യുവനടിക്ക് സന്ദേശങ്ങൾ.. നടിമാരെ ലക്ഷ്യമിട്ട് വൻ സെക്സ് റാക്കറ്റ്.. രണ്ട് പേർ കുടുങ്ങി!
ചെന്നൈ: സിനിമയിലെ യുവനടിമാരെ അമേരിക്കയിലെത്തിച്ച് സെക്സ് റാക്കറ്റ് നടത്തുന്നുവെന്ന വാര്‍ത്ത തെലുങ്ക് സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയിട്ട് അധികനാളുകളായിട്ടില്ല. സിനിമാ നടിമാരെ ഇത്തരത്തില്‍ പെണ്‍വാണിഭ സംഘങ്ങളില്‍ കുടുക്കന്നവര് എല്ലാ സിനിമാ മേഖലകളിലുമുണ്ട്.
തമിഴ് സിനിമയിലെ നടി ജയലക്ഷ്മിയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച് കൊണ്ട് നടിക്ക് നിരന്തരമായി മെസ്സേജുകള്‍ ലഭിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് പരാതി.

അഞ്ജാത സന്ദേശങ്ങൾ
തമിഴ് സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന നടിയാണ് ജയലക്ഷ്മി. കഴിഞ്ഞ മാസം മുതലാണ് നടിക്ക് അഞ്ജാത നമ്പറുകളില്‍ നിന്നും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച് കൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിച്ച് തുടങ്ങിയത്. മെസ്സേജുകളുടെ സ്ക്രീന്‍ ഷോട്ട് സഹിതം ചെന്നൈ പോലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

വിഐപികൾക്ക് വേണ്ടി
ആദ്യം സമൂഹമാധ്യമങ്ങള്‍ വഴിയാണ് നടിക്ക് സന്ദേശം ലഭിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഈ സന്ദേശങ്ങളെ നടി അവഗണിച്ചു. അതിന് പിന്നാലെയാണ് ഫോണിലേക്ക് സന്ദേശങ്ങള്‍ വന്ന് തുടങ്ങിയത്. കാര്‍ത്തിക് എന്ന് പരിചയപ്പെടുത്തിയാണ് മെസ്സേജുകള്‍. തനിക്ക് സ്വന്തമായി നിര്‍മ്മാണക്കമ്പനി ഉണ്ടെന്നും ഡേറ്റിംഗിനും മറ്റ് റിലേഷന്‍ഷിപ്പിനും വിഐപികള്‍ക്കും ബിസ്സിനസ്സുകാര്‍ക്കും സര്‍വ്വീസ് നടത്തുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു.

മൂന്ന് ലക്ഷം വരെ സമ്പാദിക്കാം
താല്പര്യമുണ്ടെങ്കില് ദിവസത്തില്‍ മുപ്പതിനായിരും മുതല്‍ മൂന്ന് ലക്ഷം വരെ സമ്പാദിക്കാമെന്നും ഇയാള്‍ പറയുന്നു. താല്പര്യമുണ്ടെങ്കില് ഏത് നേരത്തും തനിക്ക് മറുപടി സന്ദേശം അയക്കാമെന്നും ഇയാള്‍ പറയുന്നു. തീര്‍ത്തും സുരക്ഷിതമാണെന്നും പുറത്ത് ആരും അറിയില്ലെന്നും ഇയാള്‍ മെസ്സേജുകളില്‍ പറയുന്നു.

രണ്ട് പേർ പിടിയിലായി
മെസ്സേജുകള്‍ വന്നുകൊണ്ടിരുന്ന നമ്പര്‍ നടി ബ്ലോക്ക് ചെയ്തപ്പോള്‍ മറ്റൊരു നമ്പറില്‍ നിന്നുമായി ഇത്തരം സന്ദേശങ്ങളുടെ വരവ്. ഇതോടെയാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സത്യത്തില്‍ ഈ സംഭവം തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് ജയലക്ഷ്മി പറയുന്നു.

വൻ സെക്സ് റാക്കറ്റ്
ഇതൊരു സെക്സ് റാക്കറ്റാണ് എന്നും ഇത്തരക്കാര്‍ക്ക് പിന്നില്‍ വലിയൊരു നെറ്റ് വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും നടി പറയുന്നു. തന്റെ സുഹൃത്തുക്കളായ നടിമാര്‍ക്കും ഇത്തരത്തിലുള്ള മെസ്സേജുകള്‍ ലഭിക്കുന്നുണ്ടെന്ന് നടി പറയുന്നു. വ്യത്യസ്തങ്ങളായ നമ്പറുകളില്‍ നിന്നാണ് ഈ മെസ്സേജുകള്‍ വന്നുകൊണ്ടിരിക്കുന്നത്. പല നമ്പറുകളും ബ്ലോക്ക് ചെയ്തു.

രണ്ടാം നിരക്കാർ ലക്ഷ്യം
എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. പുതിയ പല നമ്പറുകളില്‍ നിന്നും മെസ്സേജുകള്‍ വന്നുകൊണ്ടേയിരുന്നുവെന്നും നടി പറയുന്നു. പിടിയിലായ രണ്ട് പേര് സെക്സ് റാക്കറ്റിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സിനിമയിലെ രണ്ടാം നിര നടിമാരെ ടാര്‍ജറ്റ് ചെയ്യുകയും വന്‍ തുക വാഗ്ദാനം ചെയ്ത് വേശ്യാവൃത്തിയിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു.
ഫേസ്ബുക്ക് വീഡിയോ
ജയലക്ഷ്മിയുടെ ഫേസ്ബുക്ക് വീഡിയോ കാണാം
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications