• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിജയ് കോണ്‍ഗ്രസില്‍ എത്തുമോ? നടനെ സ്വാഗതം ചെയ്ത് പാര്‍ട്ടി നേതാവ്, പുതിയ ചര്‍ച്ചകള്‍ സജീവം

ചെന്നൈ: ഏകദേശം 30 മണിക്കൂറിലേറെ നീണ്ട പരിശോധനയായിരുന്നു തമിഴ് സൂപ്പര്‍താരം വിജയ് യുടെ വീട്ടില്‍ ഈ മാസം ആദ്യം അദായനികുതി വകുപ്പ് നടത്തിയിരുന്നത്. താരത്തിന്‍റെ സാളിഗ്രമത്തിലേയും പനയൂരിലേയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ നികുതി വെട്ടിപ്പ് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ചുകൊണ്ടാണ് വിജയ്ക്കെതിരെ ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. ഇതോടൊപ്പം തന്നെയാണ് നടന്‍റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

രാഷ്ട്രീയ പ്രവേശനം

രാഷ്ട്രീയ പ്രവേശനം

താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനം അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടയിലാണ് ചില സൂചനകളുമായി അദ്ദേഹത്തിന്‍റെ പിതാവ് എസ് എ ചന്ദ്രശേഖരും കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുന്നതിനായി താനും കാത്തിരിക്കുകയാണെന്നായിരുന്നു ഒരു മലയാളം ടിവി ചാനലിന് നല്‍കിയ അദ്ദേഹം പറഞ്ഞത്.

അളഗിരിയുടെ പ്രതികരണം

അളഗിരിയുടെ പ്രതികരണം

ഇതിനിന് പിന്നാലെയായിരുന്നു താരത്തിനെതിരെ നടക്കുന്ന ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ പ്രതികരണവുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെഎസ് അളഗിരി രംഗത്ത് എത്തിയത്.

വകുപ്പ് വഴങ്ങിയില്ല

വകുപ്പ് വഴങ്ങിയില്ല

നടന്‍ രജനീകാന്തിനെതിരായ 66.21 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ച ആദായനികുതി വകുപ്പ് വിജയ്ക്ക് ഒരു 24 മണിക്കൂര്‍ നോട്ടീസ് പോലും നല്‍കിയിരുന്നില്ല. തന്‍റെ ചിത്രമായ മാസ്റ്ററിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം അവസരം ചോദിച്ചെങ്കിലും വകുപ്പ് വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം സന്നദ്ധനായാല്‍

അദ്ദേഹം സന്നദ്ധനായാല്‍

ഇതിനിടയിലാണ് വിജയ് കോണ്‍ഗ്രസില്‍ ചേരുന്നതിനെ കുറിച്ച് മാധ്യപ്രവര്‍ത്തകര്‍ അളഗിരിയോട് ചോദിച്ചത്. ഇത്തരം ചില ചര്‍ച്ചകള്‍ പുറത്ത് ഉയര്‍ന്നു കേള്‍ക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കില്ല. പക്ഷെ കോണ്‍ഗ്രസില്‍ ചേരാന്‍ അദ്ദേഹം സന്നദ്ധനായാല്‍ ഞങ്ങള്‍ പൂര്‍ണ്ണ മനസോടെ സ്വീകരിക്കുമെന്നും അളഗിരി പറഞ്ഞു

ചന്ദ്രശേഖര്‍ പറഞ്ഞത്

ചന്ദ്രശേഖര്‍ പറഞ്ഞത്

മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റുമെന്ന് എസ് എ ചന്ദ്രശേഖറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു നാള്‍ അത് സംഭവിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കമല്‍ഹാസനും രജനീകാന്തിനും എതിരെ രൂക്ഷമായ വിമര്‍ശനവും ചന്ദ്രശേഖര്‍ ഉന്നയിച്ചു.

രജനി പറ്റിച്ചു

രജനി പറ്റിച്ചു

രജനിയേയും കമലിനേയും പിന്തുണച്ചതില്‍ ഇപ്പോള്‍ ദുഃഖം തോന്നുന്നു. ഇരുവരും രാഷ്ട്രീയത്തില്‍ വന്നാല്‍ തമിഴ്നാടിന് നല്ലത് വരുമെന്ന് കരുതിയിരുന്നു. എന്നാല്‍ രജനീകാന്ത് ജനങ്ങളെ പറ്റിക്കുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്. തൂത്തുക്കുടിയില്‍ വെടിയേറ്റ് മിരിച്ചവരെ തീവ്രവാദികളോടാണ് രജനീകാന്ത് ഉപമിച്ചത്. പൗരത്വ ഭേദഗതി നിയമത്തെ രജിനീകാന്ത് അനുകൂലിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു.

