Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു; ജയലളിതയുടെ മരണ ശേഷം വിട്ടുനിന്നു... ബിജെപി വന്നാല്‍ മാറ്റംവരും

ചെന്നൈ: തമിഴകത്തെ ഹാസ്യതാരം സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നടന്റെ രംഗപ്രവേശം. തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വമെടുത്തത്. നേരത്തെ ജയലളിതയുടെ എഐഎഡിഎംകെയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് സെന്തില്‍ പറഞ്ഞു.

ബിജെപി തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയാല്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും സെന്തില്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിരവധി താരങ്ങളാണ് ബിജെപിയുടമായി അടുക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

ഓര്‍മിക്കുന്ന ഹാസ്യതാരം

ഓര്‍മിക്കുന്ന ഹാസ്യതാരം

തമിഴ് സിനിമയില്‍ എക്കാലത്തും ഓര്‍മിക്കുന്ന ഹാസ്യതാരമാണ് സെന്തില്‍. കുറച്ചുകാലമായി അദ്ദേഹം സിനിമയില്‍ സജീവമല്ല. 2018ല്‍ പുറത്തിറങ്ങിയ സൂര്യ ചിത്രം താന സെര്‍ന്ത കൂട്ടം എന്ന സിനിമയിലാണ് സെന്തില്‍ ഒടുവില്‍ അഭിനയിച്ചത്. അതേസമയം, സണ്‍ ടിവിയിലെ രാസാത്തി സീരിയലില്‍ അഭിനയിക്കുന്നുണ്ട്.

ആദ്യ ചിത്രം മലയാളത്തില്‍

ആദ്യ ചിത്രം മലയാളത്തില്‍

2020 ഡിസംബറിലാണ് അദ്ദേഹം ട്വിറ്ററില്‍ സജീവമായത്. രാമനാഥപുരത്തിനടുത്ത ഇലഞ്ചപൂരിലാണ് ജനനം. 1980 മുതല്‍ സിനിമയില്‍ സജീവമാണ്. മലയാള സിനിമ ഇത്തിക്കര പക്കിയിലാണ് ആദ്യം അഭിനയിച്ചത്. സെന്തില്‍-ഗൗണ്ടമണി കൂട്ടുകെട്ട് തമിഴില്‍ പ്രശസ്തമാണ്.

ജയലളിതക്കൊപ്പം നിന്നു

ജയലളിതക്കൊപ്പം നിന്നു

ജയലളിതയുടെ എഐഎഡിഎംകെയില്‍ ചേര്‍ന്നാണ് രാഷ്ട്രീയ രംഗത്ത് സെന്തില്‍ സജീവമായത്. ജയലളിതയുടെ മരണ ശേഷം അദ്ദേഹം ടിടിവി ദിനകരന്റെ എഎംഎംകെയിലേക്ക് മാറി. പാര്‍ട്ടിയുടെ അഞ്ച് സെക്രട്ടറിമാരില്‍ ഒരാളായിരുന്നു സെന്തില്‍. എന്നാല്‍ പിന്നീട് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

സിനിമാ താരങ്ങള്‍ കൂട്ടത്തോടെ...

സിനിമാ താരങ്ങള്‍ കൂട്ടത്തോടെ...

തമിഴ്‌നാട്ടിലെ നിരവധി സിനിമാ താരങ്ങള്‍ ബിജെപിയില്‍ ചേരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സെന്തിലും അതേവഴി തിരഞ്ഞെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ ഖുഷ്ബു സുന്ദര്‍, ഗൗതമി എന്നിവര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഖുഷ്ബു ചീപോക്-ട്രിപ്ലിക്കനിലും ഗൗതമി രാജപാളയത്തും ഇത്തവണ മല്‍സരിക്കുന്നുണ്ട്.

മണ്ഡല വിവാദം

മണ്ഡല വിവാദം

ചീപ്പോക്-ട്രിപ്ലികന്‍, രാജപാളയം നിയമസഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന് ബിജെപി സീറ്റ് വിഭജന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എഐഎഡിഎംകെ ഇക്കാര്യം സമ്മതിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കവെയാണ് ഇരു നടിമാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

ശിവാജി ഗണേഷന്റെ മകനും

ശിവാജി ഗണേഷന്റെ മകനും

ശിവാജി ഗണേഷന്റെ മകനും നിര്‍മാതാവുമായ രാംകുമാര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ശിവാജി ഗണേഷന്റെ ആരാധകരെ അമ്പരപ്പിച്ചായിരുന്നു രാംകുമാറിന്റെ തീരുമാനം. ശിവാജി ഗണേഷന്‍ കോണ്‍ഗ്രസുമായി സഹകരിച്ചിരുന്ന താരമാണ്. ബിജെപി 20 സീറ്റിലാണ് ഇത്തവണ മല്‍സരിക്കുന്നത്.

നടി എസ്തര്‍ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+