തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ചെന്നൈയില്‍ ഉള്‍പ്പെടെ നാല് ദിവസം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍
ചെന്നൈ:കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ചില ഭാഗങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മൂന്ന് മുതല്‍ നാല് ദിവസം വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിയി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ് അറിയിച്ചത്. സംസ്ഥാനത്ത് 1600 ലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 20 പേര്‍ മരണപ്പെടുകയും ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ മെയ് മൂന്ന് വരെ പ്രഖ്യാപിച്ച ലോക്കഡൗണിന് പുറമേയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 26 മുതല്‍ 29 വരെയാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 26 മുതല്‍ 28 വരെയുമാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ രാത്രി 9 വരെയാണ് ഇവിടെ സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം എടിഎമ്മും അമ്മ ക്യാന്റീനും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ സ്റ്റോറുകളും ഫാര്‍മസികളും ഒഴികെയുള്ള എല്ലാ കടമകളും അടക്കണമെന്ന് നിര്‍ദേശം നല്‍കി.
ഇതിന് പുറമെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, റവന്യൂ ജീവനക്കാര്‍, വൈദ്യൂത വകുപ്പ് തുടങ്ങിയ മേഖലകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രോഗം വ്യപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ കൊറോണ ടെസ്റ്റിംഗ് കിറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ലോക്ക്ഡൗണ്‍ നടപടികള്‍ പുരോഗമിക്കുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇതുവരേയും രാജ്യത്ത് 23077 പേര്‍ക്കാണ് കെറോണ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 718 പേര്‍ മരണപ്പെടുകയും ചെയ്തു. 4748 പേര്‍ രാജ്യത്ത് രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഇതുവരേയും 283 പേര്‍ മരണപ്പെട്ടു.
കൊറോണ പ്രതിരോധ നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ജനങ്ങളുടെ കൈയ്യിലേക്ക് കൂടുതല്‍ പണം എത്തിക്കുന്നതിന് പകരം സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ട് പോലുള്ള പാഴ്‌ചെലവുകള്‍ തുടരുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.
Recommended Video
അതോടൊപ്പം തന്നെ സൈനികരുടേയും പെന്‍ഷന്‍ വാങ്ങുന്നവരുടേയും ശമ്പളവും അലവന്‍സുകളും വെട്ടികുറക്കുന്നതിന് പകരം ഇരുപതിനായിരം കോടി രൂപയുടെ സെന്‍ട്രല്‍ വിസ്റ്റ് പ്രൊജക്ട്, ബുള്ളറ്റ് ട്രെയിന്‍ പദ്ധതി തുടങ്ങിയ പാഴ്‌ചെലവുകള്‍ ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications