കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സിറ്റ് പോളുകള്‍ തെറ്റിച്ചു, തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെ തന്നെ!

  • By Desk
Google Oneindia Malayalam News

എക്‌സിറ്റ് പോളുകളെ പാടെ നിരാകരിച്ച് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം. ഡി എം കെ - കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ വ്യക്തമായ മാര്‍ജിനില്‍ മറികടന്നാണ് അമ്മ തമിഴ്‌നാട്ടില്‍ ഭരണം നിലനിര്‍ത്തുന്നത്. തുടക്കത്തില്‍ ഡി എം കെ - കോണ്‍ഗ്രസ് സഖ്യം ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കും എന്ന തോന്നല്‍ ഉണ്ടാക്കിയെങ്കിലും പോകെപ്പോകെ അണ്ണാ ഡി എം കെ ലീഡെടുത്തു.

234 അംഗ തമിഴ്‌നാട് അസംബ്ലിയിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. സഭയില്‍ ഭരണകക്ഷിയായ എ ഐ എ ഡി എം കെയ്ക്ക് നിലവില്‍ 150 അംഗങ്ങളാണ് ഉള്ളത്. പ്രധാന പ്രതിപക്ഷ കക്ഷിയായ ഡി എം കെ ഇത്തവണ കോണ്‍ഗ്രസിനൊപ്പമാണ് മത്സരിക്കുന്നത്. 32 സീറ്റുകളാണ് ഡി എം കെയ്ക്ക് ഉള്ളത്. വിജയകാന്തിന്റെ ഡി എം ഡി കെയാണ് തമിഴ്‌നാട്ടില്‍ വിജയപ്രതീക്ഷയുള്ള മറ്റൊരു പാര്‍ട്ടി. 48 സീറ്റുണ്ടായിരുന്നു 2011 ലെ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക്.

jayalalithaa

അഭിപ്രായ സര്‍വ്വേകള്‍ ഒന്നടങ്കം പ്രവചിച്ചത് എ ഐ എ ഡി എം കെ നേതാവ് ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ്. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ പ്രകാരം കരുണാനിധിയുടെ ഡി എം കെ - കോണ്‍ഗ്രസ് സഖ്യമാണ് മുന്നില്‍. അഭിപ്രായ സര്‍വ്വേയും എക്‌സിറ്റ് പോളും രണ്ട് അഭിപ്രായം പറഞ്ഞതോടെ തമിഴ്‌നാട്ടിലെ വോട്ടെണ്ണല്‍ അതീവ ശ്രദ്ധയോടെയാണ് ആളുകള്‍ ഉറ്റുനോക്കുന്നത്. ന്യൂസ് നേഷന്റെയും ഇന്ത്യ ടുഡേയുടെയും എക്സിറ്റ് പോളുകളാണ് ഡി എം കെ - കോണ്‍ സഖ്യത്തിന് സാധ്യത കല്‍പിച്ചത്. സീ വോട്ടറിന്റെ അഭിപ്രായ സര്‍വ്വേ മാത്രം ജയലളിതയ്‌ക്കൊപ്പം നിന്നു.

English summary
Tamil Nadu Assembly Election 2016 result live update
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X