മദ്യശാലകൾ അടച്ചുപൂട്ടും, മിശ്രവിവാഹിതർക്ക് സംരക്ഷണം; തമിഴ്നാട്ടിൽ കോൺഗ്രസ് പ്രകടന പത്രിക
സർക്കാർ ജോലികൾക്കായി എല്ലാ ജില്ലകളിലും 500 യുവാക്കൾക്ക് പരിശീലനം നൽകും
ചെന്നൈ: യുവാക്കൾക്ക് തൊഴിലും സ്റ്റാർട്ട്അപ്പുകൾക്ക് നികുതി ഇളവും ഉൾപ്പടെ പ്രഖ്യാപിച്ച് തമിഴ്നാട്ടിൽ കോൺഗ്രസിന്റെ പ്രകടന പത്രിക. നാഷ്ണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (NEET) എൻട്രി ലെവൽ പ്രവേശന പരീക്ഷ ഇല്ലാതാക്കാൻ നിയമ നിർമാണം നടത്തുമെന്നും മിശ്ര വിവാഹിതരെ സംരക്ഷിക്കുമെന്നും മദ്യശാലകൾ അടച്ചുപൂട്ടുമെന്നും കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നു.

ചെന്നൈയിലെ പാർട്ടി ഓഫിസിൽ നടന്ന ചടങ്ങിൽ തമിഴ്നാട് കോൺഗ്രസ് പ്രസിഡന്‍റ് കെ.എസ്. അളഗിരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സർക്കാർ ജോലികൾക്കായി എല്ലാ ജില്ലകളിലും 500 യുവാക്കൾക്ക് പരിശീലനം നൽകും. സ്റ്റാർട്ട് അപ്പുകൾക്ക് അഞ്ചുവർഷത്തേക്ക് നികുതി ഇളവ് അനുവദിക്കും. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന് പുതിയ പദ്ധതികൾ കൊണ്ടുവരുമെന്നും പ്രകടന പത്രിക പുറത്തിറക്കി അളഗിരി പറഞ്ഞു.
അതേസമയം പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് അടക്കമുള്ള വാഗ്ദാനങ്ങളുമായാണ് കോൺഗ്രസിന്റെ സഖ്യ കക്ഷിയായ ഡിഎംകെ കഴിഞ്ഞ ദിവസം പ്രകടന പത്രിക പുറത്തിറക്കിയത്. പെട്രോളിന് അഞ്ചും ഡീസലിന് നാലും രൂപ കുറയ്ക്കുമെന്നാണ് പ്രകടന പത്രികയില്‍ വാഗ്ദാനം. പാചക വാതകത്തിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു. ആവിന്‍ പാലിന്റെ വില മൂന്ന് രൂപ കുറയ്ക്കുമെന്നതടക്കം 500 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ഡിഎംകെ മുന്നോട്ട് വയ്ക്കുന്നത്.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ
ഡിഎംകെയ്ക്ക് ഒപ്പം ചേർന്ന് കോൺഗ്രസും ഇടതുപക്ഷവും ഒന്നിച്ചാണ് തമിഴ് നാട്ടിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസിന് 25 നിയമസഭാ സീറ്റുകളും ഉപതിരഞ്ഞെടുപ്പു നടക്കുന്ന കന്യാകുമാരി ലോക്സഭാ സീറ്റും നൽകും. സിപിഎമ്മും സിപിഐയും അടങ്ങുന്ന ഇടത് കൂട്ടായ്മ 12 സീറ്റുകളിലും മത്സരിക്കും. മുസ്‌ലിം ലീഗിനു മൂന്നും മനിതനേയ മക്കള്‍ കക്ഷിക്കു രണ്ടും സീറ്റുകള്‍ ലഭിച്ചു. ഡിഎംകെ 170 സീറ്റുകളിലും മത്സരിക്കും.
ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications