തമിഴ്നാട്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു. ഇരുസംസ്ഥാനങ്ങളിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്.തമിഴ്നാട്ടിൽ 84.98 ശതമാനവും ബംഗാളിൽ 92.14 ശതമാനവുമാണ് രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തമിഴ്‌നാട്ടിൽ ആകെയുള്ള 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
പശ്ചിമ ബംഗാളിൽ വിവിധ ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്ന്. വോട്ടെടുപ്പിനിടെ മുർഷിദാബാദ് ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് - എ.ജെ.യു.പി (AJUP) പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Apr 23, 2026, 8:06 pm IST
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ഉയർന്ന പോളിംഗ്. 91.40% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ജില്ലകളിൽ ഏറ്റവും ഉയർന്ന പോളിംഗ് ദക്ഷിൺ ദിനാജ്പൂരിലാണ് രേഖപ്പെടുത്തിയത്, 94.46% .
Apr 23, 2026, 6:13 pm IST
തമിഴ്നാട്ടിൽ വൈകുന്നേരം 5 മണി വരെ 82.24 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നാമക്കലിലെ കുമാരപാളയം -97 ൽ ആണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് 90.98 ശതമാനം. ഏറ്റവും കുറവ് തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിലാണ്, 66.71 ശതമാനവും.
Apr 23, 2026, 5:42 pm IST
ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിയുടെ പോളിംഗ് ഏജൻ്റിനെ മർദിച്ചതായി പരാതി
#WATCH | West Bengal | Laxman Pandey, polling agent of Ratan Das, BJP candidate from the Chanchal Assembly, alleges that he was attacked by TMC workers in Malda.
He says, "Under the Chanchal Assembly constituency, I was heading towards a polling booth when I was attacked by TMC… pic.twitter.com/WNO3iS7Jbg
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാഴാഴ്ച പ്രശസ്ത നടൻമാരായ സൂര്യയും ജ്യോതികയും വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ ടി നഗറിലെ പോളിംഗ് ബൂത്തിലെത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.
Apr 23, 2026, 5:12 pm IST
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ പോളിംദ് ചെന്നൈയിൽ വൈകീട്ട് 3 വരെ 68.13 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
Apr 23, 2026, 4:35 pm IST
മെയ് 4 ന് 'തൃണമൂൽ കോൺഗ്രസ് സിൻഡിക്കേറ്റിന്റെയും മഹാ ജംഗിൾരാജിന്റെയും കാലാവധി അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Apr 23, 2026, 3:59 pm IST
പശ്ചിമ ബംഗാളില്‍ മികച്ച പോളിംഗ്
Apr 23, 2026, 3:58 pm IST
തമിഴ്‌നാട്ടില്‍ മികച്ച പോളിംഗ്
Apr 23, 2026, 3:57 pm IST
തമിഴ്നാട്ടില്‍ ഉച്ചകഴിഞ്ഞ് 3:00 മണി വരെ 70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ചെന്നൈയില്‍ 68.13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നാമക്കല്‍ ജില്ലയിലെ കുമാരപാളയം -97 മണ്ഡലങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് 80.67 ശതമാനവും തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ടയില്‍ 56.15 ശതമാനവുമാണ് രേഖപ്പെടുത്തിയത്.
Apr 23, 2026, 3:48 pm IST
കിടപ്പുരോഗിയായ വോട്ടറെ വോട്ട് ചെയ്യാനായി ബൂത്തിലെത്തിക്കുന്നു
തമിഴ്‌നാട്ടിലെ വോട്ടര്‍മാര്‍ക്ക് ഗതാഗത സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി തമിഴ്നാട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അര്‍ച്ചന പട്നായിക്കിന് തമിഴ്നാട് വെട്രി കഴകം (ടിവികെ) ജനറല്‍ സെക്രട്ടറിമാരായ എന്‍ ആനന്ദ്, ആധവ് അര്‍ജുന എന്നിവര്‍ നിവേദനം സമര്‍പ്പിച്ചു. ചെന്നൈയിലെ ബസ് ടെര്‍മിനലുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പൊതുഗതാഗതം ഒരുക്കണമെന്നും പോളിംഗ് രണ്ട് മണിക്കൂര്‍ കൂടി നീട്ടണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടുകൊണ്ട് ടിവികെ മേധാവി വിജയ് മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് കത്തയയച്ചു
Apr 23, 2026, 3:07 pm IST
വെല്ലൂർ ജില്ലയിലെ കാട്പാടിക്ക് സമീപമുള്ള പൊന്നൈ ഗ്രാമത്തിൽ വോട്ടർമാരുടെ ശക്തമായ പ്രതിഷേധം. ഗ്രാമവാസികളുടെ പോളിംഗ് ബൂത്ത് മാറ്റിയതിലാണ് പ്രതിഷേധം. ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയും കറുത്ത പതാകകൾ കെട്ടി പ്രതിഷേധിക്കുകയും ചെയ്തു.
Apr 23, 2026, 2:49 pm IST
തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് വോട്ടിംഗിൽ ഏറെ മുന്നിലെത്തി തിരുപ്പൂർ. രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് ബൂത്തുകളിൽ ദൃശ്യമായത്. ഉച്ചയ്ക്ക് ഒരു മണി ആയപ്പോഴേക്കും 62.97% എന്ന ശ്രദ്ധേയമായ പോളിംഗ് നിലയാണ് തിരുപ്പൂർ ജില്ലയിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ശരാശരി പോളിംഗിനേക്കാൾ(56.81%) വളരെ ഉയർന്ന നിരക്കാണിത്. നാമക്കൽ (62.51%), ഈറോഡ് (61.97%) എന്നീ ജില്ലകളും പോളിംഗിൽ തൊട്ടുപിന്നിലുണ്ട്.
Apr 23, 2026, 2:29 pm IST
തമിഴ്‌നാട്ടിൽ വോട്ടർമാരുടെ യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് ഡി.എം.കെ എം.പി കനിമൊഴി. വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നതിനായി മികച്ച യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്നും അവർ ചൂണ്ടിക്കാട്ടി.
Apr 23, 2026, 2:07 pm IST
ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് നിയമസഭാ സീറ്റുകളിലെ വോട്ടർമാരുടെ കണക്കുകൾ പ്രകാരം മണ്ഡലങ്ങൾക്കനുസരിച്ച് വ്യത്യസ്ത പോളിംഗ് ശതമാനം കാണിക്കുന്നു. ഗുജറാത്തിലെ ഉമ്രേത്തിൽ 37.14% പോളിംഗ് രേഖപ്പെടുത്തി, ഇത് പട്ടികപ്പെടുത്തിയ സീറ്റുകളിൽ ഏറ്റവും ഉയർന്നതാണ്. മഹാരാഷ്ട്രയിൽ ബാരാമതിയിൽ 31.91% പോളിംഗ് രേഖപ്പെടുത്തിയപ്പോൾ രാഹുരിയിൽ 29.67% പോളിംഗ് രേഖപ്പെടുത്തി.
Apr 23, 2026, 1:56 pm IST
തമിഴ്‌നാട്ടിൽ ഉച്ചയ്ക്ക് 1 മണി വരെ 3.25 കോടി ആളുകൾ വോട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ ഉച്ചയ്ക്ക് 1 മണി വരെ 2.23 കോടി ആളുകൾ വോട്ട് ചെയ്തുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Apr 23, 2026, 1:25 pm IST
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ അരവിന്ദ് സ്വാമി വോട്ട് ചെയ്തു. ചെന്നൈ തേനാംപേട്ടിലെ സ്റ്റെല്ല മാരീസ് കോളേജിലെ പോളിംഗ് ബൂത്തിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
Apr 23, 2026, 12:55 pm IST
പാർട്ടി ആസ്ഥാനമായ ചെന്നെയിലെ അണ്ണാ അറിവാളയത്തിലെ തിരഞ്ഞെടുപ്പ് വാർ റൂം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. വോട്ടെടുപ്പ് ഏകോപിപ്പിക്കുന്നതിനും താഴെത്തട്ടിലുള്ള പ്രവർത്തകരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുമായി സജ്ജീകരിച്ചിട്ടുള്ള കൺട്രോൾ റൂമിന്റെ പ്രവർത്തനം അദ്ദേഹം നേരിട്ട് വിലയിരുത്തി.
Apr 23, 2026, 12:30 pm IST
ഐപിടിഎംഎംകെ (AIPTMMK) സ്ഥാപകയും ജനറൽ സെക്രട്ടറിയുമായ വി.കെ. ശശികല വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിലെ പോളിംഗ് ബൂത്തിലെത്തിയാണ് അവർ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
Apr 23, 2026, 12:03 pm IST
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പുരോഗമിക്കുന്നതിനിടെ നൗഡ മണ്ഡലത്തിൽ സംഘർഷം. ആം ജനതാ ഉന്നയൻ പാർട്ടി സ്ഥാപകൻ ഹുമയൂൺ കബീറും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.
Apr 23, 2026, 11:54 am IST
നടി തൃഷ വോട്ട് ചെയ്തു. ചെന്നൈയിലെ പോളിംഗ് ബൂത്തിൽ അമ്മ ഉമയോടൊപ്പമാണ് താരം വോട്ട് ചെയ്യാൻ എത്തിയത്.
Apr 23, 2026, 11:53 am IST
തമിഴ്നാട്ടിൽ മികച്ച പോളിംഗ്
Apr 23, 2026, 11:40 am IST
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുമ്പോൾ രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം 37.56% വോട്ടിംഗ് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ പലയിടങ്ങളിലും മികച്ച ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്.
Apr 23, 2026, 11:15 am IST
ക്രിക്കറ്റ് താരം ആർ. അശ്വിനും ഭാര്യ പ്രീതിയും ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി. "ഇത് വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ്. എല്ലാ പൗരന്മാരും മുന്നോട്ടുവന്ന് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണം" എന്ന് അശ്വിൻ പറഞ്ഞു.
Apr 23, 2026, 11:06 am IST
തമിഴ്‌നാട്ടിലെ സേലം നഗരത്തിലുള്ള അരിസിപ്പാളയത്തെ 139-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പിനിടെ ഡി.എം.കെ, എ.ഐ.ഡി.എം.കെ പാർട്ടികളുടെ ബൂത്ത് ഏജന്റുമാർ തമ്മിൽ സംഘർഷം.
Apr 23, 2026, 10:39 am IST
മുർഷിദാബാദിലെ ഡോംകലിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും വോട്ട് ചെയ്യാൻ അനുവദിക്കാത്തതായും പരാതി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. വോട്ട് ചെയ്യാനായി ബൂത്തുകളിലേക്ക് എത്തുന്നവരെ തടഞ്ഞുവെന്നും മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് വോട്ടർമാരുടെ ആരോപണം.
Apr 23, 2026, 10:13 am IST
വോട്ടെടുപ്പ് സമയം രണ്ട് മണിക്കൂർ കൂടി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഗതാഗത തടസ്സങ്ങൾ നേരിടുന്നതും പോളിംഗ് മന്ദഗതിയിലായതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. വോട്ടെടുപ്പ് സമയം രാത്രി 8 മണി വരെ നീട്ടണമെന്നാണ് ആവശ്യം.
Apr 23, 2026, 10:02 am IST
തമിഴ്നാട്ടിൽ ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ്
Apr 23, 2026, 9:41 am IST
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ മുർഷിദാബാദ് ജില്ലയിലെ നൗഡയിൽ പെട്രോൾ ബോംബേറ്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വോട്ട് ചെയ്യാൻ എത്തിയ ആളുകൾക്കിടയിലേക്ക് ബോംബ് എറിയുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
Apr 23, 2026, 9:26 am IST
തമിഴ്‌നാട് മുഖ്യമന്ത്രിയും കൊളത്തൂർ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർത്ഥിയുമായ എം.കെ. സ്റ്റാലിൻ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കൊപ്പമാണ് സ്റ്റാലിൻ പോളിംഗ് ബൂത്തിലെത്തിയത്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം, തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം ഉജ്ജ്വല വിജയം കൈവരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
READ MORE
7:07 AM, 23 Apr
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി ഏകദേശം 5.67 കോടി വോട്ടർമാരാണ് ഇന്ന് തമിഴകത്തിന്റെ ഭാവി തീരുമാനിക്കുന്നത്.
7:11 AM, 23 Apr
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ 152 മണ്ഡലങ്ങളിലായി നടക്കുന്ന പോരാട്ടത്തിൽ സുവേന്ദു അധികാരി, അധീർ രഞ്ജൻ ചൗധരി തുടങ്ങിയ പ്രമുഖ നേതാക്കൾ ജനവിധി തേടുന്നു. വോട്ടെടുപ്പ് കനത്ത സുരക്ഷാ വലയത്തിലാണ് പുരോഗമിക്കുന്നത്.
7:29 AM, 23 Apr
ചെന്നൈ തിരുവാന്മിയൂരിലെ പോളിംഗ് ബൂത്തിൽ സൂപ്പർതാരം അജിത് കുമാർ വോട്ട് രേഖപ്പെടുത്തി. താരത്തെ കാണാൻ ആരാധകരും നാട്ടുകാരും തടിച്ചുകൂടിയതോടെ ബൂത്തിന് പുറത്ത് വൻ തിരക്കാണ് അനുഭവപ്പെട്ടത്. പോലീസ് ഇടപെട്ടാണ് ജനങ്ങളെ നിയന്ത്രിച്ചത്
7:47 AM, 23 Apr
തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ എല്ലാ പൗരന്മാരോടും വോട്ടെടുപ്പിൽ സജീവമായി പങ്കുചേരാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
As Tamil Nadu votes in the Assembly elections, I call upon all voters to take part enthusiastically in this sacred duty of democracy. I urge the youth and the women of Tamil Nadu in particular to come out and vote in record numbers.
എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി സേലം എടപ്പാടി മണ്ഡലത്തിലെ സിലുവംപാളയം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ട പളനിസ്വാമി തമിഴ്നാട്ടിൽ ഭരണമാറ്റം ഉണ്ടാകുമെന്നും എഐഎഡിഎംകെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
8:06 AM, 23 Apr
ചെന്നൈയിലെ തിരുവാന്മിയൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അജിത് കുമാർ
8:23 AM, 23 Apr
നാമതമിഴർ കക്ഷി (NTK) അധ്യക്ഷൻ സീമാൻ ചെന്നൈ നീലങ്കരൈയിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന എൻടികെ ഇത്തവണ വലിയ പ്രതീക്ഷയിലാണ്.
8:35 AM, 23 Apr
ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി നന്ദിഗ്രാമിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ബംഗാളിൽ ഇത്തവണ ഭരണമാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം സംസ്ഥാനത്തെ ഹിന്ദു വലിയ ഭീഷണി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
8:43 AM, 23 Apr
തമിഴക വെട്രി കഴകം അധ്യക്ഷനും സൂപ്പർ താരവുമായ വിജയ് ചെന്നൈ നീലാങ്കരൈയിലെ വേൽസ് ഇന്റർനാഷണൽ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ഇത്തവണ ജനവിധി തേടുന്നത്.
8:59 AM, 23 Apr
ചെന്നൈ സ്റ്റെല മേരീസ് കോളജിലെത്തി വോട്ട് രേഖപ്പെടുത്തി നടൻ രജനീകാന്ത്.
#WATCH | Tamil Nadu Elections 2026 | Superstar Rajinikanth shows his inked finger after casting his vote at Stella Maris School in Chennai. pic.twitter.com/5Ti3z0yyLF
വോട്ട് ചെയ്യാനായി ടിവികെ അധ്യക്ഷൻ വിജയ് പോളിങ് ബൂത്തിലെത്തിയപ്പോൾ
#WATCH | Tamil Nadu Elections 2026 | Vijay, TVK chief and candidate from Tiruchirappalli East and Perambur constituencies, arrives at a polling station in Chennai to cast his vote. pic.twitter.com/VYZ33KXHLE
തമിഴ്നാട് മുഖ്യമന്ത്രിയും കൊളത്തൂർ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർത്ഥിയുമായ എം.കെ. സ്റ്റാലിൻ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കൊപ്പമാണ് സ്റ്റാലിൻ പോളിംഗ് ബൂത്തിലെത്തിയത്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം, തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം ഉജ്ജ്വല വിജയം കൈവരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
9:41 AM, 23 Apr
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ മുർഷിദാബാദ് ജില്ലയിലെ നൗഡയിൽ പെട്രോൾ ബോംബേറ്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വോട്ട് ചെയ്യാൻ എത്തിയ ആളുകൾക്കിടയിലേക്ക് ബോംബ് എറിയുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
10:02 AM, 23 Apr
തമിഴ്നാട്ടിൽ ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ്
10:13 AM, 23 Apr
വോട്ടെടുപ്പ് സമയം രണ്ട് മണിക്കൂർ കൂടി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഗതാഗത തടസ്സങ്ങൾ നേരിടുന്നതും പോളിംഗ് മന്ദഗതിയിലായതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. വോട്ടെടുപ്പ് സമയം രാത്രി 8 മണി വരെ നീട്ടണമെന്നാണ് ആവശ്യം.
10:39 AM, 23 Apr
മുർഷിദാബാദിലെ ഡോംകലിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും വോട്ട് ചെയ്യാൻ അനുവദിക്കാത്തതായും പരാതി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. വോട്ട് ചെയ്യാനായി ബൂത്തുകളിലേക്ക് എത്തുന്നവരെ തടഞ്ഞുവെന്നും മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് വോട്ടർമാരുടെ ആരോപണം.
11:06 AM, 23 Apr
തമിഴ്‌നാട്ടിലെ സേലം നഗരത്തിലുള്ള അരിസിപ്പാളയത്തെ 139-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പിനിടെ ഡി.എം.കെ, എ.ഐ.ഡി.എം.കെ പാർട്ടികളുടെ ബൂത്ത് ഏജന്റുമാർ തമ്മിൽ സംഘർഷം.
11:15 AM, 23 Apr
ക്രിക്കറ്റ് താരം ആർ. അശ്വിനും ഭാര്യ പ്രീതിയും ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി. "ഇത് വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ്. എല്ലാ പൗരന്മാരും മുന്നോട്ടുവന്ന് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണം" എന്ന് അശ്വിൻ പറഞ്ഞു.
11:40 AM, 23 Apr
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുമ്പോൾ രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം 37.56% വോട്ടിംഗ് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ പലയിടങ്ങളിലും മികച്ച ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്.
11:53 AM, 23 Apr
തമിഴ്നാട്ടിൽ മികച്ച പോളിംഗ്
11:54 AM, 23 Apr
നടി തൃഷ വോട്ട് ചെയ്തു. ചെന്നൈയിലെ പോളിംഗ് ബൂത്തിൽ അമ്മ ഉമയോടൊപ്പമാണ് താരം വോട്ട് ചെയ്യാൻ എത്തിയത്.
12:03 PM, 23 Apr
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പുരോഗമിക്കുന്നതിനിടെ നൗഡ മണ്ഡലത്തിൽ സംഘർഷം. ആം ജനതാ ഉന്നയൻ പാർട്ടി സ്ഥാപകൻ ഹുമയൂൺ കബീറും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.
12:30 PM, 23 Apr
ഐപിടിഎംഎംകെ (AIPTMMK) സ്ഥാപകയും ജനറൽ സെക്രട്ടറിയുമായ വി.കെ. ശശികല വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിലെ പോളിംഗ് ബൂത്തിലെത്തിയാണ് അവർ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
12:55 PM, 23 Apr
പാർട്ടി ആസ്ഥാനമായ ചെന്നെയിലെ അണ്ണാ അറിവാളയത്തിലെ തിരഞ്ഞെടുപ്പ് വാർ റൂം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. വോട്ടെടുപ്പ് ഏകോപിപ്പിക്കുന്നതിനും താഴെത്തട്ടിലുള്ള പ്രവർത്തകരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുമായി സജ്ജീകരിച്ചിട്ടുള്ള കൺട്രോൾ റൂമിന്റെ പ്രവർത്തനം അദ്ദേഹം നേരിട്ട് വിലയിരുത്തി.
1:25 PM, 23 Apr
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ അരവിന്ദ് സ്വാമി വോട്ട് ചെയ്തു. ചെന്നൈ തേനാംപേട്ടിലെ സ്റ്റെല്ല മാരീസ് കോളേജിലെ പോളിംഗ് ബൂത്തിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
1:56 PM, 23 Apr
തമിഴ്നാട്ടിൽ ഉച്ചയ്ക്ക് 1 മണി വരെ 3.25 കോടി ആളുകൾ വോട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ ഉച്ചയ്ക്ക് 1 മണി വരെ 2.23 കോടി ആളുകൾ വോട്ട് ചെയ്തുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2:07 PM, 23 Apr
ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് നിയമസഭാ സീറ്റുകളിലെ വോട്ടർമാരുടെ കണക്കുകൾ പ്രകാരം മണ്ഡലങ്ങൾക്കനുസരിച്ച് വ്യത്യസ്ത പോളിംഗ് ശതമാനം കാണിക്കുന്നു. ഗുജറാത്തിലെ ഉമ്രേത്തിൽ 37.14% പോളിംഗ് രേഖപ്പെടുത്തി, ഇത് പട്ടികപ്പെടുത്തിയ സീറ്റുകളിൽ ഏറ്റവും ഉയർന്നതാണ്. മഹാരാഷ്ട്രയിൽ ബാരാമതിയിൽ 31.91% പോളിംഗ് രേഖപ്പെടുത്തിയപ്പോൾ രാഹുരിയിൽ 29.67% പോളിംഗ് രേഖപ്പെടുത്തി.
2:29 PM, 23 Apr
തമിഴ്നാട്ടിൽ വോട്ടർമാരുടെ യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് ഡി.എം.കെ എം.പി കനിമൊഴി. വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നതിനായി മികച്ച യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്നും അവർ ചൂണ്ടിക്കാട്ടി.
2:49 PM, 23 Apr
തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് വോട്ടിംഗിൽ ഏറെ മുന്നിലെത്തി തിരുപ്പൂർ. രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് ബൂത്തുകളിൽ ദൃശ്യമായത്. ഉച്ചയ്ക്ക് ഒരു മണി ആയപ്പോഴേക്കും 62.97% എന്ന ശ്രദ്ധേയമായ പോളിംഗ് നിലയാണ് തിരുപ്പൂർ ജില്ലയിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ശരാശരി പോളിംഗിനേക്കാൾ(56.81%) വളരെ ഉയർന്ന നിരക്കാണിത്. നാമക്കൽ (62.51%), ഈറോഡ് (61.97%) എന്നീ ജില്ലകളും പോളിംഗിൽ തൊട്ടുപിന്നിലുണ്ട്.
3:07 PM, 23 Apr