അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന് സംഭവിച്ചതെന്ത്? തമിഴ്നാട്ടിൽ കാത്തിരിക്കുന്നത് തുറന്ന രാഷ്ട്രീയ പോര്?
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി- അണ്ണാ ഡിഎംകെ സഖ്യത്തിന്റെ നിയന്ത്രണം ആർക്കാണെന്ന ആശങ്കകൾക്ക് മറുപടി നൽകി അണ്ണാ ഡിഎംകെ. എന്നാൽ അടുത്ത മാസം ജയിൽ മോചിതയാവാനിരിക്കുന്ന ജയലളിതയുടെ സുഹൃത്ത് വികെ ശശികലയെ സംബന്ധിച്ച് മാത്രമാണ് അനിശ്ചിതാവസ്ഥയുള്ളത്. ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇനി വരുന്നത് എന്നതാണ് അതിനുള്ള കാരണം.
തദ്ദേശ തിരഞ്ഞെടുപ്പ്: കേരളത്തില്‍ യുവ ഗര്‍ജനം, പഞ്ചായത്തുകളില്‍ തരംഗമായ ഭരണ സാരഥികള്‍ ഇവര്‍!!

സഖ്യം ഉപേക്ഷിക്കുമോ?
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ കരുത്ത് തെളിയിച്ച അണ്ണാ ഡിഎംകെ കഴിഞ്ഞ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അധികാരം നിലനിർത്തിയിരുന്നു. സ്വയംഭരണമുള്ള ഒരു ഭരണകക്ഷി എന്ന നിലയിലും സഖ്യത്തിന്റെ മേലധികാരി എന്ന നിലയിലുമാണ് അണ്ണാ ഡിഎംഎകെയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു ദേശീയ പാർട്ടിയെ സഖ്യകക്ഷിയായി ആവശ്യമില്ലെന്ന് അണ്ണാ ഡിഎംകെ തന്നെ പറഞ്ഞിട്ടുള്ളത്. അഥവാ സഖ്യത്തിൽ മത്സരിക്കുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസ്വാമിയെ ഉയർത്തിക്കാണിക്കുകയും വേണം. എടപ്പാടിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അംഗീകരിക്കാൻ കാലതാമസം വന്നതോടെയാണ് അണ്ണാ ഡിഎംകെ തങ്ങളുടെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചത്.

അണ്ണാഡിഎംകെ- ബിജെപി സഖ്യം
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അണ്ണാ ഡിഎംകെയും ബിജെപിയും സഖ്യമുണ്ടാക്കുന്നത്. പളനിസ്വാമിയുടെ നേതൃത്വത്തുള്ള സർക്കാരിനെ ഇതോടെ ബിജെപി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും അണ്ണാ ഡിഎംകെയെ ബിജെപിയുമായ അടുക്കാൻ സഹായിച്ചില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അണ്ണാ ഡിഎംകെ സംസ്ഥാനത്തെ ദ്രവീഡിയൻ രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ച് പരാമർശിച്ചതും ദേശീയ പാർട്ടിയ്ക്ക് വേരുന്നാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്.

സഖ്യം ഉറച്ചത്
അണ്ണാ ഡിഎംകെ- ബിജെപി സഖ്യം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണ് തമിഴ്നാട് ബിജെപി തലവന്റെ പ്രതികരണം പുറത്തുവരുന്നത്. അണ്ണാ ഡിഎംകെയുമായുള്ള സഖ്യം ശക്തമാണെന്നും തുടരുമെന്നും തമിഴ്നാട് ബിജെപി തലവൻ എൽ മുരുകൻ. തമിഴിനാട് മുഖ്യമന്ത്രിയും ഭരണകക്ഷിയായ അണ്ണാഡിഎംകെ കോ-കോർഡിനേറ്ററുമായ കെ പളനിസ്വാമിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവരുന്നത്.

ദ്രാവിഡ മണ്ണിൽ
2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സർക്കാരിൽ ബിജെപിയ്ക്ക് ഇടം നൽകാൻ കഴിയില്ലെന്ന് ഭരണകക്ഷിയായ അണ്ണാഡിഎംകെ സഖ്യകക്ഷിയായ ബിജെപിക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. ദ്രാവിഡ ഹൃദയഭൂമിയിൽ ബിജെപിക്ക് ഒരിക്കലും ഒരു മുദ്ര പതിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇകെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അംഗീകരിക്കാൻ തയ്യാറാവാത്തതാണ് അസ്വാരസ്യങ്ങൾക്ക് കാരണം. തിരഞ്ഞെടുപ്പിലെ ധാരണകളെക്കുറിച്ച് ബിജെപി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അണ്ണാ ഡിഎംഎകെയുമായുള്ള സഖ്യം ഉപേക്ഷിക്കില്ലെന്ന് വ്യക്തമാണ്. ദ്രാവിഡ പാർട്ടികൾക്ക് ലഭിക്കുന്ന പ്രാധാന്യം തമിഴ്നാട്ടിൽ ദേശീയ പാർട്ടികൾക്ക് ലഭിക്കില്ലെന്ന് വിദഗ്ധരും വിലയിരുത്തിയിരുന്നു.

സഖ്യം തുടരും
കഴിഞ്ഞ നവംബറിൽ ബിജെപിയുടെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് അണ്ണാ ഡിഎംകെയുടെ ഉന്നത നേതാക്കളായ പളനിസ്വാമിയും പന്നീർസെൽവവും പ്രഖ്യാപിക്കുന്നത്. നവംബർ 21 നായിരുന്നു ഈ സംഭവം. എന്നിരുന്നാലും, ഈ പ്രഖ്യാപനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ബിജെപി അണ്ണാ ഡിഎംകെയോട് ഇത് സംബന്ധിച്ച് പ്രതികരിച്ചില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പളനിസ്വാമിയെ അംഗീകരിക്കാനും തയ്യാറായിട്ടില്ല. പല കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരു പാർട്ടികളും തമ്മിൽ അസ്വാരസ്യങ്ങൾ നിലവിലുണ്ട്.