൾക്ക് മുന്നിൽ പോകുന്നതിന് പകരം കമ്മിറ്റിയെ നേരിട്ട് അറിയിക്കണമെന്നും അഭിനേതാക്കൾക്കും അവരുടെ കുടുംബാം​ഗങ്ങൾക്കും എതിരെ യൂട്യൂബ് ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്ന ആക്ഷേപകരമോ അപകീർത്തികരമോ ആയ ഉള്ളടക്കത്തിനെതിരെ സൈബർ ക്രൈം പരാതികൾ നൽകാൻ ആ​ഗ്രഹിക്കുന്നവരെ പൂർണമായി പിന്തുണയ്ക്കും. ജി എസ് ഐ സി സിയുടെ പ്രവർത്തനങ്ങൾ നടികർ സംഘം നേരിട്ട് നിരീക്ഷിക്കുമെന്നും ഇതിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+