കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടമ്മമാർക്ക് 1500 രൂപ, കുടുംബങ്ങളിൾ 6 സൗജന്യ ഗ്യാസ് സിലിണ്ടർ; വമ്പൻ പ്രഖ്യാപനവുമായി എടപ്പാടി പളനിസ്വാമി

Google Oneindia Malayalam News

ചെന്നൈ: സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ എത്തിയാല്‍ റേഷന്‍ കാര്‍ഡ് ഉടമകളായ എല്ലാ വീട്ടമ്മമാര്‍ക്കും 1500 രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി. കൂടാതെ വര്‍ഷത്തില്‍ ആറ് എല്‍പിജി പാചകവാതക സിലിണ്ടറുകളും എല്ലാ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലോക വനിതാ ദിനത്തിലാണ് മുഖ്യമന്ത്രി വമ്പന്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

aidmk

അധികാരത്തില്‍ എത്തിയാല്‍ എല്ലാ ഗൃഹനാഥകള്‍ക്കും അധികാരത്തില്‍ എത്തിയാല്‍ 1000 രൂപം വീതം നല്‍കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ 1500 രൂപ പ്രഖ്യാപനം. ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എ.ഐ.എ.ഡി.എം.കെ പ്രകടന പത്രിക ജനങ്ങള്‍ക്ക് വേണ്ടി നിരവധി 'തൃപ്തികരമായ' പദ്ധതികളോടെ ഉടന്‍ പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സമൂഹത്തില്‍ സാമ്പത്തിക സമത്വം ഉറപ്പുവരുത്താന്‍, ഓരോ കുടുംബത്തിലെയും ഗൃഹനാഥയ്ക്ക് പ്രതിമാസം 1,500 രൂപ കൈമാറും. കുടംബങ്ങളില്‍ വര്‍ഷത്തില്‍ ആറ് സിലിണ്ടര്‍ വീതം നല്‍കുമെന്നും മുഖ്യമന്ത്രി വനിതകളെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ ഗ്യാസ് സിലിണ്ടര്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഒന്നും തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, സംസ്ഥാനത്തെ എല്ലാ വീട്ടമ്മമാര്‍ക്കും ശമ്പളം നല്‍കണമെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസനും പറഞ്ഞിരുന്നു. ഇതിനിടെ തമിഴ്‌നാട്ടില്‍ ഡിഎംകെ, അണ്ണാ ഡിഎംകെ സംഖ്യങ്ങളും സീറ്റ് വിഭജനം അന്തിമഘട്ടത്തിലായെന്നാണ് സൂചന.

മുല്ലപ്പള്ളി കണ്ണൂരിലെങ്കിൽ സതീശൻ പാച്ചേനിക്ക് ഈ മണ്ഡലം; പുതിയ നീക്കം.. ചരടുവലിച്ച് സുധാകരൻമുല്ലപ്പള്ളി കണ്ണൂരിലെങ്കിൽ സതീശൻ പാച്ചേനിക്ക് ഈ മണ്ഡലം; പുതിയ നീക്കം.. ചരടുവലിച്ച് സുധാകരൻ

കോൺഗ്രസ്-ഡിഎംകെ സഖ്യം തമിഴ്നാട് തൂത്തുവാരും, ബിജെപി സഖ്യത്തിന് നാണക്കേട്, ടൈംസ് സർവ്വേ ഫലംകോൺഗ്രസ്-ഡിഎംകെ സഖ്യം തമിഴ്നാട് തൂത്തുവാരും, ബിജെപി സഖ്യത്തിന് നാണക്കേട്, ടൈംസ് സർവ്വേ ഫലം

English summary
Tamil Nadu Assembly Election 2021: AIADMK announces Rs 1,500 payout for women family heads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X