Get Updates
Get notified of breaking news, exclusive insights, and must-see stories!

കമല്‍ഹാസനൊപ്പം എസ്ഡിപിഐയും; 18 സീറ്റില്‍ മല്‍സരിക്കും, തമിഴ്‌നാട് രാഷ്ട്രീയ ചിത്രം ഇങ്ങനെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) 18 സീറ്റില്‍ മല്‍സരിക്കും. നടന്‍ കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മൂന്നാംമുന്നണിയില്‍ ചേര്‍ന്നാണ് പാര്‍ട്ടി മല്‍സരിക്കുന്നത്. എസ്ഡിപിഐ-മക്കള്‍ നീതി മയ്യം നേതാക്കള്‍ (എംഎന്‍എം) നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്. 25 സീറ്റാണ് എസ്ഡിപിഐ ആവശ്യപ്പെട്ടത്. അത്രയും സീറ്റ് നല്‍കാനാകില്ലെന്ന് കമല്‍ഹാസന്‍ അറിയിച്ചു.

തുടര്‍ന്ന് ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം 18 സീറ്റ് അനുവദിക്കാന്‍ ധാരണയാകുകയായിരുന്നുവെന്ന് എസ്ഡിപിഐ തമിഴ്‌നാട് ഇന്‍ചാര്‍ജ് അബ്ദുല്‍ മജീദ് പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

 കഴിഞ്ഞ തവണ ദിനകരനൊപ്പം

കഴിഞ്ഞ തവണ ദിനകരനൊപ്പം

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി ചേര്‍ന്നാണ് എസ്ഡിപിഐ മല്‍സരിച്ചത്. എന്നാല്‍ ദിനകരന്‍ ബിജെപിയുമായി അടുക്കുന്നു എന്ന തോന്നലാണ് എസ്ഡിപിഐ ഇത്തവണ സഖ്യത്തിന് ശ്രമിക്കാതിരുന്നതെന്ന് നേതാക്കള്‍ പറയുന്നു. ദിനകരനെ നിയന്ത്രിക്കുന്നത് ബിജെപിയാണ് എന്ന സംശയവും എസ്ഡിപിഐ നേതാക്കള്‍ക്കുണ്ട്.

അണ്ണാഡിഎംകെ വിളിച്ചെങ്കിലും

അണ്ണാഡിഎംകെ വിളിച്ചെങ്കിലും

ഭരണകക്ഷിയായ എഐഎഡിഎംകെ നേതൃത്വം എസ്ഡിപിഐയെ മുന്നണിയിലെടുക്കാനും എട്ട് സീറ്റുകള്‍ അനുവദിക്കാനും നീക്കം നടത്തിയിരുന്നുവത്രെ. എന്നാല്‍ ബിജെപിയുള്ള സഖ്യത്തില്‍ തങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ പിന്‍മാറി. തുടര്‍ന്നാണ് കമല്‍ഹാസന്റെ എംഎന്‍എമ്മുമായി സഖ്യമുണ്ടാക്കിയത്.

താരങ്ങളുടെ സഖ്യം

താരങ്ങളുടെ സഖ്യം

കമല്‍ഹാസന്റെ സഖ്യത്തിലാണ് നടന്‍രായ വിജയകാന്ത്, ശരത് കുമാര്‍ എന്നിവരെല്ലാമുള്ളത്. വിജയകാന്ത് നേരത്തെ എഐഎഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തിലായിരുന്നു. സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്നാണ് സഖ്യം വിട്ടതും കമല്‍ഹാസനൊപ്പം ചേര്‍ന്നതും.

മുസ്ലിം ലീഗ് 3 സീറ്റില്‍

മുസ്ലിം ലീഗ് 3 സീറ്റില്‍

തമിഴ്‌നാട്ടില്‍ മുസ്ലിം ലീഗ് ഡിഎംകെ സഖ്യത്തിലാണ്. അവര്‍ക്ക് 3 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഈ സഖ്യത്തിലുണ്ട്. അതേസമയം, അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി ദിനകരനൊപ്പം സഖ്യം ചേര്‍ന്നാണ് മല്‍സരിക്കുന്നത്.

മുസ്ലിം കക്ഷികള്‍ വിവിധ ചേരികളില്‍

മുസ്ലിം കക്ഷികള്‍ വിവിധ ചേരികളില്‍

മുസ്ലിം ലീഗിനും എസ്ഡിപിഐയ്ക്കും മജ്‌ലിസ് പാര്‍ട്ടിക്കും മനിതനേയ മക്കള്‍ കക്ഷിക്കും വോട്ട് ബാങ്ക് മുസ്ലിങ്ങളാണ്. ഇവരെല്ലാം വ്യത്യസ്ത മുന്നണിയിലാണ് എന്നതും ശ്രദ്ധേയമാണ്. അതിനിടെ കമല്‍ഹാസന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പിന്തുണ നേടാനുള്ള ശ്രമം നടത്തുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഈ മുന്നണി വലിയ നേട്ടമുണ്ടാക്കിയേക്കും.

താര പ്രഭയുമായി ബിജെപി

താര പ്രഭയുമായി ബിജെപി

ബിജെപി ഇത്തവണ കൂടുതല്‍ സിനിമാ താരങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ട്. പ്രചാരണത്തിലും സിനിമാ താരങ്ങളെ കൂടുതലായി കളത്തിലിറക്കുകയാണ്. ഖുഷ്ബു, ഗൗതമി, നമിത എന്നിവരെല്ലാം ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി സജീവമാണ്. ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്ന് ഖുഷ്ബു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+