സെല്‍ഫിയെടുക്കാന്‍ ഉന്തും തള്ളും; ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി അജിത്, പിന്നീട് സംഭവിച്ചത്
ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിയ സൂപ്പര്‍ സ്റ്റാര്‍ അജിത്തിനെ വളഞ്ഞ് ആരാധകര്‍. ഭാര്യ ശാലിനിക്കൊപ്പമെത്തിയ താരത്തെ ഒരു കൂട്ടം ആരാധകര്‍ ഫോട്ടോയ്ക്കും സെല്‍ഫിക്കുമായി ചുറ്റും കൂടുകയായിരുന്നു. സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ ചുറ്റും കൂടിയപ്പോള്‍ ക്ഷമ നശിച്ച് അജിത്ത് ഒരാളുടെ ഫോണ്‍ തട്ടിപ്പറിച്ച് തന്റെ ബോഡിഗാര്‍ഡിനെ ഏല്‍പ്പിച്ചു. തിരക്കുകൂട്ടാതെ നീങ്ങി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ച അജിത്ത് ഒടുവില്‍ ഫോണ്‍ ആരാധകന് കൈമാറുന്നതും കാണാം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
Recommended Video

ഇന്ന് രാവിലെ നേരത്തെ അത്തിയാണ് അജിത്ത് വോട്ട് രേഖപ്പെടുത്തിയത്. നീല ജീന്‍സും ഗ്രേ ഷര്‍ട്ടും അണിഞ്ഞെത്തിയ താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിട്ടുണ്ട്. സുരക്ഷയ്ക്കായി പൊലീസുണ്ടെഹ്കിലും അതൊന്നും വകവയ്ക്കാതെയാണ് ആരാധകര്‍ താരത്തെ കാണാനായി കൂട്ടം കൂടിയെത്തിയത്.
രജനീകാന്തും വോട്ട് ചെയ്യാന്‍ രാവിലെ തന്നെ എത്തിയിരുന്നു. ചെന്നൈയിലെ സ്റ്റെല്ല മരിയ കോളേജിലായിരുന്നു വോട്ട് ചെയ്യാനായി അദ്ദേഹം എത്തിയത്. കമല്ഹാസന് മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ഒപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. ഇത്തവണ കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. കോയമ്പത്തൂരില്‍ നിന്ന് കമല്ഹാസന് ജനവിധി തേടുന്നുമുണ്ട്. പ്രമുഖ താരങ്ങളായ സൂര്യയും കാര്‍ത്തിയും ഒപ്പം പിതാവ് ശിവകുമാറും വോട്ട് ചെയ്യാനായി എത്തിയിരുന്നു.
സൂപ്പര്‍ താരം വിജയ് വോട്ട് ചെയ്യാനായി സൈക്കിളിലാണ് എത്തിയത്. ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള പ്രതിഷേധമായാണിത് കണക്കാക്കുന്നത്. വിജയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതേസമയം, സൂപ്പര്‍ സ്റ്റാര്‍ വിക്രം തന്റെ വീടിനടുത്തുള്ള പോളിംഗ് ബൂത്തില്‍ കാല്നടയായണ് എത്തിയത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications