Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് വർഷം സീരിയൽ നടിയുമായി പ്രണയം.. കല്യാണക്കാര്യം വന്നപ്പോൾ കാല് മാറി, ദുരന്തം

ചെന്നെ: പ്രമുഖ സീരിയല്‍ നടിയുടെ മുന്‍ കാമുകനെ മരിച്ച നിലയില്‍ കണ്ടെത്തി. തീകൊളുത്തി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. നടിയെ ശല്യപ്പെടുത്തിയതിന് ഇയാള്‍ക്കതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് തീകൊളുത്തി മരിച്ചത് എന്നാണ് പോലീസ് പറയുന്നത്.

വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെങ്കിലും അടുത്തിടെയാണ് ഇവര്‍ വേര്‍പിരിഞ്ഞത്. വിവാഹത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് വേര്‍പിരിയലില്‍ അവസാനിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്:

പ്രണയത്തിന്റെ അവസാനം

പ്രണയത്തിന്റെ അവസാനം

തമിഴ് സീരിയലുകളിലെ പ്രമുഖ നടിയായ നിലാനിയുടെ മുന്‍ കാമുകനായ ഗാന്ധിലക്ഷ്മി കുമാറിനെ ആണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ കെക നഗറിലെ വീട്ടില്‍ വെച്ചാണ് ഇയാള്‍ തീകൊളുത്തിയത്. ഗാന്ധിനഗര്‍ സ്വദേശിയാണ് ലക്ഷ്മി കുമാര്‍.

നടിയുടെ കാമുകൻ

നടിയുടെ കാമുകൻ

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. മൂന്ന് വര്‍ഷമായി ഇയാള്‍ നടി നിലാനിയുമായി പ്രണയത്തിലായിരുന്നു. നിലാനിയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഇയാള്‍ സ്ഥിരം സാന്നിധ്യമായിരുന്നു. നടിയെ ഷൂട്ടിംഗിന് കൊണ്ട് പോകുന്നതും തിരികെ കൊണ്ടുവരുന്നതും ഇയാളായിരുന്നു.

ബന്ധം അവസാനിപ്പിച്ചു

ബന്ധം അവസാനിപ്പിച്ചു

എന്നാല്‍ വിവാഹം ചെയ്യണം എന്ന ഇയാളുടെ ആഗ്രഹത്തിന് നടി എതിര് നിന്നു. വിവാഹത്തിന് താല്‍പര്യമില്ല എന്ന് പറഞ്ഞാണ് ഇയാളുമായുള്ള ബന്ധം നടി അവസാനിപ്പിച്ചത്. ബന്ധം അവസാനിപ്പിച്ചതിന് ശേഷം ഇയാള്‍ തന്നെ നിരന്തരം ശല്യം ചെയ്യുന്നതായി നടി പരാതിപ്പെട്ടിരുന്നു. പോലീസിന് പരാതിയും നല്‍കി.

പോലീസ് സ്റ്റേഷനിൽ

പോലീസ് സ്റ്റേഷനിൽ

തന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സ്ഥിരമായി വന്ന് ശല്യം ചെയ്യുന്നതായും മോശമായി പെരുമാറിയതായുമാണ് നടി പോലീസില്‍ പരാതിപ്പെട്ടത്. നടിയുടെ പരാതിയിന്മേല്‍ മൈലാപ്പൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഇയാളെ പോലീസ് വിളിച്ച് വരുത്തി. സ്‌റ്റേഷനില്‍ വെച്ച് നടിയും ഇയാളുമായി കടുത്ത വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.

തീകൊളുത്തി മരിച്ചു

തീകൊളുത്തി മരിച്ചു

എന്നാല്‍ തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ച് തന്നെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പോലീസിന്റെ മധ്യസ്ഥതയില്‍ പറഞ്ഞ് തീര്‍ത്തിരുന്നു. നടി ഇയാള്‍ക്ക് എതിരെ നല്‍കിയ കേസ് പിന്‍വലിക്കുകയും ചെയ്തു. സ്റ്റേഷനില്‍ നിന്നും ഇറങ്ങി വീട്ടിലെത്തിയ ഇയാള്‍ മണിക്കൂറുകള്‍ക്കകം തന്നെ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

യുവാവിന്റെ ആത്മഹത്യയില്‍ കെകെ നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നടി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. നിലാനിയെ മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സീരിയല്‍ ഷൂട്ടിംഗിനിടെ പോലീസ് വേഷത്തില്‍ തൂത്തുക്കുടി വെടിവെപ്പിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+