സിനിമയില്‍

സിനിമയില്‍

തമിഴ്നാട്ടിലെ ജനങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അക്കാര്യങ്ങള്‍ സിനിമകളില്‍ ചര്‍ച്ച ചെയ്യാനും സാമൂഹിക പ്രസക്തിയുള്ള സന്ദേശങ്ങള്‍ നല്‍കാനുമാണ് ശ്രമിക്കുന്നത്. സിനിമകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ എതിര്‍ക്കുന്നില്ല, ചില സംശയങ്ങള്‍ ചോദിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത് അവരുടെ ജോലി മാത്രമാണ്. ഞങ്ങള്‍ ഞങ്ങളുടെ ജോലിയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിജയ് വളരുന്നു

വിജയ് വളരുന്നു

വിജയ്ക്കെതിരെ വെറുപ്പിന്‍റെ രാഷ്ട്രീയം വളര്‍ത്താന്‍ ചിലര്‍ മനഃപൂര്‍വ്വം ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന് അതിന് അനുസരിച്ച് വിജയ് വളരുകയാണ് എന്നതാണ് വാസ്തവം. വിജയ് രാഷ്ട്രീയത്തില്‍ വന്നാലും ഇന്ന് സിനിമയില്‍ പറയുന്നത് നടപ്പിലാക്കുമെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമകളില്‍

സിനിമകളില്‍

കൃത്യമായ രാഷ്ട്രീയം പറയുന്നതായിരുന്നു വിജയ് യുടെ അടുത്തിടെ ഇറങ്ങിയ പല സിനിമകളും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അദ്ദേഹം സിനിമകളിലൂടെ ആഞ്ഞടിച്ചു. കഴിഞ്ഞ മുന്ന് സിനിമകളുടെ ഓഡിയോ ലോഞ്ചില്‍ വിജയ് നടത്തിയ പ്രസംഗവും ശ്രദ്ധേയമാണ്.

താന്‍ മുഖ്യമന്ത്രിയായാല്‍

താന്‍ മുഖ്യമന്ത്രിയായാല്‍

താന്‍ മുഖ്യമന്ത്രിയായാല്‍ ആ സ്ഥാനത്തിരുന്ന അഭിനയം നടത്തില്ല. എന്‍റെ ജോലി സത്യസന്ധമായി ചെയ്യുമെന്നായിരുന്നു ഒരു വേദിയില്‍ അദ്ദേഹം പറഞ്ഞത്. സിനിമയ്ക്ക് പുറത്ത് പൊതുവേദികളിലും വിജയ് തന്‍റെ വിമര്‍ശനങ്ങല്‍ തുടര്‍ന്നത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള ചൂണ്ടുപലകയായി വിലയിരുത്തപ്പെട്ടു.

നോട്ട് നിരോധനം, ജിഎസ്ടി

നോട്ട് നിരോധനം, ജിഎസ്ടി

മെര്‍സലിലും സര്‍ക്കാരിലുമായിരുന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിജയ് ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം, ജിഎസ്ടി എന്നിവയ്ക്ക് എതിരായിരുന്നു മെര്‍സലില്‍ പ്രധാനമായും വിമർശനം ഉയര്‍ന്നത്. ഇതോടെയാണ് ബിജെപി നടനതിരെ രംഗത്ത് വരുന്നത്.

സര്‍ക്കാര്‍ പറഞ്ഞത്

സര്‍ക്കാര്‍ പറഞ്ഞത്

തമിഴകത്തെ രാഷ്ട്രീയ പാർട്ടികളുടെ പതിവു സൗജന്യ പദ്ധതികള്‍ക്കെതിരേയുള്ള രൂക്ഷമായ വിമര്‍ശനമായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ഇതോടെ അണ്ണാഡിഎംകെയും നടനെതിരെ തിരിഞ്ഞു. നക്സലൈറ്റ് എന്നായിരുന്നു നടനെ മന്ത്രി സിവി ഷണ്‍മുഖം വിശേഷിപ്പിച്ചത്.

ബിഗിലില്‍

ബിഗിലില്‍

അവസാന ചിത്രമായ ബിഗിലില്‍ വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ അതിന്‍റെ കേട് അദ്ദേഹം തീര്‍ത്തു. അണ്ണാഡിഎംകെ നേതാവിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് തകര്‍ന്നു വീണ് യുവതി മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിജയിയുടെ വിമര്‍ശനം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോഹന്‍ ഭഗവതിനെ വെല്ലുവിളിച്ച് ആസാദ്; ആര്‍എസ്എസിനെ നിരോധിക്കണം

'ബിജെപിയുടേത് കപട ഹിന്ദു സ്നേഹവും വര്‍ഗീയ രാഷ്ട്രീയവും'; നേതാവും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു

English summary
tamil congress leader about actor vijay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X