കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമം; ഡിഎംകെയ്ക്കെതിരെ ഖുഷ്ബു

ദ്രാവിഡ പാർട്ടികളും ബിജെപിയും ആളുകൾക്ക് പണം നൽകിയെന്ന ആരോപണവുമായി കമൽ ഹസനും രംഗത്തെത്തി

Google Oneindia Malayalam News

കേരളത്തിനൊപ്പം തന്നെ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ പ്രധാന പ്രതിപക്ഷത്തിനെതിരെ ബിജെപി സ്ഥാനാർഥിയും സിനിമ താരവുമായ ഖുഷ്ബു രംഗത്ത്. വോട്ടെടുപ്പ് ദിവസവും വോട്ടർമാർക്ക് പണം നൽകി വോട്ട് നേടുകയാണ് ഡിഎംകെയെന്ന് ഖുഷ്ബു ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായും അവർ പറഞ്ഞു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

Tamil Nadu Assembly Election 2021

"ഡിഎംകെയിൽ നിന്നുള്ള ആളുകൾ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതായി ഞങ്ങൾ കണ്ടെത്തി. ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. ഡിഎംകെ ജയിക്കാൻ പല വക്ര ബുദ്ധിയും ഉപയോഗിക്കുകയാണ്," ഖുഷ്ബു പറഞ്ഞു. കോൺഗ്രസ് പ്രവർത്തകയായിരുന്ന ഖുഷ്ബു കുറച്ച് നാളുകൾക്ക് മുൻപാണ് ബിജെപിയിലെത്തിയത്.

അതേസമയം ദ്രാവിഡ പാർട്ടികളും ബിജെപിയും ആളുകൾക്ക് പണം നൽകിയെന്ന ആരോപണവുമായി കമൽ ഹസനും രംഗത്തെത്തി. കോയമ്പത്തൂരിലടക്കം വലിയ രീതിയിൽ പാർട്ടികൾ പണം എറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പണത്തിന് വേണ്ടി വോട്ട് വിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Recommended Video

cmsvideo
കേരളത്തിൽ ഭരണമാറ്റമുണ്ടാകും | AK Antony | Oneindia Malayalam

ആരോപണങ്ങൾക്കിടയിലും തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ദ്രാവിഡ പാർട്ടികൾ തന്നെ നേർക്കുന്നേർ വരുന്ന തിരഞ്ഞെടുപ്പിൽ ന്നണികളുടെ ഭാഗമായാണ് കോൺഗ്രസും ബിജെപിയും ഇടത് പാർട്ടികളും ജനവിധി തേടുന്നത്. പ്രധാന പോരാട്ടം ഡിഎംകെയും എഐഡിഎംകെയും തമ്മിൽ തന്നെ. ജയലളിതയുടെയും കരുണനിധിയുടെയും മരണത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ തമിഴ് ജനത ആരെ തിരഞ്ഞെടുക്കുമെന്ന് ആകാംക്ഷയോടെയാണ് ഇന്ത്യൻ രാഷ്ട്രീയവും ഉറ്റുനോക്കുന്നത്.

എഐഡിഎംകെയിലൂടെ സംസ്ഥാനത്ത് സാനിധ്യമുറപ്പിക്കാനാണ് ബിജെപി ശ്രമം. അതേസമയം ശക്തമായ മൂന്നാം മുന്നണിയായി കമൽ ഹസന്റെ മക്കൾ നീതി മയ്യവും തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. നടൻ ശരത് കുമാറിന്റെ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷിയും ഇന്ത്യ ജനനായക കക്ഷിയും മക്കൾ നീതി മയ്യത്തിനൊപ്പമാണ്. പുതുച്ചേരിയിൽ കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. കോൺഗ്രസ് സർക്കാരിനെ മാസങ്ങൾക്ക് മുൻപ് അട്ടിമറിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. എങ്ങനെയും ഭരണം തിരികെ പിടിക്കുക എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള ലക്ഷ്യം.

സാരിയിൽ സുന്ദരിയായി രഷ്മിക മന്ദാന; ചിത്രങ്ങൾ കാണാം

English summary
Tamil Nadu Assembly Election 2021 DMK distributing money to voters alleges BJP candidate Khushbu Sundar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X