കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം രചിച്ച് തമിഴ്‌നാട്; 80 വര്‍ഷം പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച് കയറി ദളിതര്‍

പട്ടികജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് 'അശുദ്ധി'യാകും എന്നാണ് സവര്‍ണര്‍ പറയുന്നത്

Google Oneindia Malayalam News
tenple

ചെന്നൈ: ചരിത്രം കുറിച്ച് തമിഴ്‌നാട്ടിലെ തിരുവിണ്ണാമലൈ ജില്ലയിലെ ശ്രീമുതലമ്മന്‍ ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിച്ചു. എട്ട് പതിറ്റാണ്ടോളം ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 200-ലധികം പേരാണ് ഇന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ജില്ലാ ഭരണകൂടത്തിന്റേയും പൊലീസിന്റേയും പിന്തുണയോടെയാണ് ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. പൊങ്കലിന് വേണ്ട വിറകും മറ്റ് സാധനങ്ങളുമായാണ് സ്ത്രീകള്‍ അടക്കമുള്ള സംഘം ക്ഷേത്രത്തില്‍ പ്രവേശിച്ചത്.

ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ് എന്നും ഇതുവരെ താന്‍ ഈ ക്ഷേത്രത്തിനുള്ളില്‍ കയറി ദേവിയെ കണ്ടിട്ടില്ല എന്നും മണിമേഖല എന്ന സ്ത്രീ പറഞ്ഞു. ഇതുവരെ പുറത്ത് നിന്ന് ആരാധിക്കാനും മാത്രമേ തങ്ങളെ അനുവദിച്ചിരുന്നുള്ളൂ എന്ന് താന്‍ ഇപ്പോള്‍ കുഞ്ഞ് ജനിച്ചതുപോലെ ഞാന്‍ സന്തോഷവതിയാണ് എന്നുമാണ് ഗര്‍ഭിണിയായ മറ്റൊരു സ്ത്രീ പറഞ്ഞത്. പ്രദേശത്തെ രക്ഷാകര്‍തൃ-അധ്യാപക സംഘടനാ യോഗത്തിലാണ് ക്ഷേത്രത്തിലെ വിവേചനം ഉന്നയിക്കപ്പെടുന്നത്.

ഒളിച്ചുകളിക്കിടെ കണ്ടെയ്‌നറിൽ, കണ്ടെയ്‌നർ കപ്പലിലേക്ക്.. ബംഗ്ലാദേശി ബാലൻ എത്തിയത് മലേഷ്യയിൽ!!ഒളിച്ചുകളിക്കിടെ കണ്ടെയ്‌നറിൽ, കണ്ടെയ്‌നർ കപ്പലിലേക്ക്.. ബംഗ്ലാദേശി ബാലൻ എത്തിയത് മലേഷ്യയിൽ!!

തുടര്‍ന്ന് ജില്ലാ ഭരണകൂടം സമാധാന യോഗങ്ങള്‍ നടത്തി സുഗമമായ ക്ഷേത്രപ്രവേശനത്തിന് വഴിയൊരുക്കി. ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും ഇത് പട്ടികജാതിക്കാരുടെ പ്രതീകാത്മക പ്രവേശനമായി അവസാനിക്കില്ല എന്നും റേഞ്ച് ഡി ഐ ജി ഡോ എം എസ് മുത്തുസാമി പറഞ്ഞു. ക്ഷേത്ര പ്രവേശനത്തെ ഇപ്പോഴും പ്രബല സമുദായങ്ങള്‍ എതിര്‍ക്കുന്നുണ്ട് എന്നും എന്നാല്‍. 400 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ അധികാരത്തിന്റ ആർപ്പുവിളി സംഘമാകാൻ വ്യഗ്രതകാട്ടുന്നു: എംബി രാജേഷ്മാധ്യമങ്ങള്‍ അധികാരത്തിന്റ ആർപ്പുവിളി സംഘമാകാൻ വ്യഗ്രതകാട്ടുന്നു: എംബി രാജേഷ്

എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ നിയമം അതിന്റെ വഴിക്ക് പോകും. അതേസമയം രക്തസാക്ഷി ദിനമായ ഇന്ന് ജനുവരി 30ന് തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് തൊട്ടുകൂടായ്മ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പട്ടികജാതിക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സ്ഥാപിച്ചും എന്നും എഴുപത് വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത് എന്നും ജില്ലാ കളക്ടര്‍ ഡോ. പി.മുരുഗേഷ് പറഞ്ഞു

temple

ഇത് സമത്വത്തിന്റെ കാലമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രാദേശിക സലൂണുകളിലും ഭക്ഷണശാലകളിലും തൊട്ടുകൂടായ്മ ഉണ്ടെന്ന് പ്രദേശവാസിയായ ഗുബേന്ദ്രന്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് ഇവിടുത്തെ സലൂണുകളില്‍ മുടി വെട്ടാന്‍ സാധിക്കില്ല എന്നും.ഭക്ഷണശാലകള്‍ പാഴ്‌സലുകള്‍ മാത്രമാണ് നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആയിരത്തോളം ദളിതര്‍ ഇവിടെ ക്ഷേത്രം വളഞ്ഞ് പ്രതിഷേധിച്ചിരുന്നു.

സ്വന്തമായി 40 ലേറെ വാഹനങ്ങള്‍, ക്ഷേത്രത്തിന് ഒരുകോടിയുടെ സ്വര്‍ണം..; ആരാണ് നബ കിഷോര്‍ ദാസ്?സ്വന്തമായി 40 ലേറെ വാഹനങ്ങള്‍, ക്ഷേത്രത്തിന് ഒരുകോടിയുടെ സ്വര്‍ണം..; ആരാണ് നബ കിഷോര്‍ ദാസ്?

അതേസമയം പട്ടികജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് 'അശുദ്ധി'യാകും എന്നാണ് സവര്‍ണരായ ആളുകള്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ അവര്‍ക്ക് സ്വന്തമായി ക്ഷേത്രം പണിയാന്‍ സ്ഥലവും പണവും നല്‍കിയിരുന്നു എന്നും അവര്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പ്രവേശിക്കില്ലെന്ന് സമ്മതിച്ചിരുന്നു എന്നും പിന്നെ എന്തിനാണ് ഇപ്പോള്‍ എന്തിനാണ് ഈ പ്രവേശനം എന്നുമാണ് മറ്റൊരാള്‍ ചോദിച്ചത്.

English summary
Tamil Nadu: 200 Dalits entered the temple which was denied entry for them in last 80 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X