നീലച്ചിത്രത്തിലഭിനയിക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ തമിഴ് നടി കൊന്നു
ചെന്നൈ: നീലച്ചിത്രത്തിലഭിനയിക്കാന്‍ നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ തമിഴ് നടി അറസ്റ്റില്‍. തമിഴ് കന്നട ചിത്രങ്ങളിലെ നടിയായ ശ്രുതി ചന്ദ്രലേഖ(22)യാണ് അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്നാണ് നടി അറസ്റ്റിലായത്. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് നടിയും ഭര്‍ത്താവിന്റെ രണ്ട് സുഹൃത്തുക്കളും മറ്റ് അഞ്ച് പേരും ചേര്‍ന്ന് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു.
റൊണാള്‍ഡ് പീറ്റര്‍ പ്രിന്‍സൊ (35) എന്നയാളാണ് കൊല്ലപ്പെട്ടത്. ബസിനിസുകാരനായ പ്രിന്‍സൊയുടേയും ചന്ദ്രലേഖയുടെയും രണ്ടാം വിവാഹമാണിത്. ഉമചരണ്‍, പ്രിന്‍സണ്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രിന്‍സൊ ബിസിനസ് നടത്തിയത്. എന്നാല്‍ ബിസിനസ് നഷ്ടത്തിലായതോടെ മുടക്കു മുതല്‍ പ്രിന്‍സൊ തിരിച്ച് നല്‍കണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം തിരികെ നല്‍കാന്‍ വേണ്ടി ഇയാള്‍ നീലച്ചിത്ര നിര്‍മ്മാണത്തിലേയ്ക്ക് തിരിഞ്ഞു. ചിത്രത്തിലഭിനയിക്കാന്‍ ചന്ദ്രലേഖയെ നിര്‍ബന്ധിയ്ക്കുകയും ചെയ്തു.

ഇത് എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ പിണക്കത്തിലായി. പ്രിന്‍സൊ ബാംഗ്ലൂരിലേയ്ക്ക പോവുകയും ചെയ്തു. ഇതിനിടയില്‍ പ്രിന്‍സൊ ബിസിനസ് പങ്കാളികളെ ചതിച്ചുവെന്ന് വിശ്വസിപ്പിയ്ക്കാന്‍ ചന്ദ്രലേഖയ്ക്ക് കഴിഞ്ഞു. തുടര്‍ന്ന് ഉമചരണ്‍, പ്രിന്‍സണ്‍, ചന്ദ്രലേഖ എന്നിവര്‍ ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു.
മടങ്ങിയെത്തിയ പ്രിന്‍സൊയ്ക്ക് പാലില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു നടി. അതിന് ശേഷം സുഹൃത്തുക്കളെ വിളിച്ച് വരുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മഗാന്ധിമതി നാഥന്‍. വിജയ്, വിനോദ് നിര്‍മല്‍, എലിസ, റഫീഖ് എന്നീ യുവാക്കളുടെ സഹായത്തോടെ മൃതദേഹം പാളയംകൊട്ടൈയില്‍ എത്തി്ച്ച് സംസ്‌ക്കരിച്ചു. നടിയും മറ്റുള്ളവരും ചേര്‍ന്ന് പ്രിന്‍സൊയുടെ 75 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ പങ്കിട്ടെടുത്തു. പ്രിന്‍സൊയെ കാണനില്ലെന്ന് കാട്ടി സഹോദരന്‍ നല്‍കിയ പരാതിയിലാണ് കൊലപാതകം നടന്ന വിവരം അറിയുന്നത്.












Click it and Unblock the Notifications