വീട്ടമ്മമാർക്ക് 1500 രൂപ, കുടുംബങ്ങളിൾ 6 സൗജന്യ ഗ്യാസ് സിലിണ്ടർ; വമ്പൻ പ്രഖ്യാപനവുമായി എടപ്പാടി പളനിസ്വാമി
ചെന്നൈ: സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ എത്തിയാല്‍ റേഷന്‍ കാര്‍ഡ് ഉടമകളായ എല്ലാ വീട്ടമ്മമാര്‍ക്കും 1500 രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി. കൂടാതെ വര്‍ഷത്തില്‍ ആറ് എല്‍പിജി പാചകവാതക സിലിണ്ടറുകളും എല്ലാ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലോക വനിതാ ദിനത്തിലാണ് മുഖ്യമന്ത്രി വമ്പന്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

അധികാരത്തില്‍ എത്തിയാല്‍ എല്ലാ ഗൃഹനാഥകള്‍ക്കും അധികാരത്തില്‍ എത്തിയാല്‍ 1000 രൂപം വീതം നല്‍കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ 1500 രൂപ പ്രഖ്യാപനം. ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എ.ഐ.എ.ഡി.എം.കെ പ്രകടന പത്രിക ജനങ്ങള്‍ക്ക് വേണ്ടി നിരവധി 'തൃപ്തികരമായ' പദ്ധതികളോടെ ഉടന്‍ പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സമൂഹത്തില്‍ സാമ്പത്തിക സമത്വം ഉറപ്പുവരുത്താന്‍, ഓരോ കുടുംബത്തിലെയും ഗൃഹനാഥയ്ക്ക് പ്രതിമാസം 1,500 രൂപ കൈമാറും. കുടംബങ്ങളില്‍ വര്‍ഷത്തില്‍ ആറ് സിലിണ്ടര്‍ വീതം നല്‍കുമെന്നും മുഖ്യമന്ത്രി വനിതകളെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ ഗ്യാസ് സിലിണ്ടര്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഒന്നും തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, സംസ്ഥാനത്തെ എല്ലാ വീട്ടമ്മമാര്‍ക്കും ശമ്പളം നല്‍കണമെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസനും പറഞ്ഞിരുന്നു. ഇതിനിടെ തമിഴ്നാട്ടില്‍ ഡിഎംകെ, അണ്ണാ ഡിഎംകെ സംഖ്യങ്ങളും സീറ്റ് വിഭജനം അന്തിമഘട്ടത്തിലായെന്നാണ് സൂചന.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications