കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജല്ലിക്കെട്ടിൽ കോൺഗ്രസിന്റെ മുൻ നിലപാട് മറയ്ക്കുന്നതെങ്ങനെ? രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ

Google Oneindia Malayalam News

ദില്ലി: കോൺഗ്രസിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെങ്കിലും പാർട്ടിക്കുള്ളിൽ രാഹുൽ ഗാന്ധിയുടെ വാക്കുകൾ പലപ്പോഴും ഔദ്യോഗിക നിലപാടുകളാണ്. തമിഴ്നാട്ടിൽ നടക്കുന്ന ജല്ലിക്കെട്ട് കാണുന്നതിനായി കോണ്‍ഗ്രസ് മുന്‍ ദേശിയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ എത്തുന്നത്. തമിഴ്നാട്ടിലെ ആവണിയാപുരത്തെത്തി ഒരു മണിക്കൂര്‍ ജല്ലിക്കെട്ട് മത്സരം കണ്ടതിന് ശേഷമായിരിക്കും അദ്ദേഹം ദില്ലിയിലേക്ക് മടങ്ങുക. രാഹുല്‍ ഗാന്ധിയുടെ സന്ദർശനം കണക്കിലെടുത്ത് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഈ പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. ആവണിയാപുരത്തെ ജല്ലിക്കട്ട് സംഘാടക സമിതിയുടെ ക്ഷണം സ്വീകരിച്ചാണ് രാഹുല്‍ ഗാന്ധി എത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

 വാക്സിന് അനുമതിയ്ക്ക് പ്രാദേശിക പഠനം നിർബന്ധം: ഫൈസറിനോട് കേന്ദ്രസർക്കാർ, ചട്ടങ്ങൾ ആവർത്തിച്ച് സർക്കാർ!! വാക്സിന് അനുമതിയ്ക്ക് പ്രാദേശിക പഠനം നിർബന്ധം: ഫൈസറിനോട് കേന്ദ്രസർക്കാർ, ചട്ടങ്ങൾ ആവർത്തിച്ച് സർക്കാർ!!

 രാഹുൽ തമിഴ്നാട്ടിൽ

രാഹുൽ തമിഴ്നാട്ടിൽ


യുപിഎ സർക്കാർ ജല്ലിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി പത്ത് വർഷത്തിന് ശേഷമാണ് ജല്ലിക്കെട്ടിനെ പിന്തുണച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വ്യാഴാഴ്ച മധുരയിൽ നടക്കുന്ന ജല്ലിക്കാട്ട് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ജല്ലിക്കട്ടിനെ പാരമ്പര്യ കായികയിനമായി കാണുന്ന കർഷകർക്ക് ഇന്ന് പൊങ്കൽ ആഘോഷത്തിന്റെ മൂന്നാം ദിവസമാണ്. "നിങ്ങളോടൊപ്പം പൊങ്കൽ ആഘോഷിക്കാൻ ഞാൻ ഇന്ന് തമിഴ്‌നാട്ടിലേക്ക് വരുന്നു. മധുരയിലെ ജല്ലിക്കട്ട് ഉത്സവത്തിൽ ഞാൻ പങ്കെടുക്കും. " എന്നാൽ തമിഴിലുള്ള
ട്വീറ്റിൽ രാഹുൽ കുറിച്ചത്.

 ജല്ലിക്കെട്ടിന് നിരോധനം

ജല്ലിക്കെട്ടിന് നിരോധനം

2011 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോഴാണ് ജയറാം രമേശിന്റെ കീഴിലുള്ള പരിസ്ഥിതി മന്ത്രാലയം കാളകളെ ക്രൂരമായി മർദ്ദിക്കുന്നതും കായികമായി ഉപയോഗിക്കുന്നതുമായ ജല്ലിക്കെട്ട് നിരോധിക്കുന്നത്. ജല്ലിക്കട്ട് പോലുള്ള കായിക ഇനങ്ങളിൽ കാളകളെ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഇതിനർത്ഥം. എന്നിരുന്നാലും, അന്നത്തെ എം കരുണാനിധി സർക്കാർ കൊണ്ടുവന്ന 2009 ലെ 27 ലെ തമിഴ്‌നാട് റെഗുലേഷൻ ഓഫ് ജല്ലിക്കെട്ട് ആക്ട് പ്രകാരം സംസ്ഥാനത്ത് ജല്ലിക്കെട്ട് നടത്തുന്നത് തുടരുകയും ചെയ്തിരുന്നു.

 പുതിയ നിയമം

പുതിയ നിയമം

കാളയോട്ട മത്സരം സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെ ജല്ലിക്കെട്ട് നിരോധിച്ച 2006 ലെ മദ്രാസ് ഹൈക്കോടതി വിധിക്ക് മറുപടിയായാണ് തമിഴ്‌നാട് പുതിയ നിയമം കൊണ്ടുവന്നത്. ജല്ലിക്കെട്ട് നടത്തുന്നതിന് വേണ്ടി ജനുവരി മുതൽ മെയ് വരെ അഞ്ച് മാസത്തെ സമയം അനുവജിക്കുകയും ചെയ്തിരുന്നു.
2009 ൽ തമിഴ്‌നാട്ടിലെ നിയമപ്രകാരം ജല്ലിക്കെട്ട് നടത്തുന്നതിനുള്ള അനുമതി 2010 ൽ സുപ്രീം കോടതിയും അംഗീകരിച്ചു. ജല്ലിക്കെട്ട് പോലുള്ള കായിക മത്സരങ്ങളിൽ കാളകളെ ഉപയോഗിക്കുന്നതിന് അടുത്ത വർഷം മുതൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ നിരോധനം ഏർപ്പെടുത്തി.

 ഭേദഗതി പ്രാബല്യത്തിൽ

ഭേദഗതി പ്രാബല്യത്തിൽ

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കേന്ദ്രസർക്കാർ വീണ്ടും ജല്ലിക്കെട്ട് നടത്താൻ അനുമതി നൽകിയിരുന്നു.
ജല്ലിക്കെട്ടിന് മൊത്തത്തിൽ നിരോധനമേർപ്പെടുത്തിയ 2009 ലെ തമിഴ്‌നാട് നിയമം 2014 മെയ് മാസത്തിൽ സുപ്രീം കോടതി തടയുകയും ചെയ്തിരുന്നു. പിന്നീട് അഞ്ച് വർഷം മുമ്പ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, 2016 ജനുവരിയിൽ നരേന്ദ്ര മോദി സർക്കാർ പരിസ്ഥിതി മന്ത്രാലയത്തിന്റെ 2011 ലെ വിജ്ഞാപനത്തിൽ ഭേദഗതി വരുത്തുന്നത്.

 നിലപാടിലുറച്ച്

നിലപാടിലുറച്ച്

കേന്ദ്രസർക്കാർ ജെല്ലിക്കെട്ട് വിഷയത്തിൽ നിലപാട് മാറ്റിയെങ്കിലും കോൺഗ്രസ് അതേ നിലപാടിൽ ഉറച്ചുനിന്നു. 2016 ൽ തമിഴ്‌നാട് തെരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജല്ലിക്കട്ട് നിരോധനത്തെ പാർട്ടി പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. അണ്ണാഡിഎംകെ വിജയിച്ച് അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് വീണ്ടും ജല്ലിക്കെട്ട് പ്രാബല്യത്തിൽ വരുകയും ചെയ്തു. ജല്ലിക്കെട്ട് സംബന്ധിച്ച് വ്യത്യസ്ത കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചു. സംസ്കാരം സംരക്ഷിക്കുന്നതിനും ജല്ലിക്കെട്ടിലെ സമ്പന്നമായ പാരമ്പര്യം സംരക്ഷിക്കുന്നതിനുമുള്ള തമിഴ്‌നാട്ടിലെ ജനങ്ങളുടെ അവകാശങ്ങളെ കോൺഗ്രസ് മാനിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും ചൂണ്ടിക്കാണിച്ചു.

 തമിഴ്നാട് വഴങ്ങുമോ?

തമിഴ്നാട് വഴങ്ങുമോ?

അതേസമയം, മൃഗസംരക്ഷണ ബോർഡിന്റെയും മൃഗസംരക്ഷണ പ്രവർത്തകരുടെയും പ്രതിനിധീകരിച്ച് സുപ്രീംകോടതിയിൽ ഹാജരായ അഭിഷേക് മനു സിങ് വി ജല്ലിക്കട്ട് അനുവദിക്കണമെന്ന 2016 ലെ വിജ്ഞാപനത്തെ ചോദ്യം ചെയ്തിരുന്നു. ജെല്ലിക്കെട്ട് അനുവദിക്കാനുള്ള നീക്കത്തിൽ വിയോജിപ്പും രേഖപ്പെടുത്തിയിരുന്നു.
മൃഗങ്ങളുടെ അവകാശങ്ങളെ പിന്തുണച്ചിട്ടും "കോൺഗ്രസിന്റെ തമിഴ്‌നാട് യൂണിറ്റിന്റെ വികാരങ്ങളെ" മാനിക്കുന്നുവെന്ന് പറഞ്ഞ് സിംഗ്വി കേസിൽ നിന്ന് മാറി. 2016 ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ജല്ലിക്കാട്ടിനെ നിയമവിധേയമാക്കുമെന്ന് വാഗ്ദാനം ചെയ്തതായി മറ്റ് ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

 തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്


അന്തരിച്ച ജെ ജയലളിത 2016 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തിയതോടെയാണ് എഐഎഡിഎംകെ സർക്കാർ സംസ്ഥാനത്ത് ജല്ലിക്കെട്ട് അനുവദിക്കുന്ന ഓർഡിനൻസ് കൊണ്ടുവന്നത്. ഇപ്പോൾ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ കോൺഗ്രസിൽ ഉണ്ടാവാനിടയുള്ള അവ്യക്തത ഇല്ലാതാക്കുകയാണ് രാഹുൽ. കോൺഗ്രസ് അതിന്റെ ജല്ലിക്കാട്ട് വിരുദ്ധ നിലപാടിനെ മറികടക്കുകയാണെന്നും തമിഴ് ജനതയുടെ സാംസ്കാരിക രീതികളെ പിന്തുണയ്ക്കുന്നതിൽ മടികാണിക്കുന്നില്ലെന്നുമുള്ള സൂചനകളാണ് ഇതോടെ രാഹുൽ നൽകുന്നത്.

English summary
Tamil Nadu Assembly election 20201ഛ How Rahul Gandhi buries Congress’s past stand on Jallikattu ahead polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X