മറ്റൊരു തമിഴ് നടി കൂടെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു, എന്തിന് കൊന്നു?
ചെന്നൈ: തമിഴ് സിനിമാ നടിയെ ദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ടതായി കണ്ടെത്തി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ജയശ്രീയുടെ മൃതദേഹമാണ് ചെന്നൈയിലെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കവര്‍ച്ചയ്ക്കിടെ കൊല ചെയ്യപ്പെട്ടതാവാം എന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചു. സാലിഗ്രാമം സ്വദേശിയാണ് ജയശ്രീ.

സമീപകാലത്താണ് നടി സപര്‍ണ ആനന്ദിന്റെ മൃതദേഹവും സമാന സാഹചര്യത്തില്‍ കണ്ടെത്തിയത്. ചെന്നൈയിലെ വീട്ടിലാണ് സപര്‍ണയുടെ രണ്ട് ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് പിന്നിലെ ദുരൂഹത ഇതുവരെ മാറിയിട്ടില്ല. ആത്മഹത്യ ചെയ്തതാണെന്നും കൊലപാതകമാണെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് മറ്റൊരു മരണവും ചെന്നൈയില്‍ സംഭവിയ്ക്കുന്നത്.












Click it and Unblock the Notifications