കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി 'കൂഴങ്കല്‍'; സന്തോഷം പങ്കുവെച്ച് വിഘ്നേഷ് ശിവൻ

Google Oneindia Malayalam News

ദില്ലി; ഓസ്കാർ 2022 ലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം കൂഴങ്കൽ തിരഞ്ഞെടുത്തു. നവാഗതനായ പിഎസ് വിനോദ് രാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. നടി നയന്‍താരയും സംവിധായകൻ വിഗ്നേഷ് ശിവനുമാണ് കൂഴങ്കല്ലിന്റെ നിര്‍മ്മാതാക്കള്‍. വിഗ്നേഷ് ശിവനാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ട കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

14 സിനിമകളുടെ പട്ടികയിൽ നിന്നാണ് കൂഴങ്കലിനെ തിരഞ്ഞെടുത്തത്. സംവിധായകൻ ഷാജു എൻ കരുൺ ചെയർമാനായ 15 അംഗ ജൂറിയാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രികള്‍ സ്‌ക്രീന്‍ ചെയ്തത്.കൊൽക്കത്തയിലെ ഭവാനീപൂരിൽ വെച്ചാണ് സ്ക്രീനിംഗ് നടന്നത്.

page3-1634988480.jpg -Properties Reuse Image

മലയാളത്തിൽ നിന്നുള്ള മാർട്ടിൻ പ്രാകാട്ട് ചിത്രം നായാട്ട്,യോഗി ബാബു നായകനായ തമിഴ് ചിത്രം മണ്ഡേല, ഗുജറാത്തി ചിത്രം ചെല്ലോ ഷോ വിദ്യാ ബാലൻ നായികയായ ബോളിവുഡ് ചിത്രം ഷേർണി, ഷൂജിത് സർക്കാർ സംവിധാനം ചെയ്ത വിക്കി കൗശലിന്റെ സർഗാർ ഉദ്ദം എന്നീ ചിത്രങ്ങളായിരുന്നു 14 ൽ ഉൾപ്പെട്ടിരുന്നവ.

മധ്യപാനിയായ അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് സിനിമ. ചെല്ലപാണ്ടി, കറുത്തടയാൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഇതിന് മുമ്പും നിരവധി പുരസ്കാരങ്ങൾ ലഭിച്ച ചിത്രമാണ് കൂഴങ്കൽ. നെതർലാന്റിൽ നടന്ന 50ാമത് റോട്ടെർഡാം ടൈഗർ പുരസ്‌കാരവും കൂഴങ്കൽ നേടിയിട്ടുണ്ട്.ടൈഗർ പുരസ്കാരം നേടുന്ന ആദ്യ തമിഴ് ചിത്രമാണ് കൂഴങ്കൽ. ചിത്രം ഉടൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചാല്‍ മാത്രമെ കൂഴങ്കൽ അവാര്‍ഡിന് പരിഗണിക്കപ്പെടുകയുള്ളൂ. മാര്‍ച്ച് 27നാണ് 94-ാമത് ഓസ്‍കര്‍ അവാര്‍ഡ് ചടങ്ങുകള്‍ നടക്കുക.ലോസ് ആഞ്ചലസിലെ ഡോബി തിയറ്ററിലാണ് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങുകള്‍ നടക്കുക.

പൃഥ്വിരാജ് സിനിമകൾക്ക് തീയറ്റർ വിലക്ക്?ഫിയോക്ക് യോഗത്തിൽ നടന്നത്..ദീലീപിന്റെ അഭിപ്രായം ഇങ്ങനെപൃഥ്വിരാജ് സിനിമകൾക്ക് തീയറ്റർ വിലക്ക്?ഫിയോക്ക് യോഗത്തിൽ നടന്നത്..ദീലീപിന്റെ അഭിപ്രായം ഇങ്ങനെ

2020 ൽ ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടായിരുന്നു ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട പടം. 93-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 15 ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ സിനിമയ്ക്ക് സാധിച്ചില്ല.

2019 ൽ ബോളിവുഡ് ചിത്രമായ ഗള്ളി ബോയ് ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രി. 2018 ൽ റിമ ദാസിന്റെ ചിത്രമായ വില്ലേജ് റോക്ക് സ്റ്റാർസായിരുന്നു ഇടംപിടിച്ചത്. 2017ല്‍ ന്യൂട്ടണ്‍, 2016 ല്‍ വിസാരണൈ എന്നീ സിനിമകളും ഔദ്യോഗിക എൻട്രികളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിദേശ സിനിമ വിഭാഗത്തിൽ ഇന്ത്യയ്ക്ക് ഇതേവരെ പുരസ്കാരം ലഭിച്ചിട്ടില്ല.

'തിരിച്ചുവന്നത് തന്നെ എംകെയ്ക്ക് പണികൊടുക്കാനാണെന്ന് മനസിലായി'; ചുട്ടമറുപടിയുമായി ഡിംപൽ'തിരിച്ചുവന്നത് തന്നെ എംകെയ്ക്ക് പണികൊടുക്കാനാണെന്ന് മനസിലായി'; ചുട്ടമറുപടിയുമായി ഡിംപൽ

'സൺ കിസ്ഡ്'.....'ഹേയ് ബ്യൂട്ടി'യെന്ന് ആരാധകർ..കറുപ്പ് ഫ്ളോറൽ സാരിയിൽ ശാലിൻ സോയയുടെ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
Tamil Movie Koozhangal selected as India's official Oscar entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X