• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരഞ്ഞെടുപ്പ്: കാല്‍നടയായി വോട്ട് ചെയ്യാനെത്തി സൂപ്പര്‍ താരം വിക്രം, അമ്പരന്ന് ആരാധകര്‍

തിരുവനന്തപുരം: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ സൂപ്പര്‍ താരം വിക്രം എത്തി. വീട്ടിനുള്ളില്‍ നിന്ന് കാല്‍നടയായാണ് താരം പോളിംഗ് ബൂത്തിലേക്കെത്തിയത്. വിക്രം നടന്നുവരുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വീടിന് സമീപത്തുള്ള പോളിംഗ് ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

അതേസമയം, നേരത്തെ സൂപ്പര്‍ സ്റ്റാര്‍ വിജയ് വോട്ട് ചെയ്യാന്‍ സൈക്കിള്‍ തിരഞ്ഞെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് താരം സൈക്കില്‍ മാര്‍ഗം തിരഞ്ഞെടുത്തതെന്നാണ് വിലയിരുത്തല്‍. ചെന്നൈ നിലാംഗറയിലെ പോളിംഗ് ബൂത്തിലെത്തിയാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.

ഇരട്ട വോട്ട് ചെയ്യാൻ തമിഴ്നാട്ടിൽ നിന്ന് ആളെയെത്തിച്ചുവെന്ന് പരാതി; 15 അംഗ സംഘത്തെ തടഞ്ഞു

തന്റെ വീട്ടില്‍ നിന്നും വിജയ് സൈക്കിളില്‍ പുറത്തേക്ക് ഇറങ്ങിയതും ആരാധകര്‍ പിന്നാലെ കൂടിയിരുന്നു. പോളിംഗ് ബൂത്തില്‍ ആരാധകര്‍ വിജയിയെ കാണാനായി തടിച്ചു കൂടിയതോടെ ഏറെ പണിപ്പെട്ടാണ് സുരക്ഷാ സംഘം താരത്തെ അകത്തേക്ക് കയറ്റി വിട്ടത്. വിജയിയുടെ മാസ് എന്‍ട്രി വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തംരഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

'അഴിമതിരഹിത സർക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയം' വോട്ടർമാർക്ക് നിർദേശവുമായി അമിത് ഷായുടെ ട്വീറ്റ്

താരപ്രഭാവത്തിന്റെ അകമ്പടിയൊന്നുമില്ലാതെയാണ് സൂപ്പര്‍ താരം അജിത്ത് വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്യാന്‍ ആദ്യമെത്തിയ താരങ്ങളില്‍ ഒരാള്‍ അജിത്താണ്. തിരുവണ്‍മിയൂര്‍ പോളിംഗ് ബൂത്തിലാണ് അജിത്ത് വോട്ട് ചെയ്യാനെത്തിയത്. നീല ജീന്‍സും ഗ്രേ ഷര്‍ട്ടും അണിഞ്ഞെത്തിയ താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിട്ടുണ്ട്.

'മുരളീധരന്‍ പറയുമ്പോള്‍ അതില്‍ കാര്യമുണ്ടായിരിക്കും, നേമത്തെ എംഎല്‍എ ആയിരുന്നു,വേറൊന്നുമറിയില്ലെന്ന് രാജഗോപാൽ

രജനീകാന്തും വോട്ട് ചെയ്യാന്‍ രാവിലെ തന്നെ എത്തി. ചെന്നൈയിലെ സ്റ്റെല്ല മരിയ കോളേജിലായിരുന്നു വോട്ട് ചെയ്യാനായി അദ്ദേഹം എത്തിയത്. കമല്‍ഹാസന്‍ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ഒപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. ഇത്തവണ കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. കോയമ്പത്തൂരില്‍ നിന്ന് കമല്‍ഹാസന്‍ ജനവിധി തേടുന്നുമുണ്ട്. പ്രമുഖ താരങ്ങളായ സൂര്യയും കാര്‍ത്തിയും ഒപ്പം പിതാവ് ശിവകുമാറും വോട്ട് ചെയ്യാനായി എത്തിയിരുന്നു.

cmsvideo
  തവനൂരിൽ അത്ഭുതമൊന്നും സംഭവിക്കില്ല | Oneindia Malayalam

  തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ സൈക്കിള്‍ ചവിട്ടിയെത്തി വിജയ്, ഇന്ധന വിലയില്‍ പ്രതിഷേധം

  വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന്റെ നെഞ്ചത്ത് വെടിപൊട്ടിച്ച് ഒളിക്യാമറ; ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ

  സാരിയിൽ സുന്ദരിയായി രഷ്മിക മന്ദാന; ചിത്രങ്ങൾ കാണാം

  എ വിജയരാഘവന്‍
  Know all about
  എ വിജയരാഘവന്‍

  English summary
  Tamil nadu assembly election 2021: Actor Vikram came to cast his vote on foot, Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X