കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാസ്യതാരം വടിവേല്‍ ബാലാജി അന്തരിച്ചു; യുവ നടന്റെ വിയോഗ ദുഃഖത്തില്‍ തമിഴ് സിനിമാ ലോകം

Google Oneindia Malayalam News

ചെന്നൈ: തമിഴ് ഹാസ്യ നടന്‍ വടിവേല്‍ ബാലാജി അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു. ഒട്ടേറെ സിനിമകളില്‍ വേഷമിട്ട വടിവേല്‍ ബാലാജിയുടെ ടെലിവിഷന്‍ ഷോകളും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. നടന്‍ വടിവേലുവിനെ ഏറ്റവും നന്നായി അനുകരിക്കുന്നതാണ് വടിവേല്‍ ബാലാജി എന്ന വിളിപ്പേര് വരാന്‍ കാരണം.

v

അത് ഇത് ഏത്, കലകപോവത് യാര് തുടങ്ങിയ ജനകീയമായ ടെലിവിഷന്‍ ഷോ അവതിപ്പിച്ചിരുന്നു വടിവേല്‍ ബാലാജി. ഇദ്ദേഹത്തിന്റെ അകാല ചരമത്തില്‍ തമിഴ് സിനിമാ ലോകം ഞെട്ടലിലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു.

മമതക്ക് ചെക്ക് വച്ച് സോണിയ ഗാന്ധി; അധിര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ അധ്യക്ഷന്‍, ലോക്‌സഭയില്‍ ആര്?മമതക്ക് ചെക്ക് വച്ച് സോണിയ ഗാന്ധി; അധിര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ അധ്യക്ഷന്‍, ലോക്‌സഭയില്‍ ആര്?

സാമ്പത്തിക പ്രയാസം കാരണം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന്രാവിലെയാണ് മരിച്ചതെന്ന് കുടുംബം അറിയിച്ചു. ലോക്ക് ഡൗണ്‍ കാലയളവില്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു വടിവേല്‍ ബാലാജി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Recommended Video

cmsvideo
Oxford Covid Vaccine: Volunteer Had Spinal Cord Problem, Says NIH Chief| Oneindia Malayalam

വടിവേലുവിനെ ഇത്രയും ഭംഗിയായി അനുകരിക്കുന്ന മറ്റൊരു വ്യക്തിയില്ലെന്ന് പറയാം. അതുകൊണ്ടുതന്നെയാണ് ബാലാജിക്ക് വടിവേല്‍ ബാലാജി എന്ന് വിളിപ്പേര് വരാന്‍ കാരണം. ഒരിക്കല്‍ വടിവേലു തന്നെ ബാലാജിയെ പരസ്യമായി അഭിനന്ദിച്ചിരുന്നു. താന്‍ തന്നെയാണോ ഇത് എന്നാണ് വടിവേലു അന്ന് പറഞ്ഞത്. ബാലാജി ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം നയന്‍താര മുഖ്യ കഥാപാത്രമായ കൊലമാവ് കോകിലയാണ്. മധുരയില്‍ ജനിച്ച വടിവേല്‍ ബാലാജി 1991ലാണ് ആദ്യമായി സിനിമയില്‍ എത്തിയത്. എന്‍ രാസാവിന്‍ മനസിലെ ആയിരുന്നു ആദ്യ ചിത്രം.

കൊടിക്കുന്നില്‍ സുരേഷ് ഡെപ്യൂട്ടി സ്പീക്കറാകുമോ? കോണ്‍ഗ്രസ് കരുനീക്കം തുടങ്ങി, ബിജെപി ഉടക്കിട്ടാല്‍കൊടിക്കുന്നില്‍ സുരേഷ് ഡെപ്യൂട്ടി സ്പീക്കറാകുമോ? കോണ്‍ഗ്രസ് കരുനീക്കം തുടങ്ങി, ബിജെപി ഉടക്കിട്ടാല്‍

English summary
Tamil Comedian Vadivel Balaji passed away at 45
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X