പ്രശസ്ത സീരിയല്‍ നടി റിയ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍; കാമുകന്‍ പോലീസ് കസ്റ്റഡിയില്‍

ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി റിയാമിക(റിയ)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫാളാറ്റിലെത്തി അന്വേഷിച്ച സഹോദരന്‍ പ്രകാശാണ് റിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് റിയയെ അവസാനമായി കണ്ടതെന്നാണ് പ്രകാശ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നടിയുടെ ആത്മഹത്യയെ തുടര്‍ന്ന് കാമുകന്‍ ദിനേശിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ദിനേഷ് കഴിഞ്ഞ ദിവസങ്ങളില്‍ ഫാളാറ്റില്‍ വന്നിരുന്നുവെന്നും ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്നും സമീപ വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മരണസമയത്ത് താന്‍ വീട്ടില്‍ ഇല്ലായിരുന്നെന്നാണ് ദിനേശ് പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications