എഐഎഡിഎംകെ എംപി എസ് രാജേന്ദ്രന്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു
ചെന്നൈ: എഐഎഡിഎംകെ നേതാവും ലോക്സഭാംഗവുമായ എസ് രാജേന്ദ്രന്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വില്ലുപുരം ജില്ലയിലെ തിണ്ടിവനത്ത് വെച്ചായിരുന്നു അപകടം സഭവിച്ചത്. സംഭവത്തില്‍ തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചു.
2014 ല്‍ വില്ലുപുരം മണ്ഡലത്തില്‍ നിന്നാണ് എഐഎഡിഎംകെ നേതാവായ രാജേന്ദ്രന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സഭയുടെ വിവിധ കമ്മറ്റികളില്‍ അംഗമായിരുന്നു രജേന്ദ്രന്‍ 2001 മുതല്‍ 2006 വരെ വില്ലുപുരം ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ചെയര്‍മാനായിരുന്നു.

മദ്രാസ് യൂണിവേഴ്സ്റ്റിയില്‍ നിന്നും തമിഴ് സാഹിത്യത്തില്‍ ബിരുദം പഠനം പൂര്‍ത്തിയാക്കിയ രാജേന്ദ്രന്‍ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബം












Click it and Unblock the Notifications