കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ പാട്ടിലൂടെ വിമര്‍ശിച്ച ഫോക്ക് ഗായകനെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തു

  • By Neethu
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പാട്ടിലൂടെ വിമര്‍ശിച്ച ഫോക്ക് ഗായകനെ രാജ്യദ്രോഹ കുറ്റത്തിന്് അറസ്റ്റ് ചെയ്തു. കോവന്‍(54) എന്ന ഗായകനാണ് അറസ്റ്റിലായത്.

സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ അടപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് യുട്യൂബില്‍ അപ്ലോഡ് ചെയ്ത പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

jayalalitha

തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ അടച്ചിടുകയും മദ്യഷാപ്പുകള്‍ തുറന്നു വെയ്ക്കുന്നതായും പാട്ടില്‍ പറയുന്നു. മാത്രമല്ല, ജയലളിത മദ്യം വിളമ്പുന്നതായി ഹാസ്യ വര്‍ണ്ണനയും നടത്തിയിട്ടുണ്ട്. പാട്ടിലൂടെ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി എന്നതാണ് ഇയാള്‍ക്കു നേരെ ചെന്നൈ പോലീസ് ചുമത്തപ്പെട്ട കുറ്റം.

തമിഴ്‌നാട്ടില്‍ ഒരു വര്‍ഷത്തില്‍ 27000 കോടിയാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം. അടുത്ത തെരഞ്ഞെടുപ്പില്‍ ഡിഎംകെ, പിഎംകെ എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ ജയിക്കുകയാണെങ്കില്‍ മദ്യ നിരോധനം വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

English summary
Tamil Folk Singer Arrested for Sedition Over Song Criticising Jayalalithaa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X