Get Updates
Get notified of breaking news, exclusive insights, and must-see stories!

വടിവേലുവിന് പിറകേ സംവിധായകന്‍ സൂരജിനും കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: വടിവെലുവിന് പിന്നാലെ സംവിധായകന്‍ സൂരജിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. വരാനിരിക്കുന്ന സിനിമയുടെ ജോലിയുടെ ഭാഗമായി ലണ്ടനില്‍ നിന്ന് എത്തിയതാണ് ഇരുവരും. ഇവരുടെ കൂടെ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനും അദ്ദേഹത്തിന്റെ ഭാര്യ മീനാക്ഷിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വടിവെലുവും സൂരജും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സിനിമ ജോലിയുടെ ഭാഗമായി വടിവേലുവിന്റെ ലണ്ടനിലെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഈ ആഴ്ച ആദ്യമാണ് താരം ചെന്നൈലേക്ക് മടങ്ങിയത്.

മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെന്നൈ പോരൂരിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴിതാ സംവിധായകന്‍ സൂരജിന് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇയാളെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. നായ് ശേഖര്‍ റിട്ടേണ്‍സ് എന്ന സിനിമയുടെ ക്രൂവില്‍ ബാക്കിയുള്ളവര്‍ അവരുടെ വസതികളില്‍ സ്വയം നിരീക്ഷണത്തിലാണ്. നടനും ഇതിഹാസ ഹാസ്യനടനുമായ വടിവേലുവിന്റെ തിരിച്ചുവരവാണ് നായ് ശേഖര് റിട്ടേണ്‍സ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കും.

sa

സംവിധായകന്‍ ശങ്കറിന്റെ നിര്‍മ്മാണ സംരംഭമായ ഇംസൈ അരസന്‍ 24 എഎം പുലികെച്ചേയ് എന്ന ചിത്രത്തിലൂടെ വടിവേലു തന്റെ തിരിച്ചുവരവ് നടത്തേണ്ടതായിരുന്നു. എന്നാല്‍, വടിവേലുവും ശങ്കറും തമ്മിലുള്ള ചില അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+