കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് ഹാസ്യനടന്‍ വിവേക് അന്തരിച്ചു, സിനിമ ലോകം ഞെട്ടലില്‍

Google Oneindia Malayalam News

ചെന്നൈ: തമിഴ് ഹാസ്യ നടന്‍ വിവേക് അന്തരിച്ചു. ഹൃദയാഘാത്തെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 59 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചെന്നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

vivek

വിവേക് വ്യാഴാഴ്ച ചെന്നയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വിവേകിന് ഹൃദയാഘാതമുണ്ടായതും കൊവിഡ് വാക്‌സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 200ല്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച വിവേകിന് അഞ്ച് തവണ മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത് അവാര്‍ഡ് ലഭിച്ചിരുന്നു. കണ്ടുപരിചിതമായ തമാശകളില്‍ നിന്നും വ്യത്യസ്തമായി സമൂഹിക വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തുന്നതായിരുന്നു വിവേകിന്റെ തമാശ. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

തൂത്തിക്കുടിയിലെ കോവില്‍പട്ടിയില്‍ 1961 നവംബര്‍ 19നാണ് വിവേകാനന്ദന്‍ എന്ന വിവേക് ജനിച്ചത്. മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദമെടുത്ത വിവേകിനെ മദ്രാസ് ഹ്യൂമര്‍ ക്ലബ് സ്ഥാപകന്‍ പി ആര്‍ ഗോവിന്ദ രാജയാണ് ഇതിഹാസ സംവിധായകന്‍ കെ ബാലചന്ദറിന് പരിചയപ്പെടുത്തുന്നത്.

 ചുവപ്പ് വല്ലാതെ നരച്ചിരിക്കുന്നു; അത് ചരിത്രത്തിന്റെ വലിയൊരു തകർച്ചയാണ്; പോസ്റ്റ് വൈറൽ ചുവപ്പ് വല്ലാതെ നരച്ചിരിക്കുന്നു; അത് ചരിത്രത്തിന്റെ വലിയൊരു തകർച്ചയാണ്; പോസ്റ്റ് വൈറൽ

1987ല്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. 1990കളില്‍ ഹിറ്റ് സിനിമകളോടെ വിവേകിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു. റണ്‍, ധൂള്‍, ബോയ്‌സ്, സാമി, ആദി, പേരഴഗന്‍, എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, അന്യന്‍, വാലി, ശിവാജി, സിങ്കം, അഴഗി, വേലയില്ലാ പട്ടതാരി, എന്നൈ അറിന്താല്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.

വോട്ടര്‍മാരില്‍ 18ശതമാനം യുവാക്കള്‍! രാജസ്ഥാനില്‍ അട്ടിമറി വിജയം തേടി കോണ്‍ഗ്രസ്! വോട്ടര്‍മാരില്‍ 18ശതമാനം യുവാക്കള്‍! രാജസ്ഥാനില്‍ അട്ടിമറി വിജയം തേടി കോണ്‍ഗ്രസ്!

പാലായില്‍ കേരള കോണ്‍ഗ്രസുകാര്‍ മുഖാമുഖം; വോട്ടെടുപ്പ് 18ന്, ഈ അങ്കം 28 വര്‍ഷത്തിന് ശേഷംപാലായില്‍ കേരള കോണ്‍ഗ്രസുകാര്‍ മുഖാമുഖം; വോട്ടെടുപ്പ് 18ന്, ഈ അങ്കം 28 വര്‍ഷത്തിന് ശേഷം

Recommended Video

cmsvideo
വിവേകിന്റെ മരണത്തിൽ നടുങ്ങി തമിഴകം..ദൃശ്യങ്ങൾ

English summary
Tamil comedian Actor Vivek passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X