കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ വിശാലിനെ എടുത്തെറിഞ്ഞ് ബാബുരാജ്; ഭിത്തിയില്‍ ഇടിച്ച താരത്തിന് ഗുരുതര പരിക്ക്, വീഡിയോ

Google Oneindia Malayalam News

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിശാലിന് സിനിമ ഷൂട്ടിംഗിനിടെ പരിക്കേറ്റു. സിനിമയുടെ ക്ലൈമാക്‌സിലെ ഒരു സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. വില്ലന്‍ കഥാപാത്രമായി അഭിനയിക്കുന്ന മലയാളി താരം ബാബുരാജ് വിശാലിനെ എടുത്ത് എറിയുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. വിശദാംശങ്ങളിലേക്ക്..

ഐഎന്‍എല്‍ പിളര്‍പ്പിലേക്ക്... പിളര്‍ന്നാല്‍ മുന്നണിയ്ക്ക് പുറത്തേക്ക്, മന്ത്രിസ്ഥാനവും പോകുംഐഎന്‍എല്‍ പിളര്‍പ്പിലേക്ക്... പിളര്‍ന്നാല്‍ മുന്നണിയ്ക്ക് പുറത്തേക്ക്, മന്ത്രിസ്ഥാനവും പോകും

1

റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള്‍ ഭിത്തിയോട് ചേര്‍ന്ന് ഇടിക്കുകയായിരുന്നു. ഷൂട്ടിംഗ് സെറ്റില്‍ വൈദ്യ സഹായം നല്‍കാന്‍ ഫിസിയോ തെറാപ്പിസ്റ്റ് ഉള്ളതിനാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം നേടി. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ഷൂട്ട് ആരംഭിക്കും. ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് സംഭവം.

2

സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ വലയ സാഹസങ്ങള്‍ കാണിക്കുന്ന താരങ്ങളില്‍ ഒരാളാണ് വിശാല്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ഡ്യൂപ്പുകളെ ഉപയോഗിക്കാറില്ല. ഇത് സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം കാരണമാണ്. പക്ഷേ, ഇത്തവണ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത് നിര്‍ഭാഗ്യകരമാണ്.

3

ഈ ചിത്രത്തിന് വേണ്ടി നേരത്തെയും വിശാല്‍ സാഹസം നിറഞ്ഞ സ്റ്റണ്ട് സീനുകള്‍ ചെയ്തിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് പരിക്കേറ്റതിന് തുടര്‍ന്ന് ആരാധകര്‍ നിരാശയിലാണ്. താരം സുഖം പ്രാപിച്ച് എത്രയും പെട്ടെന്ന് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

4

ഹൈദരാബാദില്‍ വച്ച് നടക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ട് ജൂലായ് അവസാനത്തോടെ കഴിയുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ താരത്തിന് പരിക്കേറ്റതോടെ ഷൂട്ട് എത്ര ദിവസം നീളുമെന്ന കാര്യം പറയാന്‍ സാധിക്കില്ല. രണ്ടോ മൂന്നോ ദിവസം കൂടുതല്‍ എടുക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

5

വിശാലിന്റെ പരിക്കേല്‍ക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്, ഇത് നടന്‍ അപകടകരമായ സ്റ്റണ്ട് സീക്വന്‍സ് ചെയ്യുന്നതായി കാണിക്കുന്നു. അതേസമയം, താരത്തിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസകളുമായി നിരവധി ആരാധകര്‍ രംഗത്തെത്തുന്നുണ്ട്.

'നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാർ കുട പിടിക്കുന്ന സൂപ്പർ താരങ്ങൾ', തുറന്നടിച്ച് ഷമ്മി തിലകൻ'നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാർ കുട പിടിക്കുന്ന സൂപ്പർ താരങ്ങൾ', തുറന്നടിച്ച് ഷമ്മി തിലകൻ

Recommended Video

cmsvideo
Viral reply of actor baburaj on his social media post

യുപിയിൽ ബിജെപി വീഴും.. സമാജ്വാദി പാർട്ടി 351 സീറ്റുകൾ നേടി അധികാരത്തിലേക്ക് തിരിച്ചെത്തും; അഖിലേഷ് യാദവ്യുപിയിൽ ബിജെപി വീഴും.. സമാജ്വാദി പാർട്ടി 351 സീറ്റുകൾ നേടി അധികാരത്തിലേക്ക് തിരിച്ചെത്തും; അഖിലേഷ് യാദവ്

English summary
Tamil hero Vishal Hurt during a fight sequence with Malayalam actor Baburaj, Video Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X