കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ 'മുഖ്യമന്ത്രി സ്ഥാനാര്‍ഥി' വിജയകാന്തിന് കെട്ടിവെച്ച കാശ്‌പോലും പോയി!

  • By Muralidharan
Google Oneindia Malayalam News

ഇത്തവണ കിംഗ് മേക്കറാകാനില്ല കിംഗ് തന്നെയായാല്‍ മതി എന്ന് പറഞ്ഞ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതാണ് ക്യാപ്റ്റന്‍ വിജയകാന്ത്. ഡി എം ഡി കെ ആയിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എല്ലാവരും കൂടെ നിര്‍ത്താന്‍ ആഗ്രഹിച്ചിരുന്ന പാര്‍ട്ടി. എ ഐ എ ഡി എം കെയോട് നേരത്തെ പിണങ്ങിയ വിജയകാന്ത് പിന്നാലെ ഡി എം കെയോടും ബി ജെ പിയോടും നോ പറഞ്ഞു.

<strong>ഇത് ചരിത്രവിജയം; അവസാനശ്വാസം വരെ ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കും!</strong>ഇത് ചരിത്രവിജയം; അവസാനശ്വാസം വരെ ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കും!

എം ഡി എം കെ, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവര്‍ക്കൊപ്പം തമിഴ്‌നാട്ടിലെ മൂന്നാം മുന്നണി രൂപീകരിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിട്ടാണ് വിജയകാന്ത് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ട് എന്ന ഈ മുന്നണിയുടെയും വിജയകാന്തിന്റെ ഡി എം ഡി കെയുടെയും സ്വപ്‌നങ്ങളില്‍ പോലും ഇല്ലാതിരുന്ന പരാജയമാണ് നേരിടേണ്ടി വന്നത് എന്ന് മാത്രം.

vijayakanth

2011 ല്‍ എട്ട് ശതമാനം വോട്ട് കിട്ടിയ ഡി എം ഡി കെയ്ക്ക് ഇത്തവണ കിട്ടിയത് 2.4 ശതമാനം വോട്ട് മാത്രം. പ്രതിപക്ഷ നേതാവ് പദവിയുമായി തിരഞ്ഞെടുപ്പിന് ഇറങ്ങിയ വിജയകാന്തിന് ഒരു സ്ഥാനാര്‍ഥിയെപ്പോലും ജയിപ്പിക്കാനായില്ല. ഉളുന്ദൂര്‍പ്പേട്ടില്‍ വിജയകാന്തും തോറ്റു. തോറ്റു എന്ന് മാത്രമല്ല, എ ഐ എ ഡി എം കെയ്ക്കും ഡി എം കെയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്തെത്താനേ വിജയകാന്തിന് കഴിഞ്ഞുള്ളൂ.

കഴിഞ്ഞ തവണ ഡി എം ഡി കെയ്ക്ക് 29ഉം ഡി എം കെയ്ക്ക് 23ഉം സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ ഡി എം കെ തങ്ങളുടെ സീറ്റ് 98ലേക്ക് ഉയര്‍ത്തി. തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം എം എല്‍ എമാര്‍ ഡി എം കെയിലേക്ക് കൂറുമാറിയതും വിജയകാന്തിന്റെ പിടിവാശിയും തിരഞ്ഞെടുപ്പില്‍ ഡി എം ഡി കെയ്ക്ക് തിരിച്ചടിയായി. കനത്ത തോല്‍വിക്ക് പിന്നാലെ ഡി എം ഡി കെയ്ക്ക് സംസ്ഥാന പാര്‍ട്ടി എന്ന പദവിയും നഷ്ടമാകും.

English summary
Tamil Nadu Assembly Election 2016 DMDK biggest loser this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X