'ജനം ടിവി മോഡൽ' തമിഴ്നാട്ടിലും, സ്വന്തമായി ചാനൽ ആരംഭിക്കാൻ തമിഴ്നാട് ബിജെപി
പാർട്ടിക്ക് സ്വന്തം ചാനൽ എന്ന പദ്ധതി നടപ്പിലാക്കാനുളള നീക്കത്തിലാണ് തമിഴ്നാട് ബിജെപി. കേരളമാണ് തമിഴ്നാട് ബിജെപിക്ക് മുന്നിലുളള മോഡൽ

ചെന്നൈ: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനുളള ശ്രമങ്ങളിലാണ് ബിജെപി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയുമൊത്ത് സഖ്യമായി മത്സരിച്ച് തമിഴ്നാട്ടില്‍ ബിജെപിക്ക് 4 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. തമിഴ്മണ്ണില്‍ ആഴത്തില്‍ വേരിറക്കാന്‍ കേരളാ മോഡലില്‍ ടിവി ചാനല്‍ തുടങ്ങാനുളള തീരുമാനത്തിലാണ് ബിജെപി.
കേരളത്തിലുളള ജനം ടിവി മാതൃകയില്‍ തമിഴ്നാട്ടിലും വാര്‍ത്താ ചാനല്‍ ആരംഭിക്കാനാണ് ബിജെപിയുടെ ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനം ടിവി പോലൊരു പേര് തന്നെ ആയിരിക്കും തമിഴ്നാട്ടിലെ ബിജെപി ചാനലിനും എന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. ആള്വാര്പേട്ടിലായിരിക്കും ചാനല്‍ ആസ്ഥാനം.
പാര്‍ട്ടി ചാനല്‍ ആരംഭിക്കുന്നതിനുളള പ്രാരംഭ ചെലവ് പതിനഞ്ച് കോടിയോളം വരും എന്നാണ് കണക്കാക്കുന്നത്. ഈ പണം തമിഴ്നാട്ടിലെ ബിജെപി-ആര്‍എസ്എസ് അനുഭാവികളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും അടക്കം പിരിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും പാര്‍ട്ടി നേതാവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ചാനല്‍ എപ്പോഴേക്ക് ലോഞ്ച് ആകും എന്നത് തീരുമാനമായിട്ടില്ല. മുപ്പതുകാരനായ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലയുടേതാണ് സ്വന്തമായി പാര്‍ട്ടിക്കൊരു ചാനല്‍ എന്ന ആശയമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
അണ്ണാമലൈയുടെ മേല്‍നോട്ടത്തിലായിരിക്കും പാര്‍ട്ടി ചാനലിനുളള പ്രവര്‍ത്തനങ്ങള്‍ നടക്കുക. 2023 ഏപ്രിലില്‍ ബിജെപി സംസ്ഥാനത്ത് ആരംഭിക്കുന്ന പദയാത്രയുടെ വിപുലമായ കവറേജ് ആണ് ചാനല്‍ തുടങ്ങാനുളള പ്രധാന കാരണമെന്നും ബിജെപി നേതാവ് പറഞ്ഞു. 2015ലാണ് കേരളത്തില്‍ ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ തുടക്കം. ശബരിമല സമരകാലത്ത് ബിജെപി നിലപാട് പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ജനം ടിവിക്ക് ബാര്‍ക്ക് റേറ്റിംഗില്‍ മുന്‍നിര ചാനലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനും സാധിച്ചിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications