കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിസ്പര്‍ദ്ധയുണ്ടാക്കി; സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്, കലാപശ്രമത്തിന് കേസ്

Google Oneindia Malayalam News

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ സംവിധായകന്‍ പാ രഞ്ജിനെതിരെ പോലീസ് കേസെടുത്തു. ജാതി സ്പര്‍ദ്ധ വളര്‍ത്തിയെന്നാണ് കേസ്. തഞ്ചാവൂര്‍ തിരുപനന്തല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പഴയ രാജാവ് രാജരാജ ചോളനെതിരെ പാ രഞ്ജിത് മോശം പരാമര്‍ശം നടത്തിയെന്നാണ് പരാതി. ചോള ഭരണകാലത്ത് ദളിതര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചുവെന്ന കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു പാ രഞ്ജിത്. നീലം പന്‍പാട്ട് മയ്യം എന്ന സംഘടനയുടെ നേതാവ് കൂടിയാണ് പാ രഞ്ജിത്.

Pa

ദളിത് സംഘടനയായ ബ്ലൂ പാന്തേഴ്‌സ് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ചോള രാജാക്കന്‍മാര്‍ക്കെതിരെ പാ രഞ്ജിത് സംസാരിച്ചത്. ദളിതരുടെ ഭൂമി ചോള രാജാക്കന്‍മാര്‍ പിടിച്ചെടുത്തുവെന്നാണ് പാ രഞ്ജിത് പറഞ്ഞത്. ദളിത് വിഭാഗങ്ങളെ അക്കാലത്ത് അടിച്ചമര്‍ത്തിയിരുന്നു. ഇപ്പോഴുള്ള പല ക്ഷേത്രങ്ങളും ദളിതരുടേതായിരുന്നു. രാജരാജ ചോളന്റെ കാലത്താണ് ദേവദാസി സമ്പ്രദായം വ്യാപകമാകുന്നതെന്നും പാ രഞ്ജിത് പറഞ്ഞു.

ഇതിനെതിരെ ഹിന്ദു മക്കള്‍ കക്ഷി തഞ്ചാവൂര്‍ ജില്ലാ മുന്‍ സെക്രട്ടറി ബാല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംവിധായകന്റെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പശുവിനെ ദൈവമായി കാണുന്നവരാണ് ഹിന്ദുക്കള്‍ എങ്കില്‍ ആ ദൈവത്തെ തിന്നുന്നവനാണ് താന്‍ എന്ന് പാ രഞ്ജിത്ത് പറയുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

ജഗനെ ചാക്കിടാന്‍ ബിജെപി; ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം... ജഗന്‍ ദില്ലിയിലേക്ക്ജഗനെ ചാക്കിടാന്‍ ബിജെപി; ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം... ജഗന്‍ ദില്ലിയിലേക്ക്

കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജാതിസ്പര്‍ദ്ധ വളര്‍ത്തി, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി, സൗഹാര്‍ദ്ദം തകര്‍ത്തു എന്നീ കുറ്റങ്ങളാണ് സംവിധായകനെതിരെ ചുമത്തിയിട്ടുള്ളത്. മദ്രാസ്, കബാലി, കാല തുടങ്ങിയ ചിത്രങ്ങളെല്ലാം സംവിധാനം ചെയ്തത് പാ രഞ്ജിത്താണ്.

English summary
Tamil Director Pa Ranjith booked for inciting caste enmity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X