കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ 60 സീറ്റ് വേണമെന്ന് ബിജെപി; 21 തരാമെന്ന് അണ്ണാഡിഎംകെ, അമിത് ഷാ ഇടപെട്ടു

Google Oneindia Malayalam News

ചെന്നൈ: കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ഇവിടെ ബിജെപി ഭരണകക്ഷിയായ എഐഎഡിഎംകെയുടെ കൂടെയാണ്. എന്‍ഡിഎ സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ച അന്തിമഘട്ടത്തിലെത്തുമ്പോള്‍ ബിജെപിയുമായി ഉടക്ക് തീര്‍ന്നില്ല. 60 സീറ്റില്‍ മല്‍സരിക്കണമെന്നാണ് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളുടെ ആവശ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലങ്ങളുടെ എണ്ണത്തിലാണ് അവര്‍ സീറ്റ് ചോദിക്കുന്നത്. എന്നാല്‍ 21 സീറ്റുകള്‍ വരെ നല്‍കാമെന്ന് അണ്ണാഡിഎംകെ പറയുന്നു.

p

ഇക്കാര്യത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്‌നാട്ടിലെത്തിയിരിക്കെ ചര്‍ച്ച തുടരുകയാണ്. എന്‍ഡിഎ സഖ്യത്തിലെ മറ്റൊരു കക്ഷിയായ പിഎംകെയാണ് അണ്ണാഡിഎംകെയ്ക്ക് ശേഷം മുന്നണിയില്‍ കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുന്നത്. അവര്‍ക്ക് 23 സീറ്റ് അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. പിഎംകെയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റ് വേണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. ദേശീയ പാര്‍ട്ടി, രാജ്യം ഭരിക്കുന്ന പാര്‍ട്ടി എന്നീ പരിഗണന ലഭിക്കണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം.

ദൃശ്യം2 വിമാനത്തിലിരുന്ന് കണ്ടെന്ന് അബ്ദുള്ളക്കുട്ടി; വ്യാജനെന്ന് വിമര്‍ശനം, ന്യായീകരിച്ച് വീണ്ടുമെത്തിദൃശ്യം2 വിമാനത്തിലിരുന്ന് കണ്ടെന്ന് അബ്ദുള്ളക്കുട്ടി; വ്യാജനെന്ന് വിമര്‍ശനം, ന്യായീകരിച്ച് വീണ്ടുമെത്തി

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, മുരുകന്‍, മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരാണ് സീറ്റ് ചര്‍ച്ചയില്‍ ബിജെപിയെ പ്രതിനിധീകരിച്ച് ശനിയാഴ്ച പങ്കെടുത്തത്. അണ്ണാഡിഎംകെ എംപി പി രവീന്ദ്രനാഥ് കുമാറും ചര്‍ച്ചയ്ക്കുണ്ടായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വവും 21 സീറ്റ് ബിജെപി നല്‍കാമെന്ന നിര്‍ദേശം വച്ചു. തുടര്‍ന്ന് ശനിയാഴ്ച തീരുമാനം ആയില്ല.

യുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകുംയുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകും

ഞായറാഴ്ചയാണ് രാത്രി അമിത് ഷാ ചെന്നൈയിലെത്തിയത്. പുതുച്ചേരിയിലെ കരൈക്കലിലും തമിഴ്‌നാട്ടിലെ വില്ലുപുരത്തും യോഗങ്ങളില്‍ പങ്കെടുത്ത ശേഷമാണ് അമിത് ഷാ ചെന്നൈയിലെ ഹോട്ടലിലെത്തിയത്. ഇവിടെ രാത്രി പത്ത് മണി മുതല്‍ സീറ്റ് ചര്‍ച്ചയായിരുന്നു. പളനിസ്വാമിയും പനീര്‍ശെല്‍വവുമാണ് ചര്‍ച്ചയ്ക്ക് എത്തിയത്. അര്‍ധരാത്രിയ്ക്ക് ശേഷവും ചര്‍ച്ച തുടര്‍ന്നെങ്കിലും തീരുമാനമായില്ല. തിങ്കളാഴ്ച രാത്രിയും ചര്‍ച്ച തുടരുമെന്നാണ് വിവരം. 170 മുതല്‍ 180 സീറ്റുകളില്‍ മല്‍സരിക്കാനാണ് എഐഎഡിഎംകെയുടെ തീരുമാനം. ഒറ്റയ്ക്ക് ഭരിക്കാനുള്ള സീറ്റില്‍ ജയിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ബുധനാഴ്ചയ്ക്കകം സീറ്റ് വിഭജന വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് എഐഎഡിഎംകെ നേതാക്കള്‍ പറയുന്നത്. ഏപ്രില്‍ 6നാണ് തമിഴ്‌നാട്ടില്‍ പോളിങ്.

English summary
Tamil nadu Assembly Election 2021: BJP Want 60 seat; AIADMK says ready to give 21 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X