കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയ്ക്കണം, തമിഴ് സിനിമാലോകം സമരത്തിനിറങ്ങുന്നു

  • By Athul
Google Oneindia Malayalam News

ചെന്നൈ: രജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ഏഴ് പ്രതികളെ വിട്ടയക്കണമെന്ന ആവശ്യവുമായി തമിഴ് ചലച്ചിത്ര സംഘടനകള്‍ രംഗത്ത്. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതികളെ ഉടന്‍ വിട്ടയയ്ക്കണം എന്ന് കാട്ടി മുഖ്യമന്ത്രി ജയലളിതയ്ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

താരസംഘടനയായ നടികര്‍ സംഘം, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെപ്‌സി, സംവിധായകരുടെ സംഘടനയായ തമിഴ് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ആവശ്യം ഉന്നയിച്ചത്.

rajiv gandi

25 വര്‍ഷമായി ശിക്ഷയനുഭവിക്കുന്ന പ്രതികളുടെ മോചനം ആവശ്യപ്പെട്ട് റാലി നടത്താനും സംഘടനകള്‍ തീരുമാനിച്ചതായി നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല, ചെന്നൈ പ്രളയത്തില്‍ ദുരിതാശ്വാസത്തിന് മുന്നിട്ടിറങ്ങിയത് പോലെ മാനുഷിക ഇടപെടല്‍ വേണ്ട വിഷയമെന്നനിലയിലാണ് ഇതിനേയും കാണുന്നതെന്നും നാസര്‍ പറഞ്ഞു.

ചലച്ചിത്ര സംഘടനകള്‍ രാജീവ് വധക്കേസില്‍ തെരുവിലിറങ്ങിയാല്‍ അത് തമിഴ്‌നാട്ടില്‍ കോളിളക്കമുണ്ടാക്കും. പേരറിവാളന്‍, നളിനി, മുരുകന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരെ വിട്ടയയ്ക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

English summary
Two key associations of Tamil cinema industry today said they will seek Chief Minister J Jayalalithaa's intervention for the release of seven life convicts in the Rajiv Gandhi assassination case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X