കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് കലിപ്പില്‍; കമല്‍ഹാസനൊപ്പം ചേര്‍ന്നേക്കും, മൂന്നാം മുന്നണിക്ക് നടന്റെ നീക്കം

Google Oneindia Malayalam News

ചെന്നൈ: ഡിഎംകെ നേതൃത്വം നല്‍കുന്ന തമിഴ്‌നാട്ടിലെ പ്രതിപക്ഷ സഖ്യത്തില്‍ സീറ്റ് വിഭജനം തലവേദനയായി തുടരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നുണ്ട്. നേരത്തെ 40 സീറ്റ് ആവശ്യപ്പെട്ടിരുന്ന കോണ്‍ഗ്രസ് നിരന്തരമായ ചര്‍ച്ചയെ തുടര്‍ന്ന് 30 സീറ്റ് മതി എന്ന നിലപാടിലേക്ക് മയപ്പെട്ടിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിന് 18 സീറ്റില്‍ കൂടുതല്‍ നല്‍കില്ല എന്നാണ് ഡിഎംകെ പറയുന്നത്. ഇതോടെയാണ് തര്‍ക്കം രൂക്ഷമായത്.

p

കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കിയാല്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ജനങ്ങള്‍ക്ക് ആശങ്ക വര്‍ധിക്കുമെന്നും പുതുച്ചേരിയിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഡിഎംകെ നേതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് കടുത്ത തീരുമാനം എടുക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യത്തിനൊപ്പം കോണ്‍ഗ്രസ് ചേരുമെന്ന അഭ്യൂഹമുണ്ട്.

പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍

സമാനമനസ്‌കരായ എല്ലാ പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. നടന്‍ ശരത് കുമാറിന്റെ പാര്‍ട്ടിയുമായി അദ്ദേഹം സഖ്യത്തിലെത്തി. മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കമല്‍ഹാസനാണ് എന്ന് ശരത് കുമാര്‍ പറഞ്ഞു. ഡിഎംകെ വല്യേട്ടന്‍ ചമയുകയാണ് എന്ന് കോണ്‍ഗ്രസും മറ്റു ചെറുകക്ഷികളും ആരോപിക്കുന്നു. ഇടതുകക്ഷികളുമായും ഡിഎംകെ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിട്ടില്ല.

കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാലക്കാട്ടെ നേതാക്കള്‍ കൂട്ടരാജിക്ക്.. പഞ്ചായത്ത് ഭരണം വീഴും... അന്ത്യശാസനംകോണ്‍ഗ്രസിനെ ഞെട്ടിച്ച് പാലക്കാട്ടെ നേതാക്കള്‍ കൂട്ടരാജിക്ക്.. പഞ്ചായത്ത് ഭരണം വീഴും... അന്ത്യശാസനം

ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഉറപ്പാക്കുന്നതിന് വേണ്ടി കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കാനാണ് ഡിഎംകെയുടെ നീക്കം. ഇതിനിടെയാണ് അസംതൃപ്തരെ കൂടെ ചേര്‍ത്ത് കമല്‍ഹാസന്‍ മുന്നണി വികസിപ്പിക്കുന്നത്. ഇടതുപക്ഷവുമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് കമല്‍ഹാസന്‍. അതുകൊണ്ടുതന്നെ അവരുടെ പിന്തുണ തേടാനും സാധ്യതയുണ്ടെന്നാണ് വിവരം. ഏപ്രില്‍ ആറിന് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പോളിങ്. ഫലം മെയ് രണ്ടിന് വരും.

English summary
Tamil nadu Assembly Election 2021: Congress mulls alliance with Kamal Hassan MNM- reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X