കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ സഖ്യം: വിജയകാന്തിന് വാഗ്ദാനം ചെയ്തത് 500 കോടിയും 80 സീറ്റും?

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ വേണ്ടി പ്രമുഖ പാര്‍ട്ടികള്‍ ഡി എം ഡി കെ നേതാവ് വിജയകാന്തിന് വന്‍ വാഗ്ദാനങ്ങള്‍ നല്‍കി എന്ന് എം ഡി എം കെ നേതാവ് വൈക്കോ. വിജയകാന്തിന്റെ ഡി എം ഡി കെ, വൈക്കോയുടെ എം ഡി എം കെ നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ട് എന്ന മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.

<strong>തമിഴ്‌നാടിന്റെ ലാലു? എന്തോ തമിഴ്മക്കള്‍ക്ക് ഇഷ്ടമാണ് വിജയകാന്തിനെ..</strong>തമിഴ്‌നാടിന്റെ ലാലു? എന്തോ തമിഴ്മക്കള്‍ക്ക് ഇഷ്ടമാണ് വിജയകാന്തിനെ..

വിജയകാന്തിന് 80 സീറ്റുകളും 500 കോടി രൂപയും നല്‍കാം എന്നായിരുന്നത്രെ ഡി എം കെയുടെ വാഗ്ദാനം. എന്നാല്‍ അഴിമതി ഇല്ലാത്ത ഒരു ഭരണം വേണമെന്ന് ആഗ്രഹിച്ച വിജയകാന്ത് ഈ വാഗ്ദാനം നിരസിച്ചു. വിജയകാന്ത് ഡി എം കെയ്ക്ക് ഒപ്പം മത്സരിച്ചേക്കും എന്ന് നേരത്തെ ചെന്നൈ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡി എം കെയ്ക്കും വിജയകാന്ത് ഒപ്പം വേണമെന്ന് ആഗ്രമഹുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം വിജയകാന്ത് പിന്മാറി.

vijayakanth-premalatha

രാജ്യസഭ സീറ്റും കേന്ദ്രമന്ത്രിസഭയില്‍ അംഗത്വവുമാണത്രെ കേന്ദ്രം ഭരിക്കുന്ന ബി ജെ പി വിജയകാന്തിന് വാഗ്ദാനം നല്‍കിയത്. എന്നാല്‍ വിജയകാന്ത് ഇതും നിരസിക്കുകയായിരുന്നു - വൈക്കോ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പായി വൈക്കോ നടത്തിയ വെളിപ്പെടുത്തലുകള്‍ തമിഴ്‌നാട്ടില്‍ വന്‍ വിവാദമാകുകയാണ്. എന്നാല്‍ വൈക്കോയുടെ വാക്കുകളോട് പ്രതികരിക്കാന്‍ വിജയകാന്ത് തയ്യാറായിട്ടില്ല.

<strong>ഡിഎംകെ വേണ്ട; ക്യാപ്റ്റന്‍ വിജയകാന്തിന്റെ ഡിഎംഡികെ ഒറ്റയ്ക്ക് മത്സരിക്കും!</strong>ഡിഎംകെ വേണ്ട; ക്യാപ്റ്റന്‍ വിജയകാന്തിന്റെ ഡിഎംഡികെ ഒറ്റയ്ക്ക് മത്സരിക്കും!

വൈക്കോയുടെ ആരോപണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡി എം കെ ട്രഷറര്‍ സ്റ്റാലിന്‍ പറഞ്ഞു. ഡി എം കെയും ഡി എം ഡിക്കെയും തമ്മില്‍ സീറ്റ് ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. വൈക്കോ പറഞ്ഞ കാര്യം വൈക്കോയോട് തന്നെ ചോദിക്കണമെന്നാണ് വിജയകാന്തിന്റെ ഭാര്യ പ്രേമലത പറയുന്നത്. അത് വൈക്കോയുടെ അഭിപ്രായമായിരിക്കാം. ജയലളിതയുടെ എ ഐ എ ഡി എം കെ ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോള്‍ തങ്ങളുടെ മുന്നില്‍ ഉള്ളത്.

English summary
Tamil Nadu election 2016: For alliance with Vijayakant's DMDK, DMK offered Rs 500 crore, 80 seats, alleges Vaiko
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X