കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

154 സീറ്റുകളിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യം മത്സരിക്കും; മൂന്നാം മുന്നണിയിൽ രണ്ട് സഖ്യകക്ഷികൾ

നടൻ ശരത് കുമാറിന്റെ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷിയും ഇന്ത്യ ജനനായക കക്ഷിയും 40 സീറ്റുകളിൽ വീതം സ്ഥാനാർഥികളെ നിർത്തും

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കമൽ ഹസന്റെ മക്കൾ നീതി മയ്യം നയിക്കുന്ന മൂന്നാം മുന്നണിയിലും സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 234 മണ്ഡലങ്ങളിൽ 154ലും മക്കൾ നീതി മയ്യം സ്ഥാനാർഥികൾ തന്നെ ജനവിധി തേടും. രണ്ട് സഖ്യ കക്ഷികളാണ് കമൽ ഹസന്റെ പാർട്ടിക്കൊപ്പമുള്ളത്. നടൻ ശരത് കുമാറിന്റെ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷിയും ഇന്ത്യ ജനനായക കക്ഷിയും. രണ്ട് പാർട്ടികളും 40 സീറ്റുകളിൽ വീതം സ്ഥാനാർഥികളെ നിർത്തും.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

പൊതു അജണ്ടയോടെ, ഒരുമിച്ച്

പൊതു അജണ്ടയോടെ, ഒരുമിച്ച്

"ജനങ്ങളുടെ ദീർഘകാല അഭിലാഷങ്ങൾ നിറവേറ്റിക്കൊണ്ട് തമിഴ്‌നാടിനെ പരിവർത്തനം ചെയ്യുകയെന്ന പൊതു ലക്ഷ്യത്തിന് മുന്നണിയിലെ പാർട്ടികൾ പ്രതിജ്ഞാബദ്ധരാണ്. തമിഴ്‌നാടിന്റെ അഭിമാനവും മഹത്വവും പുനഃസ്ഥാപിക്കുകയെന്ന പൊതു അജണ്ടയോടെ, ഒരുമിച്ച് ഒരു നീണ്ട യാത്ര ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു," മക്കൾ നീതി മയ്യം പ്രസ്താവനയിൽ അറിയിച്ചു.

മു​ഖ്യ​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി ക​മ​ൽ

മു​ഖ്യ​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി ക​മ​ൽ

മൂ​ന്നാം മു​ന്ന​ണി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി ക​മ​ൽ ഹാ​സ​നാ​ണെ​ന്ന്​ നേരത്തെ ശരത് കുമാർ പ്രഖ്യാപിച്ചിരുന്നു. പു​തു​ക്കോ​ട്ട​യി​ൽ സ​മ​ത്വ മ​ക്ക​ൾ ക​ക്ഷി​യു​ടെ പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഫെ​ബ്രു​വ​രി 26ന്​ ​സ​മ​ത്വ മ​ക്ക​ൾ ക​ക്ഷി, ഇ​ന്ത്യ ജ​ന​നാ​യ​ക ക​ക്ഷി നേ​താ​ക്ക​ൾ ക​മ​ൽ​ഹാ​സ​നെ സ​ന്ദ​ർ​ശി​ച്ച്​ പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. ശ​ര​ത്​​കു​മാ​റി​ന്റെ ഭാ​ര്യ രാ​ധി​ക​യും ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുക ലക്ഷ്യം

ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുക ലക്ഷ്യം

ലോക്സഭ തിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനമാണ് മക്കൾ നീതി മയ്യത്തിന് നടത്താനായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതത്തിൽ മാത്രമല്ല നിയമസഭയിൽ ശക്തമായ സാനിധ്യമാകാനും കഴിയുമെന്ന പ്രതീക്ഷയിലാണ് കമൽ ഹസനും അണികളും. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 4 ശതമാനം വോട്ടുകളാണ് പാർട്ടി സ്ഥാനാർഥികൾ നേടിയത്. നഗര പ്രദേശങ്ങളിൽ മാത്രം ഇത് 10 ശതമാനമായിരുന്നു. ഈ കണക്കുകൾ മക്കൾ നീതി മയ്യത്തിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

Recommended Video

cmsvideo
ശബരിമല വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തൽ | Oommen Chandy Exclusive Interview | Oneindia Malayalam
ബിജെപിക്കെതിരെ കൈകോർത്ത് സിപിഎമ്മും കോൺഗ്രസും

ബിജെപിക്കെതിരെ കൈകോർത്ത് സിപിഎമ്മും കോൺഗ്രസും

നേരത്തെ ഡിഎംകെ നയിക്കുന്ന മുന്നണിയിലും സീറ്റ് വിഭജനം പൂർത്തിയായിരുന്നു. സിപിഎമ്മും കോൺഗ്രസ് ഡിഎംകെയ്ക്ക് കീഴിൽ കൈകോർക്കുന്ന എന്നതാണ് ശ്രദ്ധേയമായ കാര്യം. ആകെയുള്ള 234 സീറ്റുകളിൽ 180ലും ഡിഎംകെയാണ് മത്സരിക്കുന്നത്. കോൺഗ്രസിന് 25 സീറ്റുകൾ ലഭിച്ചപ്പോൾ സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ എന്നീ പാർട്ടികൾക്ക് ആറു സീറ്റുകൾ വീതവും ലഭിച്ചു. പാർട്ടികളെല്ലാം തന്നെ ഡിഎംകെയുമായി ഇത് സംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു.

ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം

English summary
Tamil Nadu Assembly Election Kamal Haasan's MKM to contest in 154 seats and allies IJK AISMK in rest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X