ചെറിയ വേഷങ്ങൾ നല്കി കൂടെ നിർത്തും, പിന്നെ പ്രമുഖർക്ക് കാഴ്ച വയ്ക്കും... നടി സംഗീത ബാലൻ ചെയ്തത്
ചെന്നൈ: തമിഴ് സിനിമ, സീരിയല്‍ നടി സംഗീത ബാലന്റെ നേതൃത്വത്തിലുള്ള പെണ്‍വാണിഭ റാക്കറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തേക്ക്. കഴിഞ്ഞ ദിവസം ചെന്നൈ പാനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് സംഗീത ബാലനേയും സഹായിയേയും പോലീസ് പിടികൂടിയത്.
സംഗീതയേയും സഹായിയേയും എഗ്മൂര്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു അന്യ സംസ്ഥാനക്കാരായ പെണ്‍കുട്ടികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
സിനിമ, സീരിയല്‍ മേഖലകളില്‍ അവസരം വാഗ്ദാനം ചെയ്താണ് ഇവര്‍ പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. സംഗീതയുടെ സഹായിയായ സുരേഷ് ആയിരുന്നു ഇതിന് നേതൃത്വം കൊടുത്തിരുന്നത്.

നാട്ടുകാരുടെ ഇടപെടല്‍
നാട്ടുകാരുടെ ഇടപെടല്‍ ആയിരുന്നു ചെന്നൈ പാനയൂരിലെ റിസോര്‍ട്ടിലെ പെണ്‍വാണിഭം പുറത്ത് കൊണ്ടുവരാന്‍ സഹായിച്ചത്. റിസോര്‍ട്ടിലേക്ക് തുടര്‍ച്ചയായി പെണ്‍കുട്ടികളെ കൊണ്ടുവരുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചത്.

അഭിനയ മോഹികള്‍
സിനിമ മോഹവും സീരിയല്‍ മോഹവും ആയി നടക്കുന്ന പെണ്‍കുട്ടികളെ ആയിരുന്നു ഇവര്‍ വലയില്‍ വീഴ്ത്തിയിരുന്നത്. സംഗീത ബാലന്റെ സഹായി ആയ സുരേഷ് ആണ് പെണ്‍കുട്ടികളെ ആദ്യം ബന്ധപ്പെടുക. പിന്നീട് ഇവരെ സംഗീതയുടെ അടുത്തെത്തിക്കും. സെലിബ്രിറ്റിയായ സംഗീത ഇവരില്‍ കൂടുതല്‍ വിശ്വാസ്യതയും ഉണ്ടാക്കും.

പ്രലോഭനം, കാഴ്ചവയ്ക്കല്
സിനിമയിലും സീരിയലിലും അവസരം നല്‍കാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിരുന്നത്. ഇതില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളും ഉണ്ട് എന്നതാണ് സത്യം. പ്രലോഭനത്തിന് വഴങ്ങുന്നവരെ പ്രമുഖര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്യും. സംഗീത തന്നെ ആയിരുന്നു ഇതിന് എല്ലാം വഴിയൊരുക്കിയിരുന്നത് എന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം.

അവസരങ്ങള്‍ കൊടുക്കും
ഇത്തരത്തില്‍ വശപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങളും നല്കാറുണ്ടത്രെ. കഴിഞ്ഞ ദിവസം ചെന്നൈയിലെ റിസോര്‍ട്ടില്‍ നിന്ന് സംഗീതയ്ക്കൊപ്പം പോലീസ് പിടികൂടിയ പെണ്‍കുട്ടികളില്‍ പലരും ഇത്തരത്തില്‍ സീരിയലുകളിലും സിനിമകളിലും ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളവര്‍ ആയിരുന്നു.

കാലങ്ങളായി തുടങ്ങിയ ഇടപാട്
സംഗീത ബാലനും സുരേഷും പെണ്‍വാണിഭം തുടങ്ങിയത് ഈ അടുത്ത കാലത്തൊന്നും അല്ലെന്നാണ് പോലീസ് നല്കുന്ന വിവരം. വര്‍ഷങ്ങളായി പല പ്രമുഖ നടന്മാര്ക്കും വ്യവസായ പ്രമുഖര്‍ക്കും ഇവര്‍ പെണ്‍കുട്ടികളെ എത്തിച്ചുനല്കുന്നുണ്ടത്രെ. ഇവരുമായി ഇടപാടുകളുള്ള മറ്റ് പ്രമുഖരെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

വന്‍ തുക വാഗ്ദാനം
സംഗീത തങ്ങള്‍ക്ക് വലിയ തുക വാഗ്ദാനം ചെയ്തിരുന്നു എന്നാണ് അവര്‍ക്കൊപ്പം പിടിയിലായ പെണ്‍കുട്ടികള്‍ പറഞ്ഞിട്ടുള്ളത്. കൂടാതെ പുതിയ തമിഴ് ചിത്രത്തില്‍ തരക്കേടില്ലാത്ത ഒരു വേഷവും നല്‍കാം എന്നായിരുന്നത്രെ വാഗ്ദാനം. പല ജൂനിയര്‍ ആര്ട്ടിസ്റ്റുമാരേയും ഇത്തരത്തില്‍ ഇവര്‍ വലയില്‍ വീഴ്ത്തിയതായും സൂചനയുണ്ട്.

പ്രമുഖ താരം
തമിഴകത്തെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ് സംഗീത ബാലന്. കറുപ്പു റോജ എന്ന ചിത്രത്തിലൂടെ 1996 ല്‍ ആയിരുന്നു സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് മികച്ച സ്വഭാവ നടി എന്ന് പേരെടുക്കുകയും ചെയ്തു. അതിന് ശേഷം സീരിയലുകളില്‍ ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ജനപ്രിയ സീരിയല്‍
സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്പിയ സീരിയല്‍ ആയ വാണി റാണിയില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സംഗീത ബാലന്. ശരക് കുമാറിന്റെ ഭാര്യ രാധിക ശരത് കുമാറും ഈ സീരിയലില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. 2013 ല്‍ ആയിരുന്നു ഈ സീരിയല്‍ സംപ്രേഷണം തുടങ്ങിയത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications