കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു; ആയുഷ്മാൻ ഭാരത് നടപ്പിലാക്കിയതിന്...

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയ്ക്ക് നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ! | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തതായി റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയാ ആയുഷ്മാൻ ഭാരത് നടപ്പിലാക്കിയതിനാണ് നാമനിർദേശം ചെയ്തത്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തിമിഴിശൈ സൗന്ദര്‍രാജനും ഭര്‍ത്താവും നെഫ്രോളജിസ്റ്റുമായ ഡോ.പി സൗന്ദര്‍രാജനും മോദിയുടെ പേര് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

<strong>രാഹുലിനെ പ്രധാനമന്ത്രിയാകാൻ പിന്തുണയ്ക്കുന്നവർ പാകിസ്താനികളോ? ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ</strong>രാഹുലിനെ പ്രധാനമന്ത്രിയാകാൻ പിന്തുണയ്ക്കുന്നവർ പാകിസ്താനികളോ? ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ

പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ പുകഴ്ത്തി തിമിഴിശൈ സൗന്ദര്‍രാജൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെ സാമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തതായി വാർത്ത വന്നിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സര്‍വ്വകലാശാല അധ്യാപകര്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പ്രധാനമന്ത്രിയുടെ പേര് നിര്‍ദേശിക്കാവുന്നതാണെന്നും തിമിഴിശൈ സൗന്ദര്‍രാജ ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

Narendra Modi

ഞായറാഴ്ചയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി മോദി ഉദ്ഘാടനം ചെയ്തത്. പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിന് താങ്ങാവുന്നതാണ് പദ്ധതിയെന്ന് വാർത്താ കുറിപ്പിൽ പറയുന്നു. 2019 ജനുവരി 31 ആണ് നാമനിർദേശം നൽകേണ്ട അവസാന തീയ്യതി. എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുക.

English summary
BJP’s Tamil Nadu unit President Tamilisai Soundararjan Monday said she has ‘nominated’ Prime Minister Narendra Modi for the Nobel Peace Prize for launching the ‘world’s largest’ health scheme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X