കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ വിജയ് ഇഫക്ട്; എല്ലാ തിയേറ്ററുകളും തുറന്നു, സാമൂഹിക അകലം പാലിക്കാനാകില്ല

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ മുഴുവന്‍ തിയേറ്ററുകളും സമ്പൂര്‍ണതോതില്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നടന്‍ വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണിത്. എല്ലാ സീറ്റിലും ഇരിക്കാന്‍ പ്രേക്ഷകര്‍ക്ക് അനുമതി നല്‍കി. 100 ശതമാനം കപ്പാസിറ്റിയോടെ സിനിമാ തിയേറ്ററുകള്‍ തുറക്കുന്ന ആദ്യ സംസ്ഥാനമാണ് തമിഴ്‌നാട്. വിജയുടെ സിനിമ മാസ്റ്റര്‍ പൊങ്കലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിലമ്പരസന്റെ ഈശ്വരനും പൊങ്കലിനെത്തും. തിയേറ്ററുകള്‍ തുറക്കണമെന്ന് ചിലമ്പരസനും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.

X

കൊറോണ രോഗം തമിഴ്‌നാട്ടില്‍ കുറഞ്ഞിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ തിയേറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടു. കൊറോണ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിക്കും. മാസ്‌ക് ധരിക്കേണ്ടതിന്റെയും ശുചിത്വം പാലിക്കേണ്ടതിന്റെയും ആവശ്യകതയും ബോധ്യപ്പെടുത്തും. ശേഷമാകും സിനിമ ആരംഭിക്കുക.

വാടക വീട്ടില്‍ നിന്ന് ആര്യയ്ക്ക് മേയേഴ്‌സ് ഭവനിലേക്ക് വഴി തുറക്കുന്നു; 8 കോടി ചെലവില്‍ മന്ദിരംവാടക വീട്ടില്‍ നിന്ന് ആര്യയ്ക്ക് മേയേഴ്‌സ് ഭവനിലേക്ക് വഴി തുറക്കുന്നു; 8 കോടി ചെലവില്‍ മന്ദിരം

നവംബര്‍ 10 മുതല്‍ 50 ശതമാനം കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ 100 ശതമാനം കപ്പാസിറ്റിയാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ സാമൂഹിക അകലം പാലിക്കാന്‍ സാധിക്കില്ല. ചെന്നൈയില്‍ നിലവില്‍ രണ്ട് കൊറോണ ക്ലസ്റ്ററുകളാണുള്ളത്. ഇവിടെയുള്ള പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. രണ്ട് ഹോട്ടലുകളില്‍ 105 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.

ഒരു രാത്രിക്ക് എത്രവേണം! അശ്ലീല ചോദ്യത്തിന് ചുട്ട മറുപടി നല്‍കി നടി നീലിമ, കണ്ടം വഴി ഓടിച്ചുഒരു രാത്രിക്ക് എത്രവേണം! അശ്ലീല ചോദ്യത്തിന് ചുട്ട മറുപടി നല്‍കി നടി നീലിമ, കണ്ടം വഴി ഓടിച്ചു

ഡിസംബര്‍ 28നാണ് നടന്‍ വിജയ് മുഖ്യമന്ത്രിയെ കണ്ടതും തിയേറ്ററുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടതും. തിയേറ്ററുകളുടെ കപ്പാസിറ്റി കൂട്ടണമെന്നാണ് താരം ആവശ്യപ്പെട്ടത്. മാസ്റ്റര്‍ സിനിമയുടെ റിലീസിന്റെ പശ്ചാത്തലത്തിലായിരുന്നു വിജയിയുടെ ഇടപെടല്‍.

സിപിഎം ബന്ധം ശരിയാകില്ലെന്ന് എന്‍സിപി; എറണാകുളത്ത് കൈവിട്ടു, യുഡിഎഫ് ചര്‍ച്ച ചെയ്യുന്നുസിപിഎം ബന്ധം ശരിയാകില്ലെന്ന് എന്‍സിപി; എറണാകുളത്ത് കൈവിട്ടു, യുഡിഎഫ് ചര്‍ച്ച ചെയ്യുന്നു

Recommended Video

cmsvideo
തമിഴ്‌നാട്ടില്‍ തിയറ്ററുകളില്‍ 100 ശതമാനം ആളുകള്‍ക്കും പ്രവേശനം

English summary
Tamil Nadu allows to open theatres with full seat occupancy after actor Vijay’s meeting with CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X