തമിഴ് സിനിമാ-സീരിയല്‍ നടന്‍ സായി പ്രശാന്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ചെന്നൈ: നേരം എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത പ്രമുഖ സിനിമാ സീരിയല്‍ നടന്‍ സായി പ്രശാന്ത് (#saiprashant) ആത്മഹത്യ ചെയ്തു. വെള്ളത്തില്‍ വിഷം കലര്‍ത്തി കഴിച്ചാണ് താരം ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ ഗംഗാനഗറിലെ വസതിയില്‍ ഞായറാഴ്ചയാണ് സായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സായി. ഒട്ടേറെ സീരിയലുകളില്‍ സായി പ്രശാന്ത് അഭിനയിച്ചിട്ടുണ്ട്.
ആത്മഹത്യയുടെ പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മാനസിക സമ്മര്‍ദ്ദമാണോ ആത്മഹത്യയുടെ കാരണമെന്നുള്ള സംശയവും നിലനില്‍ക്കുന്നു. കാരണം, കുടുംബ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും സായിയെ അലട്ടിയിരുന്നുവെന്നാണ് ആടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ സായി രണ്ടാമതും വിവാഹിതനായിരുന്നു.
30 വയസ്സുകാരനായ സായിയുടെ മൃതദേഹം കിലാപോക്ക് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂവെന്നും പോലീസ് വ്യക്തമാക്കി.

മരിച്ച നിലയില്‍
ചെന്നൈയിലെ ഗംഗാനഗറിലെ വസതിയില്‍ ഞായറാഴ്ചയാണ് തമിഴ് സിനിമാ-സീരിയല്‍ നടന്‍ സായി പ്രശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനസിക സമ്മര്‍ദ്ദമോ?
വെള്ളത്തില്‍ വിഷം കലര്‍ത്തി കഴിച്ചാണ് താരം ആത്മഹത്യ ചെയ്തത്. മാനസിക സമ്മര്‍ദ്ദമാണോ ആത്മഹത്യയുടെ കാരണമെന്നുള്ള സംശയമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളോ?
കുടുംബ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും സായിയെ അലട്ടിയിരുന്നുവെന്നാണ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ സായി രണ്ടാമതും വിവാഹിതനായിരുന്നു. മൂന്ന് മാസം മുന്‍പാണ് രണ്ടാമത്തെ വിവാഹം നടന്നത്.

നേരം എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം
നേരം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് സായി വേഷമിട്ടത്. കൂടാതെ, മുന്തിനം പാര്‍ താനെ, തെഗിടി, വാടാക്കറി തുടങ്ങി ഒട്ടേറെ സിനിമകളില്‍ വേഷമിട്ടു. സിനിമകളിലേക്കാള്‍ സീരിയലിലായിരുന്നു സായി അഭിനയിച്ചത്. അണ്ണാമലൈ, സെല്‍വി, അരസി തുടങ്ങി മികച്ച സീരിയലുകളില്‍ സായി അഭിനയിച്ചു.

രാഷ്ട്രീയ ബന്ധം
ഹൊസൂരിലാണ് സായിയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. നേരത്തെ ബിജെപിയുടെ ഉപാധ്യക്ഷയായിരുന്നു സായിയുടെ അമ്മ ലളിത എസ് സുബാഷ്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications