കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് ജനതയെ കീഴടക്കണമെങ്കില്‍ മോദി ഈ രണ്ടു കാര്യങ്ങള്‍ ചെയ്യണം; രാഹുല്‍ ഗാന്ധി പറയുന്നു

Google Oneindia Malayalam News

ചെന്നൈ: നിമയസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ രണ്ടുദിവസമായി രാഹുല്‍ തമിഴ്‌നാട്ടിലുണ്ട്. നേരത്തെ കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം തമിഴകത്തേക്ക് പോയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ തെങ്കാശിയിലെ പ്രസംഗം.

p

തമിഴ് ജനതയുടെ മനസ് കീഴടക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കില്ല. തമിഴ്‌നാട്ടുകാരെ കീഴടക്കണമെങ്കില്‍ രണ്ടു കാര്യങ്ങളാണ് നരേന്ദ്ര മോദി ചെയ്യേണ്ടത്. ഒന്ന് വായ അടച്ചുവെക്കണം. മറ്റൊന്ന് ചെവി തുറന്ന് പിടിക്കണമെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. സ്‌നേഹവും ആദരവും കൊണ്ട് മാത്രമേ തമിഴ്‌നാട്ടുകാരെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കൂ എന്ന് കഴിഞ്ഞദിവസം രാഹുല്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദി ഇക്കാര്യങ്ങള്‍ മനസിലാക്കുമെന്നാണ് കരുതുന്നത്.

1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍

തിരുനെല്‍വേലിയിലായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം റാലിയില്‍ പങ്കെടുത്തത്. ശേഷം തൂത്തുകുടിയിലെത്തി. ഇന്ന് തെങ്കാശിയിലെ പരിപാടിയില്‍ പ്രസംഗിച്ചു. തമിഴ്‌നാട്ടിലെ ഭരണം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. അഴിമതിക്കാരനായ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് പോലെ തമിഴ്‌നാട്ടുകാരെ മൊത്തം നിയന്ത്രിക്കാമെന്നാണ് മോദി കരുതുന്നത്. തമിഴ്‌നാടിന്റെ ചരിത്രം മോദി പഠിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

ഡിഎംകെ നേതൃത്വം നല്‍കുന്ന യുപിഎ സഖ്യവും അണ്ണാഡിഎംകെ നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യവുമാണ് തമിഴ്‌നാട്ടില്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. കഴിഞ്ഞ ദിവസം നടന്‍ ശരത് കുമാറിനെ കണ്ട് പിന്തുണ തേടിയിരുന്നു കമല്‍ഹാസന്‍. രജനികാന്തുമായും ചര്‍ച്ച നടത്തിയിരുന്നു. തമിഴ്‌നാട്ടില്‍ മൂന്നാം മുന്നണി രൂപീകരണത്തിനുള്ള നീക്കമാണ് കമല്‍ഹാസന്‍ നടത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ക്യൂട്ട് സുന്ദരി അനിഖയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Tamil nadu Assembly election 2021: Congress Leader Rahul Gandhi Speech in Tenkasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X