ഡ്യൂട്ടിയ്ക്കിടെ പോളിംഗ് ഓഫീസര്‍ കുഴഞ്ഞ് വീണ് മരിച്ചു
ഉദുമല്‍പ്പേട്ട്: തമിഴ്‌നാട്ടില്‍ വോട്ടിംഗിനിടെ പോളിംഗ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണു മരിച്ചു. തിരുപ്പൂര്‍ ജില്ലയിലെ കാങ്കേയംപാളയം മണ്ഡലത്തിലെ ബൂത്തുകളിലൊന്നിലാണ് പോളിംഗ് ഓഫീസറായ സെല്‍വരാജ് കുഴഞ്ഞ് വീണ് മരിച്ചത്. നെഞ്ച് വേദനയെത്തുടര്‍ന്നാണ് ഇദ്ദേഹം കുഴഞ്ഞ് വീണത്.
കുഴഞ്ഞു വീണ ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ കോയമ്പത്തൂരിലെ ആശുപത്രിയിലേയ്ക്ക് അയച്ചെങ്കിലും യാത്രാമദ്ധ്യേ സെല്‍വരാജ് മരിയ്ക്കുകയായിരുന്നു. കാങ്കേയും സര്‍ക്കാര്‍ ആശുപത്രിയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിയ്ക്കുകയാണ്.

ഉദുമല്‍പ്പേട്ടിലെ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരനാണ് 54കാരനായ സെല്‍വ രാജ്. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലും ശക്തമായ പോളിംഗ് തന്നെയാണ് രേഖപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരവുമാണ്. 234 അംഗ അസംബ്‌ളിയിലേയ്ക്ക് ഇത്തവണ ഒറ്റഘട്ടമായാണ് പോളിംഗ് നടക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ കൈക്കൂലി നല്‍കിയ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചിട്ടുണ്ട്.












Click it and Unblock the Notifications