കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഗ്ഗിങ്‌സ് ഫോട്ടോ എടുക്കല്‍; വിശദീകരണവുമായി മാഗസിന്‍

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: തമിഴ് മാഗസിന്‍ കുമുദം ലെഗ്ഗിങ്‌സിനെക്കുറിച്ച് എഴുതിയ കവര്‍സ്‌റ്റോറിക്കുവേണ്ടി സ്ത്രീകള്‍ അറിയാതെ അവരുടെ ചിത്രം പകര്‍ത്തിയെന്ന വിവാദത്തില്‍ മാധ്യമം പ്രതികരിച്ചു. സ്ത്രീകളെ മോശമായി ചിത്രീകരിക്കാനല്ല മറിച്ച് സ്ത്രീകളെ ബോധവത്കരിക്കാനാണ് അത്തരമൊരു കവര്‍സ്‌റ്റോറി ചെയ്തിരിക്കുന്നതെന്ന് കുമുദത്തിന്റെ എഡിറ്റര്‍ ജി ഗുബേന്ദ്രന്‍ പറഞ്ഞു.

ലെഗ്ഗിന്‍സ് ധരിച്ച മൂന്ന് പെണ്‍കുട്ടികളുടെ പിന്‍ ഭാഗത്തിന്റെ ചിത്രമാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്. ഇത് സ്ത്രീകളെ അവഹേളിക്കുന്നതാണെന്നും മാഗസിന്‍ ഖേദം പ്രകടിപ്പിക്കണമെന്നും കാട്ടി സ്ത്രീ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് വിശദീകരണവുമായി മാഗസിന്‍ എഡിറ്റര്‍ രംഗത്തെത്തിയത്. ശ്രീ സായ് റാം എന്‍ജിനീയറിങ് കേളേജില്‍ ലെഗ്ഗിങ്‌സ് നിരോധിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കുമുദത്തിലെ ലേഖനം.

kumudam-controversy

സര്‍ക്കാര്‍ കോളേജില്‍ ലെഗ്ഗിങ്‌സ് നിരോധിക്കുമ്പോള്‍ മാത്രമാണ് വിമര്‍ശനങ്ങളെന്നും സ്വകാര്യ കോളജുകളില്‍ ലെഗ്ഗിങ്‌സ് നേരത്തെ നിരോധിച്ചപ്പോള്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും എഡിറ്റര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ലെഗ്ഗിങ്‌സ് ധരിക്കുമ്പോഴുള്ള എല്ലാ ഗുണദോഷ വശങ്ങളും ലേഖനത്തില്‍ വിവരിക്കുന്നുണ്ടെന്നും ഗുബേന്ദ്രന്‍ പറയുന്നു.

അതേസമയം, ലെഗ്ഗിങ്‌സ് ധരിക്കുന്നത് മോശം സ്ത്രീകളാണെന്ന തരത്തില്‍ ആയിരുന്നു കുമുദത്തിലെ ലേഖനമെന്നതിനാല്‍ സ്ത്രീകളുടെ എതിര്‍പ്പ് രൂക്ഷമാണ്. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലാണ് മാഗസിനിലെ ചിത്രങ്ങളെന്നും ഒരുവിഭാഗം ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയിലും മാഗസിനെതിരായ പ്രതിഷേധം ശക്തമാണ്.

English summary
Tamil magazine publishing article on leggings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X