കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയില്‍ ആത്മാഭിമാനം നഷ്ടപ്പെട്ടു' വൈസ് പ്രസിഡന്റ് രാജിവച്ച് ഡിഎംകെയില്‍; ട്രെന്‍ഡ് മാറുന്നു

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന നേതാവ് പാര്‍ട്ടി വിട്ടു. ബിജെപി തമിഴ്‌നാട് വൈസ് പ്രസിഡന്റ് ബിടി അരസകുമാര്‍ ആണ് രാജിവച്ച് ഡിഎംകെയില്‍ ചേര്‍ന്നത്. കഴിഞ്ഞദിവസം ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ ഇദ്ദേഹം പുകഴ്ത്തി സംസാരിച്ചതില്‍ ബിജെപിക്കുള്ളില്‍ ഭിന്നത രൂക്ഷമാണ്.

അരസകുമാറിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരിക്കെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. തമിഴ്‌നാട്ടില്‍ ബിജെപി വേരുറപ്പിക്കാന്‍ ശ്രമം ഊര്‍ജിതമക്കവെയാണ് സംസ്ഥാന നേതാവിന്റെ രാജി. തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി സ്റ്റാലിന്‍ ആകുമെന്നാണ് അരസകുമാര്‍ കഴിഞ്ഞദിവസം ഫറഞ്ഞത്....

സ്റ്റാലിനെ പുകഴ്ത്തിയ ബിജെപി വൈസ് പ്രസിഡന്റ്

സ്റ്റാലിനെ പുകഴ്ത്തിയ ബിജെപി വൈസ് പ്രസിഡന്റ്

ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ചടങ്ങില്‍ വച്ചാണ് അരസകുമാര്‍ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചത്. സ്റ്റാലിനാകും തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ ബിജെപിയില്‍ വന്‍ പ്രതിഷേധമുയരുകയും അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 ആത്മാഭിമാനം നഷ്ടപ്പെട്ടു

ആത്മാഭിമാനം നഷ്ടപ്പെട്ടു

അച്ചടക്ക നടപടിക്ക് അരസകുമാര്‍ കാത്തുനിന്നില്ല. വ്യാഴാഴ്ച അദ്ദേഹം ഡിഎംകെയില്‍ ചേര്‍ന്നു. ബിജെപിയില്‍ തനിക്ക് ആത്മാഭിമാനം നഷ്ടപ്പെട്ടുവെന്ന് അരസകുമാര്‍ പറയുന്നു. അതുകൊണ്ടാണ് ഡിഎംകെയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും തന്റെ മാതൃസംഘടനയിലേക്കാണ് തിരിച്ചുപോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കടുത്ത പീഡനം

കടുത്ത പീഡനം

കുറച്ചുദിവസങ്ങളായി കടുത്ത പീഡനമാണ് താന്‍ നേരിട്ടത്. തന്റെ നിലപാട് ബിജെപി നേതാവ് മുരളീധര റാവുവിനോട് വ്യക്തമാക്കിയിട്ടുണ്ട്. കാത്തിരിക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ബിജെപിയെ വിമര്‍ശിക്കാനില്ല. പ്രവര്‍ത്തകര്‍ സത്യം മനസിലാക്കി തീരുമാനമെടുക്കണമെന്നും അരസകുമാര്‍ ആവശ്യപ്പെട്ടു.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

സ്റ്റാലിനെ പുകഴ്ത്തി അരസകുമാര്‍ സംസാരിക്കുന്ന വീഡിയോ കഴിഞ്ഞാഴ്ച വൈറലായിരുന്നു. തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടത്. എന്നാല്‍ ദേശീയ നേതൃത്വം അരസകുമാറിനെതിരെ നടപടിയെടുത്തിരുന്നില്ല. പക്ഷേ, മിക്ക നേതാക്കളും ഇദ്ദേഹത്തെ തള്ളിയിരുന്നു.

വിലക്കേര്‍പ്പെടുത്തി

വിലക്കേര്‍പ്പെടുത്തി

മാധ്യമ ചര്‍ച്ചകളില്‍ ബിജെപിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതില്‍ അരസകുമാറിനെ പാര്‍ട്ടി വിലക്കിയിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎസ് നരേന്ദ്രന്‍ പ്രസ്താവന ഇറക്കുകയും ചെയ്തു. അച്ചടക്ക നടപടിയുണ്ടാകുമെന്ന് വാര്‍ത്ത വന്നതിന് പിന്നാലെയാണ് അരസകുമാര്‍ രാജിവച്ചത്.

 പുതുക്കോട്ടെയിലെ കല്യാണം

പുതുക്കോട്ടെയിലെ കല്യാണം

പുതുക്കോട്ടെയില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകന്റെ വിവാഹം നടന്നിരുന്നു. ഡിഎംകെ, കോണ്‍ഗ്രസ് നേതാക്കളെല്ലാം പങ്കെടുത്ത ഈ ചടങ്ങിലാണ് ബിജെപി സംസ്ഥാന നേതാവായ അരസകുമാര്‍ സ്റ്റാലിനെ പുകഴ്ത്തിയത്. സ്റ്റാലിന്‍ തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒരു രാത്രി മതി എല്ലാം മാറിമറയാന്‍

ഒരു രാത്രി മതി എല്ലാം മാറിമറയാന്‍

എഐഎഡിഎംകെ നേതാവ് എംജിആറിനെ പോലെയുള്ള നേതാവാണ് സ്റ്റാലിന്‍. മുഖ്യമന്ത്രിയാകണം എന്ന് അദ്ദേഹം തീരുമാനിച്ചാല്‍ നേരംപുലരും മുമ്പ് സ്റ്റാലിന് മുഖ്യമന്ത്രിയാകാന്‍ സാധിക്കും. കൂവത്തൂര്‍ റിസോര്‍ട്ടിലേക്ക് പോയാല്‍ എല്ലാം സാധിക്കുമെന്നും അരസകുമാര്‍ പറഞ്ഞു. 2017ലെ വിവാദ വേളയില്‍ എഐഎഡിഎംകെയുടെ എംഎല്‍എമാരെ പാര്‍പ്പിച്ചത് കൂവത്തൂരിലെ റിസോര്‍ട്ടിലായിരുന്നു.

ഗവര്‍ണറെ പടിക്ക് പുറത്തുനിര്‍ത്തി; ഇത് മമത സ്റ്റൈല്‍!! ഏറെ കാത്തുനിന്ന് പൊട്ടിത്തെറിച്ച് ഗവര്‍ണര്‍ഗവര്‍ണറെ പടിക്ക് പുറത്തുനിര്‍ത്തി; ഇത് മമത സ്റ്റൈല്‍!! ഏറെ കാത്തുനിന്ന് പൊട്ടിത്തെറിച്ച് ഗവര്‍ണര്‍

14000 അമേരിക്കന്‍ സൈനികര്‍ ഗള്‍ഫിലേക്ക്; 12 യുദ്ധക്കപ്പലുകളും ആയുധങ്ങളും, പുതിയ പടയോട്ടത്തിന് ട്രംപ്14000 അമേരിക്കന്‍ സൈനികര്‍ ഗള്‍ഫിലേക്ക്; 12 യുദ്ധക്കപ്പലുകളും ആയുധങ്ങളും, പുതിയ പടയോട്ടത്തിന് ട്രംപ്

English summary
Tamil Nadu's BJP Vice President Rejoins DMK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X